IPL 2021: ചരിത്രം മാറ്റിമറിച്ച തന്ത്രങ്ങള്‍; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ബുദ്ധിപരമായ തീരുമാനങ്ങള്‍
ക്രിക്കറ്റ് എന്നത് ബാറ്റും പന്തും കൊണ്ട് മാത്രം കളിക്കേണ്ട കളിയല്ല. അതില്‍ ബുദ്ധി കൂടി ഉപയോഗിക്കേണ്ടതുണ്ട്. തോല്‍വിയുറപ്പിച്ച മത്സരങ്ങള്‍ പോലും ക്യാപ്റ്റന്‍സി മികവിലൂടെ തിരിച്ചു പിടിക്കുന്നതും മോശം അവസ്ഥിയിലൂടെ കടന്നു പോകുന്ന ടീമിനെ ബുദ്ധിപരമായൊരു ഇടപെടലിലൂടെ വന്‍ ശക്തിയാക്കി മാറ്റുന്നതുമൊക്കെ നാം കണ്ടതാണ്.
ഐപിഎല്ലിലും ബുദ്ധി രാക്ഷസന്മാര്‍ക്ക് യാതൊരു പഞ്ഞവുമില്ല. താരലേലം മുതല്‍ കളിക്കളം വരെ ബുദ്ധി പൂര്‍വ്വമായ തീരുമാനങ്ങളിലൂടെ പല ടീമും നേട്ടം കൊയ്തിട്ടുണ്ട്. ഇവിടെയിതാ ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിപൂര്‍വ്വമായ അഞ്ച് തീരുമാനങ്ങളെ കുറിച്ച് പറയുകയാണ്. താര ലേലത്തില്‍ ചില താരങ്ങളെ വാങ്ങിയത് മുതല്‍ കളിക്കളത്തിലെ നീക്കം വരെ ഇതിലുണ്ട്.

ജസ്പ്രീത് ബുംറയെ വാങ്ങിയ മുംബൈ ഇന്ത്യന്‍സ്
ഇന്ത്യന്‍ ക്രിക്കറ്റിന്റെ കുന്തമുനയാണ് ബുംറ. ബാറ്റിംഗില്‍ കോഹ്ലിയുണ്ടാക്കുന്നത്ര തന്നെയോ അതില്‍ കൂടുതലോ ഇംപാക്ട് പന്തുകൊണ്ട് കളിയില്‍ സൃഷ്ടിക്കുന്ന താരം. പലപ്പോഴും ഒരോവറില്‍ കളിയുടെ ഗതി തന്റെ ടീമിന് അനുകൂലമാക്കി മാറ്റാന്‍ ബുംറയ്ക്ക് സാധിക്കും. ഡെത്ത് ഓവറുകളില്‍ ബുംറയോളം അപകടകരിയായ മറ്റൊരു ബോളറില്ല. 2013 ലാണ് മുംബൈ ബുംറയെ കണ്ടെത്തുന്നതും അന്നത്തെ അടിസ്ഥാന വിലയായിരുന്ന 10 ലക്ഷത്തിന് ടീമിലെടുക്കുന്നതും. പിന്നെ നടന്നതെല്ലാം ചരിത്രമാണ്.

2011 ലെ ഫൈനലില്‍ ചെന്നൈയ്ക്കായി ബോളിംഗ് ഓപ്പണ്‍ ചെയ്ത് അശ്വിന്‍
താനെത്ര മാത്രം വലിയ അപകടകാരിയാണെന്ന് അശ്വിന്‍ തെളിയിച്ച നിമിഷം ഐപിഎല്ലിന്റെ നാലാം പതിപ്പില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ചെന്നൈയ്ക്കായി ആദ്യ ഓവര്‍ എറിയാനെത്തിയത് അശ്വിനായിരുന്നു 205 റണ്‍സെന്ന ലക്ഷ്യം പിന്തുടര്‍ന്നായിരുന്നു ബാംഗ്ലൂര്‍ ഇറങ്ങിയത്. കൂറ്റനടിക്കാരന്‍ ഗെയിലിലായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ അശ്വിനെ ഇറക്കി ആ പ്രതീക്ഷകള്‍ക്ക് എംഎസ് ധോണി തടയിട്ടു. ആദ്യ ഓവറില്‍ തന്നെ ഗെയില്‍ പുറത്ത്. കളി 147-8 മാത്രമെടുത്ത് ബാംഗ്ലൂര്‍ പരാജയപ്പെടുകയും ചെയ്തു. സീസണില്‍ അശ്വിന്‍ നേടിയത് 20 വിക്കറ്റുകളായിരുന്നു.

പൊള്ളാര്‍ഡിനെ കുടുക്കിയ ധോണിയുടെ തന്ത്രം
എംഎസ് ധോണി വെറുമൊരു കളിക്കാരനല്ല. ബുദ്ധിരാക്ഷസനാണ്. എതിര്‍ ടീമിലെ ഓരോ താരത്തേയും അറിഞ്ഞാണ് ധോണി തന്ത്രങ്ങള്‍ മെനയുന്നത്. 2010ലെ ഫൈനലില്‍ മുംബൈ ബാറ്റര്‍ കിറോണ്‍ പൊള്ളാര്‍ഡിനെ പുറത്താക്കിയ തന്ത്രം ഉദാഹരണം. പൊള്ളാര്‍ഡിനായി ധോണിയൊരുക്കിയ ഫീല്‍ഡിംഗ് ആയിരുന്നു കളിയുടെ ഗതി മാറ്റിയത്. കൂറ്റനടികളുമായി മുംബൈയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിരുന്നു പൊള്ളാര്‍ഡ്. എന്നാല്‍ മിഡ് ഓഫിലും ലോങ് ഓഫിലും ഫില്‍ഡൊരുക്കി ധോണി. ഒരു രേഖയിലെന്ന പോലെ. തൊട്ടു പിന്നാലെ മിഡ് ഓഫിലുണ്ടായിരുന്ന ഫില്‍ഡര്‍ക്ക് ക്യാച്ച് നല്‍കി പൊള്ളാര്‍ഡ് പുറത്തായി. ഇതോടെ മത്സരം 22 റണ്‍സിന് ചെന്നൈയ്ക്ക് സ്വന്തം.

ഇതുവരേയും കപ്പ് നേടിയിട്ടില്ലെങ്കിലും വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ടീമാണ് ബാംഗ്ലൂര്‍. വലിയ ബഹളമൊന്നുമില്ലാതെ പോയിരുന്ന ടീമിലേക്ക് ക്രിസ് ഗെയില്‍ വന്നതോടെയാണ് കളി മാറുന്നത്. 2011 ലെ ലേലത്തിലാണ് ഗെയിലിനെ ബാംഗ്ലൂര്‍ വാങ്ങുന്നത്. കൊല്‍ക്കത്തയ്ക്കായി കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതിരുന്ന ഗെയില്‍ ബാംഗ്ലൂരില്‍ എത്തിയതോടെ വിശ്വരൂപം പുറത്തെടുത്തു. ആദ്യ സീസണില്‍ 608 റണ്‍സ് നേടിയ ഗെയില്‍ പിന്നീടുള്ള സീസണുകളിലും അത് ആവര്‍ത്തിച്ചു. ടി20 ക്രിക്കറ്റില്‍ ഗെയിലിനോളം അപകടം വിതയ്ക്കുന്ന മറ്റൊരു ബാറ്ററില്ല. ഇന്നും ഗെയില്‍ തന്നെയാണ് യുണിവേഴ്‌സല്‍ ബോസ്.

രോഹിത്തിന്റെ ക്യാപ്റ്റന്‍സി
ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തീരുമാനായിരിക്കാം ഒരുപക്ഷെ ഇത്. 2012 വരെ ഒരു കിരീടം പോലും നേടനാകാതെ വലയുകയായിരുന്നു മുംബൈ. എന്നാല്‍ 2013 ല്‍ രോഹിത് ശര്‍മ എന്ന ഹിറ്റ്മാന്‍ മുംബൈയുടെ ക്യാപ്റ്റനായി മാറി. ഇതോടെ മുംബൈ അടിമുടി മാറി. പിന്നെ നടന്നത് ചരിത്രമാണ്. ഇപ്പോള്‍ അഞ്ച് കിരീടങ്ങള്‍ മുംബൈയുടെ ഓഫീസിലുണ്ട്. ഇക്കൊല്ലം ഇറങ്ങിയിരിക്കുന്നത് ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ്. ഇന്ത്യന്‍ ടീമിന്റെ ടി20 ക്യാപ്റ്റനാക്കണം രോഹിത്തിനെ എന്നു പോലും ആരാധകര്‍ പറയുന്നത് മുംബൈയ്ക്ക് രോഹിത് നേടിക്കൊടുത്ത നേട്ടങ്ങളുടെ ബലത്തിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications