
കീറോണ്‍ പൊള്ളാര്‍ഡ്
മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡാണ് ഇതില്‍ ഒരാള്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മത്സരഫലം മാറ്റിമറിക്കാന്‍ പൊള്ളാര്‍ഡിന് സാധിക്കും. ഇത് പല തവണ അദ്ദേഹം തെളിയിച്ചതുമാണ്. 164 മത്സരത്തിന്റെ അനുഭവസമ്പത്തുള്ള പൊള്ളാര്‍ഡ് 3023 റണ്‍സാണ് നേടിയിട്ടുള്ളത്. 149.87 സ്‌ട്രൈക്കറേറ്റില്‍ ബാറ്റുവീശുന്ന പൊള്ളാര്‍ഡ് ഇത്തവണയും മുംബൈയുടെ നിര്‍ണ്ണായക താരമാണ്. 60 വിക്കറ്റും അദ്ദേഹം ഐപിഎല്ലില്‍ നേടിയിട്ടുണ്ട്. ബൗണ്ടറി ലൈനില്‍ നിന്ന് പറക്കും ക്യാച്ചുകള്‍ നിരവധി തവണ അദ്ദേഹം നേടിയിട്ടുണ്ട്.

ഡ്വെയ്ന്‍ ബ്രാവോ
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയാണ് ഈ പട്ടികയിലുള്ള മറ്റൊരാള്‍. പ്രധാനമായും ബൗളിങ്ങിലാണ് താരം തിളങ്ങുന്നതെങ്കിലും തകര്‍പ്പന്‍ ബാറ്റിങ്ങും ഫീല്‍ഡിങും കാഴ്ചവെക്കാന്‍ ബ്രാവോയ്ക്ക് മിടുക്കുണ്ട്. രണ്ട് തവണ പര്‍പ്പിള്‍ ക്യാപിന് ഉടമയായ ബ്രാവോ 1490 റണ്‍സും 153 വിക്കറ്റും നേടിയിട്ടുണ്ട്. ഇത്തവണയും സിഎസ്‌കെ നിരയില്‍ ബ്രാവോയുണ്ട്.

ഷെയ്ന്‍ വാട്‌സന്‍
മുന്‍ ഓസീസ് താരവും സിഎസ്‌കെ, രാജസ്ഥാന്‍ റോയല്‍സ്, ആര്‍സിബി താരവുമായിരുന്ന ഷെയ്ന്‍ വാട്‌സണ്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ താരമാണ്. അവസാന സീസണോടെ വിരമിക്കല്‍ പ്രഖ്യാപിച്ച വാട്‌സണ്‍ ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. 3874 റണ്‍സും 92 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഓപ്പണിങ് ബൗളിങ്ങും ബാറ്റ് ചെയ്യിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് വാട്‌സണ്‍. അവസാന സീസണില്‍ നിരാശപ്പെടുത്തിയതോടെ കളി മതിയാക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

രവീന്ദ്ര ജഡേജ
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ജഡേജ സിഎസ്‌കെയ്ക്കുവേണ്ടിയാണ് കൂടുതല്‍ മത്സരം കളിച്ചത്. സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജ ഇത്തവണയും സിഎസ്‌കെ നിരയിലുണ്ട്. 184 മത്സരത്തിന്റെ പരിചയസമ്പത്തുള്ള ജഡേജ 2159 റണ്‍സും 114 വിക്കറ്റുമാണ് നേടിയത്.

ഹര്‍ദിക് പാണ്ഡ്യ
മുംബൈ ഇന്ത്യന്‍സിന്റെ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഹര്‍ദിക് പാണ്ഡ്യ. 159.26 സ്‌ട്രൈക്കറേറ്റില്‍ 1349 റണ്‍സും 42 വിക്കറ്റും ഹര്‍ദിക്കിന്റെ പേരിലുണ്ട്. ഡെത്ത് ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കുള്ള ഹര്‍ദിക് വിക്കറ്റ് വീഴ്ത്താനും മിടുക്കനാണ്. ബൗണ്ടറി ലൈനില്‍ തകര്‍പ്പന്‍ ഫീല്‍ഡിങ്ങുമായി റണ്‍സ് തടയുന്നതിലും ഹര്‍ദിക്കിന് അസാമാന്യ മികവുണ്ട്.


Click it and Unblock the Notifications











