വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2021 ഐപിഎല്‍ സീസണിലും 8 ഫ്രാഞ്ചൈസികള്‍, പുതിയ ടീമുകള്‍ വരിക 2022 മുതല്‍: റിപ്പോര്‍ട്ട്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ ഫ്രാഞ്ചൈസികള്‍ വരണം. ടൂര്‍ണമെന്റിന്റെ മാറ്റും വരുമാനവും കൂട്ടാന്‍ പുതിയ ഫ്രാഞ്ചൈസികള്‍ സഹായിക്കുമെന്ന നിലപാടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനുള്ളത്. വൈകാതെ രണ്ടു ഐപിഎല്‍ ടീമുകളെ കൂടി അവതരിപ്പിക്കാന്‍ ബിസിസിഐക്ക് പദ്ധതിയുമുണ്ട്. ഇതേസമയം, നടക്കാനിരിക്കുന്ന 2021 സീസണില്‍ പുതിയ ടീമുകളെ കൊണ്ടുവരരുതെന്ന ആവശ്യം ഭൂരിപക്ഷം ഫ്രാഞ്ചൈസികളും ഉയര്‍ത്തിക്കഴിഞ്ഞു.

പുതിയ സീസണില്‍ ടീമുകളുടെ എണ്ണം കൂടിയാല്‍ ബിസിസിഐയില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ ഇടിവ് സംഭവിക്കുമെന്നതാണ് ഫ്രാഞ്ചൈസികളുടെ പ്രധാന ആശങ്ക. ഒപ്പം പുതിയ ടീമുകള്‍ കടന്നവരുമ്പോള്‍ മെഗാ ലേലം അനിവാര്യമായി മാറും. ഒന്നോ രണ്ടോ താരങ്ങളെ നിലനിര്‍ത്തി ബാക്കിയെല്ലാവരെയും മെഗാ ലേലത്തിന് വിട്ടുകൊടുക്കേണ്ടതായി വരും. പുതിയ സീസണിന് കഷ്ടിച്ച് നാലു മാസം ബാക്കിനില്‍ക്കെ ടീം പൊളിച്ചെഴുതി വീണ്ടും പണിതുയര്‍ത്തുക ചില്ലറക്കാര്യമല്ല.

IPL 2021 To Feature Existing 8 Franchises, 2 New Teams To Be Added From 2022: Report

എന്തായാലും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഫ്രാഞ്ചൈസികളുടെ ആശങ്ക ബിസിസിഐ കേട്ടിരിക്കുന്നു. 2021 സീസണില്‍ ഇപ്പോഴുള്ള എട്ടു ഫ്രാഞ്ചൈസികള്‍ മാത്രമായിരിക്കും പങ്കെടുക്കുക. 2022 സീസണില്‍ ഫ്രാഞ്ചൈസികളുടെ എണ്ണം പത്താക്കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തീരുമാനം. ഡിസംബര്‍ 24 -ന് അഹമ്മദാബാദില്‍ ചേരുന്ന ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. ഫ്രെബുവരിക്കും ഏപ്രിലിനുമിടയില്‍ പുതിയ ഫ്രാഞ്ചൈസികള്‍ക്കായുള്ള അപേക്ഷ ക്ഷണിക്കന്‍ ബിസിസിഐക്ക് നീക്കമുണ്ട്.

പുതിയ ടീമുകള്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍ സീസണ്‍ 14 -ന് മുന്നോടിയായി മെഗാ ലേലം നടക്കാനും സാധ്യത കുറയും. ലേലം നടന്നില്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പോലുള്ള ഒന്നോ രണ്ടോ ഫ്രാഞ്ചൈസികള്‍ കുഴങ്ങുമെന്ന കാര്യവും ഇവിടെ പ്രത്യേകം എടുത്തുപറയണം. കാരണം സ്‌ക്വാഡില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കാത്തുനില്‍ക്കുകയാണ് സിഎസ്‌കെ. ടീമില്‍ ഒട്ടുമിക്ക താരങ്ങള്‍ക്കും പ്രായം 30 കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ യുവതാരങ്ങളുടെ അഭാവം മൂലം ടീമിന്റെ മൊത്തം പ്രകടനം നിലംപതിച്ചിരുന്നു.

മറുഭാഗത്ത് മെഗാ ലേലം നടക്കാത്തത് മുംബൈ, ഡല്‍ഹി തുടങ്ങിയ ഫ്രാഞ്ചൈസികള്‍ക്ക് ആശ്വാസമാവും. 'വിന്നിങ് കോമ്പിനേഷന്‍' ഇവര്‍ കണ്ടെത്തിക്കഴിഞ്ഞെന്നതുതന്നെ കാരണം. പറഞ്ഞുവരുമ്പോള്‍ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് വില്‍ക്കാനുള്ള സാവകാശവും ഇത്തവണ ബിസിസിഐക്കുണ്ട്. നേരത്തെ, യുഎഇ ഐപിഎല്ലിന് മുന്നോടിയായി തിരക്കുപിടിച്ചായിരുന്നു ഡ്രീ ഇലവന്‍ കമ്പനിക്ക് ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ബിസിസിഐ വിറ്റത്. ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ അപ്രതീക്ഷിതമായി പിന്മാറിയതാണ് ബിസിസിഐയെ പ്രതിസന്ധിയിലാക്കിയത്.

Source: TOI

Story first published: Monday, December 21, 2020, 16:47 [IST]
Other articles published on Dec 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X