For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഡല്‍ഹി x രാജസ്ഥാന്‍, മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച് മൂന്ന് പ്രകടനങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റ ക്യാപ്റ്റന്‍മാര്‍ നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 എന്ന സ്‌കോറിലേക്ക് തളച്ചിടാന്‍ രാജസ്ഥാന് സാധിച്ചു. മറുപടിക്കിറങ്ങിയ രാജസ്ഥാനും ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും ഡേവിഡ് മില്ലറിന്റെയും (62), ക്രിസ് മോറിസിന്റെയും (36*) പ്രകടനം ടീമിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. മത്സരത്തില്‍ വഴിത്തിരിവായ മൂന്ന് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ജയദേവ് ഉനദ്ഘട്ടിന്റെ മൂന്ന് വിക്കറ്റ് പ്രകടനം

ജയദേവ് ഉനദ്ഘട്ടിന്റെ മൂന്ന് വിക്കറ്റ് പ്രകടനം

സിഎസ്‌കെയ്‌ക്കെതിരേ കളം നിറഞ്ഞ് കളിച്ച ഡല്‍ഹിയുടെ ഓപ്പണര്‍മാര്‍ രാജസ്ഥാനെതിരേ ഒന്നും ചെയ്യാനാവാതെ കൂടാരം കയറിയത് ജയദേവ് ഉനദ്ഘട്ടിന്റെ ബൗളിങ് മികവിലായിരുന്നു. പവര്‍പ്ലേയിലെ അപകടകാരിയായ പൃത്ഥ്വി ഷായെ (2) സ്ലോ ബോളില്‍ കുടുക്കിയ ഉനദ്ഘട്ട് ശിഖാര്‍ ധവാനെ (9) സഞ്ജു സാംസണിന്റെ കൈയിലെത്തിച്ചു. അജിന്‍ക്യ രഹാനെയെയും (8) സ്ലോ ബോളിലാണ് ഉനദ്ഘട്ട് കുടുക്കിയത്. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയാണ് താരത്തിന്റെ മൂന്ന് വിക്കറ്റ് പ്രകടനം. ഉനദ്ഘട്ടിന്റെ ഈ ബൗളിങ് പ്രകടനമാണ് ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കിയതും വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടുത്തതും.

ഡേവിഡ് മില്ലര്‍

ഡേവിഡ് മില്ലര്‍

ബെന്‍ സ്‌റ്റോക്‌സിന്റെ പകരക്കാരനായി ഡേവിഡ് മില്ലര്‍ ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ പ്രതീക്ഷിച്ചതെന്തോ അത് നല്‍കാന്‍ ഡേവിഡ് മില്ലറിനായി. അഞ്ചാമനായി മില്ലര്‍ ക്രീസിലെത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സെന്ന നിലയിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. 42 റണ്‍സിനിടെ അഞ്ച് വിക്കറ്റ് വീണപ്പോഴും പതറാതെ കളിച്ച മില്ലര്‍ 43 പന്തില്‍ 62 റണ്‍സാണ് നേടിയത്. ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെട്ട ഗംഭീര ഇന്നിങ്‌സായിരുന്നു മില്ലറിന്റേത്. മധ്യനിരയില്‍ താന്‍ വിശ്വസ്തനാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ മില്ലറിനായി. അഞ്ചാം നമ്പറില്‍ 10ാം അര്‍ധ സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്.

ക്രിസ് മോറിസ്

ക്രിസ് മോറിസ്

16.25 കോടി എന്തുകൊണ്ട് തനിക്ക് ലഭിച്ചുവെന്ന് തെളിയിക്കുന്ന പ്രകടനമാണ് ക്രിസ് മോറിസ് പുറത്തെടുത്തത്. എട്ടാമനായി ക്രീസിലെത്തിയ മോറിസ് 18 പന്തില്‍ പുറത്താവാതെ 36 റണ്‍സുമായി രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു. നാല് പടുകൂറ്റന്‍ സിക്‌സുകളാണ് മോറിസ് നേടിയത്. അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 12 റണ്‍സ് വേണമെന്നിരിക്കെ ടോം കറാന്റെ ഓവറിലെ രണ്ടാം പന്തിലും നാലാം പന്തിലും സിക്‌സര്‍ നേടിയാണ് മോറിസ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ഇത്തരമൊരു വെടിക്കെട്ട് നടത്താന്‍ ഡല്‍ഹിയില്‍ ആളുണ്ടായില്ല എന്നതാണ് ടീമിന് തിരിച്ചടിയായത്.

Story first published: Friday, April 16, 2021, 11:06 [IST]
Other articles published on Apr 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+