Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മുംബൈക്കെതിരേ കെകെആറിന് എവിടെ പിഴച്ചു? വഴിത്തിരിവായ മൂന്ന് കാര്യങ്ങളിതാ

ചെന്നൈ: ഹാട്രിക് കിരീട പ്രതീക്ഷയില്‍ ഐപിഎല്‍ 14ാം സീസണിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് സീസണിലെ ആദ്യ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 10 റണ്‍സിനാണ് മുംബൈ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 152 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുങ്ങിയപ്പോള്‍ കെകെആറിന്റെ വിജയം ആരാധകര്‍ ഉറപ്പിച്ചിരുന്നെങ്കിലും തകര്‍പ്പന്‍ ബൗളിങ്ങിലൂടെ മുംബൈ കളി തിരിച്ച് പിടിക്കുകയായിരുന്നു. അനായാസം വിജയിക്കാമായിരുന്ന കളിയാണ് കെകെആര്‍ കൈവിട്ട് കളഞ്ഞത്. മത്സരത്തില്‍ വഴിത്തിരിവായ മൂന്ന് കാര്യങ്ങളിതാ.

നിധീഷ് റാണയുടെ പുറത്താകല്‍

നിധീഷ് റാണയുടെ പുറത്താകല്‍

മികച്ച ഫോമിലുള്ള നിധീഷ് റാണ (57) പുറത്തായത് മത്സരത്തില്‍ വഴിത്തിരിവായി. 47 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സുമടക്കം മികച്ച ഫോമില്‍ നില്‍ക്കവെയാണ് രാഹുല്‍ ചഹാറിന്റെ പന്തില്‍ നിധീഷിന്റെ പുറത്താകല്‍. അതും അനാവശ്യമായ രീതിയിലുള്ള പുറത്താകല്‍. ചഹാറിനെ കരുതലോടെ കളിക്കുന്നതിന് പകരം ക്രീസ് വിട്ട് കടന്നാക്രമിക്കാന്‍ ശ്രമിച്ച നിധീഷിന്റെ ശ്രമം അനായാസ സ്റ്റംപിങ്ങില്‍ അവസാനിച്ചു. അധികം വൈകാതെ ശുഭ്മാന്‍ ഗില്ലും (33) ചഹാറിന് മുന്നില്‍ വീണു. അതും മോശം ഷോട്ട് കളിച്ച്. ഈ രണ്ട് പുറത്താകലും മികച്ച രീതിയിലായിരുന്ന കെകെആറിന്റെ ട്രാക്ക് തെറ്റിച്ചു.

രാഹുല്‍ ചഹാറിനെതിരായ സമീപനം പാളി

രാഹുല്‍ ചഹാറിനെതിരായ സമീപനം പാളി

രണ്ടാമത് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ പിച്ച് അല്‍പ്പം കൂടി സ്ലോ ആയിരുന്നു. അതിനാല്‍ത്തന്നെ രാഹുല്‍ ചഹാറിന്റെ ഗൂഗ്ലികളെ കരുതലോടെ സമീപിക്കണമായിരുന്നു. എന്നാല്‍ അമിത ആത്മവിശ്വാസത്തില്‍ കളിച്ച കെകെആറിന് പിഴച്ചു. നിധീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി (5), ഓയിന്‍ മോര്‍ഗന്‍ (7) എന്നീ ആദ്യ നാല് ബാറ്റ്‌സ്മാന്‍മാരെയും കൂടാരം കയറ്റിയത് രാഹുലിന്റെ ബൗളിങ് മികവാണ്. ക്രുണാല്‍ പാണ്ഡ്യയും പന്ത് കൊണ്ട് ഉത്തരവാദിത്തം കാട്ടിയതോടെ കെകെആറിന് അടിതെറ്റി.

മുംബൈയുടെ ഡെത്ത് ഓവര്‍

മുംബൈയുടെ ഡെത്ത് ഓവര്‍

ലോക ക്രിക്കറ്റില്‍ത്തന്നെ മുംബൈയുടെ ഡെത്ത് ഓവര്‍ മികവിനെ കടത്തിവെട്ടാന്‍ സാധിക്കുന്ന മറ്റൊരു ടീമുണ്ടെന്ന് കരുതുന്നില്ല. ആന്‍ഡ്രേ റസല്‍, ദിനേഷ് കാര്‍ത്തിക് എന്നീ പരിചയസമ്പന്നരായ താരങ്ങള്‍ ക്രീസില്‍ നില്‍ക്കുമ്പോഴും മുംബൈ ബൗളര്‍മാര്‍ അവസാന മൂന്ന് ഓവറില്‍ വഴങ്ങിയത് വെറും 11 റണ്‍സ്. 18ാം ഓവര്‍ എറിഞ്ഞ ക്രുണാല്‍ പാണ്ഡ്യ വെറും മൂന്ന് റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ 19ാം ഓവര്‍ എറിഞ്ഞ ബുംറ വഴങ്ങിയത് നാല് റണ്‍സ്. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ 15 റണ്‍സ്. ട്രന്റ് ബോള്‍ട്ട് വെറും നാല് റണ്‍സ് വഴങ്ങി 2 വിക്കറ്റും പിഴുതതോടെ ഉത്തരമില്ലാതെ കെകെആറിന് തലകുനിക്കേണ്ടി വന്നു.

Story first published: Wednesday, April 14, 2021, 10:17 [IST]
Other articles published on Apr 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+