IPL 2021: ലേലത്തില്‍ താരമാവാന്‍ അലക്‌സ് ഹെയ്ല്‍സ്, നോട്ടമിട്ട് ഈ മൂന്ന് ടീമുകള്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 18ന് നടക്കാനിരിക്കുകയാണ്. ഇത്തവണ മിനി താരലേലമാണ് നടക്കുന്നതെന്നതിനാല്‍ ടീമുകളില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. എന്നാല്‍ അവസാന സീസണുകളിലെ വിടവുകള്‍ നികത്താന്‍ ചില താരങ്ങളെ ടീമുകള്‍ക്ക് ആവിശ്യമാണ്. ഇത്തവണ താരലേലത്തില്‍ താരമാവാന്‍ സാധ്യതയുള്ള താരങ്ങളിലൊരാള്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സാണ്. നിലവില്‍ ദേശീയ ടീമിന് പുറത്താണെങ്കിലും മറ്റ് ലീഗ് മത്സരങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമാണ്. ഇത്തവണ ഹെയ്ല്‍സിനെ താരലേലത്തില്‍ റാഞ്ചാന്‍ കാത്തിരിക്കുന്ന മൂന്ന് ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ചൊരു ഓപ്പണറെ ആവിശ്യമുണ്ട്. ഷെയ്ന്‍ വാട്‌സണ്‍ വിരമിച്ചതിനാല്‍ ഓപ്പണര്‍ റോളിലേക്ക് സിഎസ്‌കെ പരിഗണിക്കുന്നത് വെടിക്കെട്ട് ഓപ്പണറെത്തന്നെയാവും. അമ്പാട്ടി റായിഡുവോ ഫഫ് ഡുപ്ലെസിസോ ഓപ്പണറായി എത്തുമ്പോള്‍ നോണ്‍സ്‌ട്രൈക്കില്‍ കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള താരത്തെ ആവിശ്യമാണ്. ഇതിന് അനുയോജ്യനായ താരമാണ് ഹെയ്ല്‍സ്. നേരത്തെ മുംബൈ ഇന്ത്യന്‍സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായിരുന്ന ഹെയ്ല്‍സിന് ആകെ ആറ് മത്സരങ്ങളില്‍ കളിച്ച പരിചയസമ്പത്ത് മാത്രമാണുള്ളത്. 24.67 ശരാശരിയില്‍ 148 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

രാജസ്ഥാന്‍ റോയല്‍സ്
രാജസ്ഥാന്‍ റോയല്‍ ടീമില്‍ അടിമുടി മാറ്റത്തിനാണ് തയ്യാറെടുക്കുന്നത്. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയ രാജസ്ഥാന്‍ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയെ സിഎസ്‌കെയ്ക്ക് കൈമാറുകയും ചെയ്തു. അതിനാല്‍ത്തന്നെ മികച്ച ഓപ്പണറെ രാജസ്ഥാന് ആവിശ്യമാണ്. അലെക്‌സ് ഹെയ്ല്‍സ് രാജസ്ഥാന് മുന്നിലുള്ള മികച്ച ഓപ്ഷനാണ്. എന്നാല്‍ വിദേശ താരങ്ങള്‍ ടീമിലെ പ്രധാനികളായുള്ള രാജസ്ഥാന്‍ ഓപ്പണര്‍ റോളിലേക്ക് വിദേശ താരത്തെ എത്തിക്കുമോയെന്നത് കാത്തിരുന്ന് കാണണം. ടി20 ഫോര്‍മാറ്റില്‍ 7846 റണ്‍സ് നേടിയിട്ടുള്ള അദ്ദേഹത്തെ രാജസ്ഥാന്‍ പരിഗണിക്കുമോയെന്ന് കണ്ടറിയാം.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു
വിരാട് കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരോണ്‍ ഫിഞ്ചിനെ ഒഴിവാക്കിയതോടെ മികച്ച ഓപ്പണറുടെ അഭാവം ടീമിലുണ്ട്. വിദേശ താരത്തെത്തന്നെ ഓപ്പണറായി എത്തിക്കാന്‍ ശ്രമിക്കുന്ന ആര്‍സിബിക്ക് ഏറ്റവും അനുയോജ്യനായ താരമാണ് ഹെയ്ല്‍സ്. 30 കോടിയിലധികം പണം ബാക്കിയുള്ള ആര്‍സിബിക്ക് വേണ്ടത് മികച്ച ഓപ്പണറെയും ഓള്‍റൗണ്ടറെയും പേസ് ബൗളര്‍മാരെയുമാണ്. അതിനാല്‍ ഹെയ്ല്‍സിനായി വമ്പന്‍ ഓഫര്‍ തന്നെ ആര്‍സിബി മുന്നോട്ടുവെക്കാന്‍ സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications