IPL 2021: പൊരുതി വീണ് സഞ്ജുവും രാജസ്ഥാനും, പഞ്ചാബിനെ വിജയത്തിലെത്തിച്ച മൂന്ന് കാരണങ്ങളിതാ
മുംബൈ: ആവേശം അവസാന പന്തിലേക്ക് നീണ്ട മത്സരത്തില്‍ ഭാഗ്യം രാജസ്ഥാനെയും സഞ്ജു സാംസണെയും തുണച്ചില്ല. 222 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുക്കാനെ സാധിച്ചുള്ളു. സഞ്ജു സാംസണിന്റെ (119) ഒറ്റയാള്‍ പോരാട്ടത്തിന് പിന്തുണ നല്‍കാന്‍ ഒരാള്‍ക്കെങ്കിലും സാധിച്ചിരുന്നെങ്കില്‍ രാജസ്ഥാന്‍ അനായാസമായി ചിലപ്പോള്‍ വിജയം നേടുമായിരുന്നു. ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തില്‍ത്തന്നെ മുന്നില്‍ നിന്ന് നയിച്ച് തകര്‍പ്പന്‍ സെഞ്ച്വറി നേടാന്‍ സഞ്ജുവിന് സാധിച്ചെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ല. രാജസ്ഥാനെതിരേ പഞ്ചാബിനെ വിജയത്തിലേക്കെത്തിച്ച മൂന്ന് കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ദീപക് ഹൂഡ- കെഎല്‍ രാഹുല്‍ കൂട്ടുകെട്ട്
മൂന്നാം വിക്കറ്റില്‍ ദീപക് ഹൂഡയും (64) കെ എല്‍ രാഹുലും (91) ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് പഞ്ചാബിനെ തുണച്ചത്. ഇത്തവണ നാലാം നമ്പറിലെത്തിയ ഹൂഡ പ്രതീക്ഷ തെറ്റിച്ചില്ല. 28 പന്തില്‍ 6 സിക്‌സും 4 ഫോറുമുള്‍പ്പെടെ 64 റണ്‍സാണ് ഹൂഡ അടിച്ചെടുത്തത്. രാഹുല്‍ 50 പന്തുകള്‍ നേരിട്ട് 7 ഫോറും 5 സിക്‌സും പറത്തി. 105 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്തത്. ഇത് മത്സരത്തില്‍ വഴിത്തിരിവായി. ദീപക് ഹൂഡയെ രണ്ട് തവണ രാജസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടു. ഇതും തിരിച്ചടിയായി.

കൂട്ടുകെട്ട് ഉണ്ടാകുന്നത് പഞ്ചാബിന് തടയാനായി
ക്രിസ് ഗെയ്ല്‍- കെ എല്‍ രാഹുല്‍, ദീപക് ഹൂഡ- രാഹുല്‍ എന്നീ കൂട്ടുകെട്ടുകളാണ് പഞ്ചാബ് ഇന്നിങ്‌സിന് അടിത്തറ പാകിയത്. ഇത്തരമൊരു കൂട്ടുകെട്ട് രാജസ്ഥാനില്‍ നിന്ന് ഉണ്ടായില്ല. സഞ്ജുവിന്റെ സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ രാജസ്ഥാന്റെ രണ്ടാമത്തെ ഉയര്‍ന്ന ടോപ് സ്‌കോറര്‍ 25 റണ്‍സ് നേടിയ ജോസ് ബട്‌ലറും റിയാന്‍ പരാഗുമാണ്. കൂട്ടുകെട്ടുണ്ടാക്കുന്നതില്‍ പറ്റിയ പാളിച്ചയാണ് രാജസ്ഥാന് തിരിച്ചടിയായത്. ഒരു വശത്ത് സഞ്ജു മികച്ച ഫോമില്‍ ബാറ്റുവീശുമ്പോഴും മറുവശത്ത് വിക്കറ്റ് വീഴ്ത്താന്‍ പഞ്ചാബ് ബൗളര്‍മാര്‍ മറന്നില്ല. ഈ വിക്കറ്റ് പൊഴിച്ചിലാണ് രാജസ്ഥാന് തിരിച്ചടിയായതും പഞ്ചാബിനെ വിജയം നേടാന്‍ സഹായിച്ചതും.

അര്‍ഷദീപ് സിങ്ങിന്റെ അവസാന ഓവര്‍
അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 13 റണ്‍സ് വേണമെന്നിരിക്കെ പഞ്ചാബ് നായകന്‍ വിശ്വാസം അര്‍പ്പിച്ചത് യുവ പേസര്‍ അര്‍ഷദീപിനെയാണ്. സഞ്ജു സാംസണ്‍ മികച്ച ഫോമില്‍ നിന്നിട്ടും ആദ്യ പന്ത് ഡോട്ട് ബോളായി. അടുത്ത രണ്ട് പന്തുകളിലും സിംഗിള്‍. നാലാം പന്തില്‍ സഞ്ജു അര്‍ഷദീപിനെ സിക്‌സര്‍ പറത്തി. എന്നാല്‍ അഞ്ചാം പന്തില്‍ ബൗണ്ടറി വഴങ്ങാതെ കാത്ത അര്‍ഷദീപ് അവസാന പന്തില്‍ സ്ജുവിനെ ദീപക് ഹൂഡയുടെ കൈയിലുമെത്തിച്ചു. നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് അര്‍ഷദീപ് വീഴ്ത്തിയത്. ഡെത്ത് ഓവറില്‍ രാജസ്ഥാനെക്കാള്‍ മികച്ച് നില്‍ക്കാന്‍ പഞ്ചാബിന് സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications