Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ദുരന്തമാവുന്ന ഹൈദരാബാദ്, ടീമിനെ രക്ഷിക്കാന്‍ ആരുണ്ട്? ഈ മൂന്ന് പേര്‍ക്ക് സാധിച്ചേക്കും

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന താരനിരയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കളിച്ച ഏഴ് മത്സരത്തില്‍ ആറിലും തോറ്റ ഹൈദരാബാദ് ഒരു മത്സരം മാത്രമാണ് ജയിച്ചത്. പാതിവഴിയില്‍ ഡേവിഡ് വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് മാറ്റി കെയ്ന്‍ വില്യംസനെ നായകനാക്കിയിട്ടും ജയിക്കാന്‍ ഹൈദരാബാദിനായില്ല. വാര്‍ണറെ പ്ലേയിങ് 11ല്‍ നിന്നടക്കം പുറത്താക്കിയത് ഇതിനോടകം വലിയ ചര്‍ച്ചയാവുകയും രൂക്ഷ വിമര്‍ശനം ഹൈദരാബാദ് മാനേജ്‌മെന്റിനെതിരേ ഉയര്‍ന്നിട്ടുമുണ്ട്. മോശം ഫോമിലുള്ള ഹൈദരാബാദിനെ വിജയവഴിയിലേക്ക് എത്തിക്കാന്‍ ആര്‍ക്കാണ് സാധിക്കുക? ഈ മൂന്ന് പേര്‍ക്ക് ചിലപ്പോള്‍ ടീമിന്റെ അവസ്ഥ മാറ്റി മറിക്കാന്‍ സാധിച്ചേക്കും.

ജേസന്‍ ഹോള്‍ഡര്‍

ജേസന്‍ ഹോള്‍ഡര്‍

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡര്‍ ടീമിലേക്കെത്തിയാല്‍ ഹൈദരാബാദിനത് കരുത്തായേക്കും. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഹോള്‍ഡര്‍. ഈ സീസണില്‍ അധികം അവസരങ്ങള്‍ ഹോള്‍ഡര്‍ക്ക് ലഭിച്ചിട്ടില്ല. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഹോള്‍ഡറില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ താരത്തിന് ടീമിന് കരുത്തേകാന്‍ സാധിച്ചേക്കും. നിലവില്‍ മധ്യ നിരയില്‍ വലിയ ഷോട്ട് കളിച്ച് റണ്‍റേറ്റ് ഉയര്‍ത്താന്‍ ആളില്ല. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഹോള്‍ഡറെപ്പോലൊരു താരത്തെ നിലവില്‍ ഹൈദരാബാദിന് ആവിശ്യമുണ്ട്.

ജേസന്‍ റോയി

ജേസന്‍ റോയി

ടോപ് ഓഡറിലെ ഹൈദരാബാദിന്റെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്ന താരമാണ് ജേസന്‍ റോയി. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണറെ ടീമിലെത്തിച്ചാല്‍ ടോപ് ഓഡറില്‍ ടീമിനത് കരുത്താവും. പവര്‍പ്ലേയില്‍ അടിച്ച് പറത്തി അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനാണ് ജേസന്‍ റോയി. അവസാന ഇന്ത്യയില്‍ പര്യടനത്തില്‍ ഇംഗ്ലണ്ടിനൊപ്പം ഗംഭീര പ്രകടനമാണ് ജേസന്‍ റോയി കാഴ്ചവെച്ചത്. ഡേവിഡ് വാര്‍ണറെ വരും മത്സരങ്ങളിലും ഹൈദരാബാദ് പുറത്തിരുത്താന്‍ തീരുമാനിച്ചാല്‍ ഉത്തമ പകരക്കാരന്‍ ജേസന്‍ റോയിയാണ്. ഈ സീസണില്‍ ഇതുവരെ താരത്തിന് അവസരം നല്‍കിയിട്ടില്ല.

പ്രിയം ഗാര്‍ഗ്

പ്രിയം ഗാര്‍ഗ്

മധ്യനിരയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കാന്‍ കെല്‍പ്പുള്ള താരമാണ് പ്രിയം ഗാര്‍ഗ്. കേദാര്‍ ജാദവ്, വിരാട് സിങ്, അഭിഷേക് ശര്‍മ,വിജയ് ശങ്കര്‍ എന്നിവരെയെല്ലാം ഹൈദരാബാദ് മധ്യനിരയില്‍ പരീക്ഷിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശുകാരനായ പ്രിയം ഗാര്‍ഗിനിനെ ടീമിനെ ഉപയോഗിക്കാവുന്നതാണ്. അവസാന സീസണില്‍ അരങ്ങേറിയ താരത്തിന് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. 133 റണ്‍സാണ് ആകെ നേടിയത്. സിഎസ്‌കെയ്‌ക്കെതിരേ 51 റണ്‍സ് നേടി തിളങ്ങിയിരുന്നു. പ്രതിഭാശാലിയായ താരമായതിനാല്‍ ഇനിയൊരു അവസരം ലഭിച്ചാല്‍ ചിലപ്പോള്‍ ടീമിനെ വിജയവഴിയിലേക്കെത്തിക്കാനുള്ള കെല്‍പ്പ് പ്രിയം ഗാര്‍ഗിനുണ്ട്.

Story first published: Tuesday, May 4, 2021, 9:42 [IST]
Other articles published on May 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+