Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മൂന്നാം നമ്പറില്‍ ആര്‍സിബിക്ക് സ്ഥിരം താരം വേണം, ഈ മൂന്ന് പേരില്‍ ഒരാള്‍ വരണം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ പ്രതീക്ഷ നല്‍കുന്ന പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ചില അനാവശ്യ പരീക്ഷണങ്ങള്‍ ആര്‍സിബിക്ക് തിരിച്ചടി നല്‍കുകയാണ്. അതില്‍ പ്രധാനം മൂന്നാം നമ്പറിലെ പരീക്ഷണമാണ്. രജത് പഡിതാര്‍,വാഷിങ്ടണ്‍ സുന്ദര്‍,ഗ്ലെന്‍ മാക്‌സ് വെല്‍ തുടങ്ങിയവരെയെല്ലാം മാറി മാറി ആര്‍സിബി പരീക്ഷിച്ചു. എന്നാല്‍ മൂന്നാം നമ്പറിലേക്ക് സ്ഥിരക്കാരനെ കണ്ടെത്താന്‍ ടീമിനായിട്ടില്ല. മാക്‌സ് വെല്ലിന്റെ ബാറ്റിങ് ഓഡറില്‍ സ്ഥിരതകൊണ്ടുവരേണ്ടത് നിലവിലെ സാഹചര്യത്തില്‍ അത്യാവശ്യമാണ്. മൂന്നാം നമ്പറില്‍ ആര്‍സിബിക്ക് ഏറ്റവും അനുയോജ്യനായ താരം ആരാണെന്ന് നോക്കാം.


ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

നിലവിലെ ടീം ഘടനയില്‍ മൂന്നാം നമ്പറില്‍ ടീമിന് അനുയോജ്യനായ താരം ഗ്ലെന്‍ മാക്‌സ് വെല്ലാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളെ അതിജീവിക്കാന്‍ വലിട മിടുക്കുകാട്ടത്ത മാക്‌സ്‌വെല്‍ മൂന്നാം നമ്പറിലെത്തിയാല്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ കളിക്കാനാവും. ബാറ്റിങ് ഓഡര്‍ താഴേക്ക് ഇറങ്ങുന്നതോടെ സമ്മര്‍ദ്ദം മൂലം തന്റെ ശൈലിക്കനുസരിച്ച് കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ വരും. മൂന്നാം നമ്പറിലെത്തിയാല്‍ നിലയുറപ്പിച്ച ശേഷം അടിക്കാനുള്ള അവസരവും മാക്‌സിക്ക് ലഭിക്കും. നിലവില്‍ നാലാം നമ്പറിലാണ് അദ്ദേഹം ഇറങ്ങുന്നത്. മൂന്നാം നമ്പറില്‍ സ്ഥിരം താരം ആര്‍സിബിക്ക് വേണ്ടത് അത്യാവശ്യമായതിനാല്‍ നിലവില്‍ അതിന് അനുയോജ്യന്‍ മാക്‌സ്‌വെല്ലാണ്.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ആര്‍സിബിയുടെ നട്ടെല്ലാണ് എബി ഡിവില്ലിയേഴ്‌സ്. മധ്യനിരയില്‍ എബി ഡിവില്ലിയേഴ്‌സുണ്ടെന്ന ധൈര്യത്തിലാണ് ടോപ് ഓഡറില്‍ കോലിയടക്കമുള്ള താരങ്ങള്‍ കളിക്കുന്നത്. നിലവില്‍ അഞ്ചാം നമ്പറിലാണ് എബിഡിയുടെ വരവ്. എന്നാല്‍ എബിഡിക്ക് മൂന്നാം നമ്പറിലേക്ക് പ്രമോഷന്‍ നല്‍കിയാല്‍ ചിലപ്പോഴത് ടീമിന് ഗുണകരമായി മാറിയേക്കും. കാരണം കോലി-എബിഡി കൂട്ടുകെട്ടിന് അവസരം ഉണ്ടായപ്പോഴെല്ലാം അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ടീം ഘടനയില്‍ എബിഡിക്ക് മൂന്നാം നമ്പറില്‍ അവസരം നല്‍കാന്‍ ആര്‍സിബി തയ്യാറായേക്കില്ല.

കെയ്ല്‍ ജാമിസന്‍

കെയ്ല്‍ ജാമിസന്‍

പേസ് ബൗളറായ കെയ്ല്‍ ജാമിസന്‍ തരക്കേടില്ലാതെ ബാറ്റ് ചെയ്യുന്ന താരം കൂടിയാണ്. അതിനാല്‍ത്തന്നെ മൂന്നാം നമ്പറിലേക്ക് വേണമെങ്കില്‍ ഉപയോഗിക്കാവുന്നതാണ്. നിലവില്‍ മോയിന്‍ അലി സിഎസ്‌കെയ്ക്കായി കളിക്കുന്ന തരത്തിലുള്ളൊരു ഇന്നിങ്‌സ് ജാമിസന് ചിലപ്പോള്‍ ആര്‍സിബിക്കായി കളിക്കാന്‍ സാധിച്ചേക്കും. തന്റെ കായിക ക്ഷമതയെ നന്നായി ഉപയോഗപ്പെടുത്തുന്ന ജാമിസന്‍ ഇതിനോടകം ഐപിഎല്ലില്‍ തന്റെ ബാറ്റിങ് മികവ് തെളിയിച്ചിട്ടുണ്ട്. പഞ്ചാബിനെതിരേ ഒരു സിക്‌സും ഫോറുമടക്കം 11 പന്തില്‍ പുറത്താവാതെ 16 റണ്‍സ് നേടാന്‍ അദ്ദേഹത്തിനായിരുന്നു.

Story first published: Saturday, May 1, 2021, 9:55 [IST]
Other articles published on May 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+