IPL 2021: ഇത്തവണ കപ്പടിക്കണം, ഡല്‍ഹി നോട്ടമിടുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെ?
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 16ന് നടക്കുമെന്നാണ് നിലവിലെ വിവരം. താരങ്ങള്‍ക്ക് ലേലത്തില്‍ പങ്കെടുക്കുന്നതിനായി ഫെബ്രുവരി 4വരെ അപേക്ഷ നല്‍കാമെന്നും ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കയച്ച കത്തില്‍ ബിസിസി ഐ വ്യക്തമാക്കിയിട്ടുണ്ട്. 20ന് മുമ്പായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കണം. 14ാം സീസണിന് ഇന്ത്യ തന്നെയാവും വേദിയാവുക. അവസാന സീസണിലെ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ കിരീടത്തോടെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ലേലത്തില്‍ ഡല്‍ഹി നോട്ടമിടുന്ന പ്രധാന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ജേസന്‍ റോയ്
ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനൊപ്പം ജേസന്‍ റോയിയെ എത്തിക്കാന്‍ ഡല്‍ഹി ലക്ഷ്യമിടുന്നതായാണ് വിവരം. പൃത്ഥ്വി ഷാ മോശം ഫോമിലുള്ളതിനാല്‍ പുതിയ സീസണില്‍ ധവാനൊപ്പം മികച്ചൊരു പങ്കാളിയെ ആവിശ്യമാണ്. അതിനാലാണ് ഇംഗ്ലണ്ട് സൂപ്പര്‍ ഓപ്പണറെ ടീമിലെത്തിക്കാന്‍ ഡല്‍ഹി ശ്രമിക്കുന്നത്. നേരത്തെ ഡല്‍ഹിക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് ജേസന്‍ റോയി. യുഎഇയില്‍ ഓപ്പണിങ്ങിലെ പിഴവ് ഡല്‍ഹിക്ക് വലിയ തലവേദനയായിരുന്നു. ധവാനൊപ്പം പൃത്ഥ്വി ഷാ,അജിന്‍ക്യ രഹാനെ,മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരെയെല്ലാം ഡല്‍ഹി പരീക്ഷിച്ചിരുന്നു. അതിനാല്‍ ഇത്തവണ മികച്ചൊരു ഓപ്പണറെ ടീമിലെത്തിക്കേണ്ടത് ടീമിന് അത്യാവശ്യമാണ്.

കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്
മാര്‍ക്കസ് സ്‌റ്റോയിനിസിനൊപ്പം നില്‍ക്കാന്‍ മികച്ചൊരു ഓള്‍റൗണ്ടറുടെ അഭാവം ഡല്‍ഹിയിലുണ്ട്. അതിനുള്ള ഉത്തരമായി വെസ്റ്റ് ഇന്‍ഡീസിന്റെ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിനെയാണ് ഡല്‍ഹി മുന്നില്‍ക്കാണുന്നത്. ഷിംറോന്‍ ഹെറ്റ്‌മെയറെ 7.75 കോടിക്ക് ടീമിലെത്തിച്ചെങ്കിലും പ്രതീക്ഷിച്ച പ്രകടനം താരത്തില്‍ നിന്നുണ്ടായില്ല. അതിനാലാണ് ഹെറ്റ്‌മെയറെ ഒഴിവാക്കി സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബ്രാത്ത്‌വെയ്റ്റിനെ ടീമിലെത്തിക്കാന്‍ ഡല്‍ഹി പദ്ധതിയിടുന്നത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് ബ്രാത്ത് വെയ്റ്റ്. ബെന്‍സ്റ്റോക്‌സിന്റെ ഒരോവറില്‍ നാല് സിക്‌സ് നേടി വെസ്റ്റ് ഇന്‍ഡീസിന് ടി20 ലോകകപ്പ് നേടിക്കൊടുക്കാന്‍ ബ്രാത്ത്‌വെയ്റ്റിന് സാധിച്ചിട്ടുണ്ട്.

കെ എസ് ഭരത്
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കെ എസ് ഭരതിനെയും ഡല്‍ഹി നോട്ടമിടുന്നു. പ്രധാന കീപ്പറായ റിഷഭ് പന്തിന് പരിക്കേറ്റാല്‍ പകരക്കാരനായി ഇറങ്ങാന്‍ നിലവില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഡല്‍ഹിയിലില്ല. അതിനാലാണ് ഭരതിനെ ഡല്‍ഹി ലക്ഷ്യം വെക്കുന്നത്. നിലവില്‍ റിഷഭിന് പകരക്കാരനായി ഓസീസ് താരം അലക്‌സ് ക്യാരിയാണ് ഡല്‍ഹിയിലുള്ളത്. താരത്തെ ഇത്തവണ ഡല്‍ഹി ഒഴിവാക്കാനൊരുങ്ങുകയാണ്. നേരത്തെയും ഡല്‍ഹിയുടെ ഭാഗമായിട്ടുള്ള താരമാണ് ഭരത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications