
കയല്‍ ജാമിസണ്‍ vs ഷുബ്മാന്‍ ഗില്‍
രണ്ട് ടീമിലേയും യുവതാരങ്ങളാണ് രണ്ടു പേരും. ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന താരമാണ് ഗില്‍. എന്നാല്‍ ഈ സീസണില്‍ ഇതുവരെ ശ്രദ്ധേയമായൊരു പ്രകടനം കാഴ്ചവെക്കാന്‍ ഗില്ലിന് സാധിച്ചിരുന്നില്ല. അതേസമയം വന്‍ പ്രകടനം നടത്തിയില്ലെങ്കിലും ജാമിസണ്‍ വരവറിയിച്ചിട്ടുണ്ട്. രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് വിക്കറ്റും നേടിയിട്ടുണ്ട്. നന്നായി തുടങ്ങിയ ശേഷം പുറത്താകാനായിരുന്നു ഗില്ലിന്റെ യോഗം. ഇന്നത്തെ കളിയില്‍ ഗില്‍ ഫോമിലേക്ക് ഉയരുകയെന്നത് കൊല്‍ക്കത്തയുടെ ഭാവിയ്ക്ക് തന്നെ നിര്‍ണായകമാണ്.

ഗ്ലെന്‍ മാക്‌സ്‌വെല്‍ vs ഷാക്കിബ് അല്‍ ഹസന്‍
പഞ്ചാബില്‍ നിന്നും ബാംഗ്ലൂരിലെത്തിയത് മുതല്‍ മാക്‌സി കട്ട ഫോമിലാണ്. അതേസമയം ഷാക്കിബിനെ പോലൊരു ഓള്‍ റൗണ്ടറെ മാക്‌സി എങ്ങനെയാകും നേരിടുക എന്നത് കണ്ടറിയേണ്ടതാണ്. ഇരുവരും ബാറ്റു കൊണ്ടും പന്തുകൊണ്ടും കളിയുടെ ഗതി മാറ്റാന്‍ സാധിക്കുന്ന താരങ്ങളാണ്. ആര്‍സിബിയുടെ മധ്യനിരയില്‍ മാക്‌സ്വെല്‍ ആയിരിക്കും ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നുറപ്പാണ്. രണ്ടു പേരും മുഖാമുഖം വരുമ്പോള്‍ ആരാകും ജയിക്കുക എന്നത് കണ്ടറിയേണ്ടതാണ്.

മുഹമ്മദ് സിറാജ് vs ആന്ദ്ര റസല്‍
മുംബൈയ്‌ക്കെതിരെ പന്തുകൊണ്ട് വിസ്മയം തീര്‍ത്ത താരമായിരുന്നു റസല്‍. എന്നാല്‍ ബാറ്റെടുത്തതും പിഴച്ചു. പന്തുകൊണ്ട് നേടിയ കൈയ്യടികളെ പറയിപ്പിക്കുന്നതായിരുന്നു റസലിന്റെ ബോളിംഗ് പ്രകടനം. റസലിന് ഇന്ന് നേരിടേണ്ടി വന്ന ഒരുപാട് മെച്ചപ്പെട്ട ബോളറായി മാറിയ സിറാജിനെയാകും. രണ്ട് വിക്കറ്റുകള്‍ നേടിയിട്ടുണ്ട് സിറാജ് ഇതിനോടകം. ഡെത്ത് ഓവറുകളില്‍ സിറാജ് ആര്‍സിബിയുടെ നിര്‍ണായക ബോളറാണ്.

അതേസമയം മത്സരത്തില്‍ മുന്‍തൂക്കം വിരാട് കോഹ്ലി നയിക്കുന്ന ആര്‍സിബിയ്ക്ക് തന്നെയാണ്. കഴിഞ്ഞ രണ്ട് കളിയും ജയിച്ചാണ് അവരുടെ വരവ്. ബോളിംഗ് നിരയും ബാറ്റിംഗ് നിരയും ഫോമിലാണ്. കന്നിക്കിരീടം എന്ന ലക്ഷ്യമായി ഇറങ്ങുന്ന ആര്‍സിബിയ്ക്ക് ഓരോ മത്സരവും നിര്‍ണായകമാണ്. അതേസമയം കൊല്‍ക്കത്തയുടെ നില പരുങ്ങലിലാണ്. കഴിഞ്ഞ കളിയിലെ വന്‍ പരാജയം ടീമിന്റെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നതായിരുന്നു. ടീമുടമ ഷാരൂഖ് ഖാന്‍ പരസ്യമായി ആരാധകരോട് മാപ്പ് ചോദിക്കുന്നതിന് വരെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു.


Click it and Unblock the Notifications