വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇതാണ് അവന്‍ ഇന്ത്യന്‍ ടീമില്‍ എത്താത്തത്; സഞ്ജുവിനെതിരെ രൂക്ഷവിമര്‍ശനുമായി സുനില്‍ ഗവാസ്‌കര്‍

By Abin MP

റോയല്‍ ചലഞ്‌ഡേഴ്‌സ് ബാംഗ്ലൂരിനെതിരെ പത്ത് വിക്കറ്റിന്റെ സമ്പൂര്‍ണ പരാജയമാണ് രാജസ്ഥാന്‍ റോയല്‍സ് ഏറ്റുവാങ്ങിയത്. നായകന്‍ സഞ്ജു സാംസണ്‍ ഈ മത്സരത്തിലും പരാജയപ്പെട്ടു. ആദ്യ കളിയിലെ സെഞ്ചുറിയ്ക്ക് ശേഷം സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പതിവ് പോലെ തുടക്കത്തിലെ ഫോം ആവര്‍ത്തിക്കാനാകാതെ വലയുകയാണ് സഞ്ജു.

Sunil Gavaskar identifies the problem with Sanju Samson | Oneindia Malayalam

ഇപ്പോഴിതാ സഞ്ജുവിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ സുനില്‍ ഗവാസ്‌കര്‍. 18 പന്തുകളില്‍ നിന്നായിരുന്നു സഞ്ജു ഇന്നല 21 റണ്‍സ് നേടിയത്. പഞ്ചാബിനെതിരെ സെഞ്ചുറി നേടിയ സീസണ്‍ തുടങ്ങിയ സഞ്ജുവിന് അതിന് ശേഷം നേടാനായത് മൂന്ന് കളികളില്‍ നിന്നും 26 റണ്‍സ് മാത്രമാണ്. ഈ സ്ഥിരതയില്ലായ്മയാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്നും അകറ്റി നിര്‍ത്തുന്നതെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. സഞ്ജുവിന്റെ പ്രകടനത്തിനെതിരെ ആരാധകരും രംഗത്ത് എത്തിയിരുന്നു.

അവന്റെ പ്രശ്‌നം

''ആദ്യവും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം ക്യാപ്റ്റന്‍ മുന്നോട്ട് വരണമെന്നതാണ്. അവന്‍ ആദ്യ കളിയില്‍ അത് ചെയ്തതാണ്. പക്ഷെ അവന്റെ പ്രശ്‌നം ഇതാണ്. അവന്‍ ഇന്ത്യന്‍ ടീമില്‍ എത്താത്തതിന്റെ കാരണം ഇതാണ്. അവന്‍ ഒരു കളിയില്‍ നന്നായി കളിച്ചാല്‍ അടുത്ത കളി അതേകളിയെന്ന നിലയില്‍ കളിക്കാന്‍ നോക്കും. അങ്ങനെയാണ് പുറത്താകുന്നത്''. ഗവാസ്‌കര്‍ പറഞ്ഞു.

മധ്യനിരയില്‍ നടത്തിയ ചെറുത്തു നില്‍പ്പ്

മുന്‍നിര തകര്‍ന്ന മത്സരത്തില്‍ ക്യാപ്റ്റനും രക്ഷനാകാതെ മടങ്ങിയതോടെ വലിയ തിരിച്ചടിയായിരുന്നു രാജസ്ഥാന്‍ മുന്നില്‍ കണ്ടത്. എന്നാല്‍ ശിവം ദൂബേയും രാഹുല്‍ തെവാട്ടിയയും ചേര്‍ന്ന് മധ്യനിരയില്‍ നടത്തിയ ചെറുത്തു നില്‍പ്പാണ് രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ദൂബെ 32 പന്തില്‍ 46 റണ്‍സും തെവാട്ടിയ 23 പന്തില്‍ 40 റണ്‍സുമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്.

പടിക്കലിന്റെ സെഞ്ചുറി

എന്നാല്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂര്‍ ഒരു വിക്കറ്റ് പോലും നഷ്ടമാകാതെ കളി ജയിക്കുകയായിരുന്നു. മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറിയും നായകന്‍ വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ചുറിയുമാണ് ബാംഗ്ലൂരിന് അനായാസ ജയം സമ്മാനിച്ചത്. ദേവ്ദത്ത് 101 റണ്‍സും കോഹ്ലി 72 റണ്‍സുമാണ് നേടിയത്. ഇതോടെ കളിച്ച നാല് കളിയും ജയിച്ച് ബാംഗ്ലൂര്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

അവര്‍ക്കൊരു ഫിനിഷറില്ല

''എനിക്ക് തോന്നുന്നത് ക്യാപ്റ്റന്‍ മാതൃകയാകണമെന്നാണ്. ക്യാപ്റ്റന്‍ റണ്‍സ് നേടണം. കാരണം അവരുടെ ടീമിലെ ക്ലാസ് പ്ലെയര്‍ ആണ് അയാള്‍. ഡേവിഡ് മില്ലര്‍ ഉണ്ടെങ്കിലും, ക്രിസ് മോറിസിന് അടിക്കാന്‍ പറ്റുമെങ്കിലും മുന്‍നിരയില്‍ കാര്യങ്ങള്‍ ശരിയാകണം. അവര്‍ക്ക് അഞ്ച്, ആറ്, എഴ് സ്ഥാനങ്ങളില്‍ പ്രശ്‌നങ്ങളുണ്ട്. അവര്‍ക്കൊരു ഫിനിഷറില്ല. അതുകൊണ്ട് മുന്‍നിര റണ്‍ കണ്ടെത്തുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്'' ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, April 23, 2021, 10:53 [IST]
Other articles published on Apr 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X