ഡിവില്യേഴ്‌സിനെ വീഴ്ത്തിയ ;കെണി;; ഹര്‍പ്രീത് ചില്ലറക്കാരനല്ല!
സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ വരവറിയിച്ചിരിക്കുകയാണ് ഹര്‍പ്രീത് ബ്രാര്‍ എന്ന ഇടങ്കയ്യന്‍ സ്പിന്നര്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗിസിന് വിജയം നേടാന്‍ സഹായിച്ചത് ബ്രാറിന്റെ മിന്നും പ്രകടനമായിരുന്നു. ഇതിന് മുമ്പ് ബ്രാര്‍ ആകെ കളിച്ചത് മൂന്ന് ഐപിഎല്‍ മത്സരങ്ങള്‍ മാത്രമായിരുന്നു. ഈ സീസണിലെ ആദ്യ മത്സരമായിരുന്നു ബ്രാറിന് ഇന്നലത്തേത്.
മൂന്ന് വിക്കറ്റുകളാണ് ബ്രാര്‍ നേടിയത്. അതും ലോക ക്രിക്കറ്റിലെ തന്നെ മൂന്ന് ഭീമന്മാരെ. വിരാട് കോഹ്ലി, എബി ഡിവില്യേഴ്‌സ്, പിന്നെ ഗ്ലെന്‍ മാക്‌സ്വെല്‍. കോഹ്ലിയും മാക്‌സിയും ക്ലീന്‍ ബോള്‍ഡ് ആയപ്പോള്‍ ഡിവില്യേഴ്‌സിനെ കെണിയില്‍ കുടുക്കിയാണ് ബ്രാര്‍ വീഴ്ത്തിയത്. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടു നല്‍കി മൂന്ന് വിക്കറ്റാണ് ബ്രാര്‍ വീഴ്ത്തിയത്.

മത്സരശേഷം ഡിവില്യേഴ്‌സിനെ വീഴ്ത്താന്‍ താന്‍ പുറത്തെടുത്ത തന്ത്രം ബ്രാര്‍ വെളിപ്പൈടുത്തിയിരുന്നു. ഓഫ് സൈഡില്‍ കെണിയൊരുക്കിയാണ് ബ്രാര്‍ മിസ്റ്റര്‍ 360യെ പുറത്താക്കുന്നത്. ഇതേക്കുറിച്ച് ബ്രാര്‍ പറഞ്ഞത് ഇതാണ്.
''ഡിവില്യേഴ്‌സിനെതിരെ എന്റെ പ്ലാന്‍ ഒരു ടച്ച് വൈഡര്‍ എറിയാനായിരുന്നു, ഓഫ് സ്റ്റമ്പിന് പുറത്തതായി. പന്തില്‍ നന്നായി ഗ്രിപ്പുണ്ടായിരുന്നു. അതിനാണ് ഞാന്‍ സ്ലിപ്പിന കൊണ്ടു വന്നതും കവറിനെ കുറച്ച് കേറ്റി നിര്‍ത്തിയതും. ഞാനൊരു ഡോട്ട് ആയിരുന്നു ലക്ഷ്യം വച്ചത്. പക്ഷെ വിക്കറ്റും കിട്ടി. അനുഗ്രഹീതനാണ് ഞാന്‍''.
പിന്നാലെ കോഹ്ലിയുടെ പുറത്താകലിനെ കുറിച്ചും ബ്രാര്‍ മനസ് തുറന്നു. സമ്മര്‍ദ്ദത്തിലായ കോഹ്ലി അടിക്കാന്‍ തുടങ്ങിയിരുന്നു. അതിനാല്‍ ലെങ്ത് മാറ്റിയെറിയുകയായിരുന്നുവെന്നാണ് ബ്രാര്‍ പറയുന്നത്. അടി കിട്ടുന്നതിനെ കുറിച്ച് ചിന്തിക്കാതെ പന്തെറിയാന്‍ തീരുമാനിച്ചതാണ് തനിക്ക് അനുകൂലമായി മാറിയതെന്നും ബ്രാര്‍ മത്സരശേഷം പറഞ്ഞു. സമ്മര്‍ദ്ദമില്ലാതെ കളിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ടീമിനൊരു വിജയമൊരുക്കുകയായിരുന്നു മുന്നില്‍ കണ്ടിരുന്നതെന്നും ബ്രാര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications