വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: അനിയന്റെ മരണം മറച്ചു വച്ച കുടുംബം, 1.20 കോടിയുടെ ഐപിഎല്‍ കരാര്‍; ചേതന്‍ സക്കറിയയുടെ കഥ പറഞ്ഞ് അമ്മ

By Abin MP

ഐപിഎല്ലില്‍ ക്യാപ്റ്റനായ് സഞ്ജു സാംസണ്‍ അരങ്ങേറിയ ദിവസമായിരുന്നു ഇന്നലെ. പഞ്ചാബ് കിംഗ്‌സിനെതിരെ സെഞ്ചുറി നേടിയാണ് സഞ്ജു ക്യാപ്റ്റന്‍സി ഏറ്റെടുത്തുള്ള വരവറിയിച്ചത്. ചരിത്രം കുറിച്ചു കൊണ്ടുള്ള സഞ്ജുവിന്റെ സെഞ്ചുറിയില്‍ മലയാളികള്‍ക്കും ക്രിക്കറ്റ് ആരാധകര്‍ക്കും അഭിമാനിക്കാനും ആഘോഷിക്കാനും ഏറെയുണ്ട്.

How Chetan sakariya overcome his brothers death | Oneindia Malayalam

അതുപോലെ തന്നെ കഴിഞ്ഞ ദിവസത്തെ രാജസ്ഥാന്‍-പഞ്ചാബ് മത്സരത്തില്‍ രാജസ്ഥാന്‍ ആരാധകര്‍ക്ക് അഭിമാനിക്കാവുന്ന പ്രകടനം കാഴ്ച വച്ച മറ്റൊരു താരമാണ് ചേതന്‍ സക്കറിയ. തന്റെ അരങ്ങേറ്റ മത്സരം തന്നെ ചേതന്‍ അവിസ്മരണീയമാക്കിയിരിക്കുകയാണ്. പഞ്ചാബ് ബാറ്റ്‌സ്മാന്മാര്‍ രാജസ്ഥാന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച മത്സരത്തില്‍ 31 മാത്രം വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റുകളാണ് ചേതന്‍ നേടിയത്.

അവന്റെ കഥയറിയണം

ചേതന്റെ പ്രകടനത്തിന്റെ മാറ്റ് കണക്കില്‍ മാത്രം ഒതുങ്ങുന്നതല്ല. അവനെ അറിയണമെങ്കില്‍ അവന്റെ കഥയറിയണം എന്നു പറയുന്നത് പോലെയാണ് ചേതന്റെ അവിസ്മരണീയ അരങ്ങേറ്റം. തന്റെ സഹോദരന്റെ മരണത്തിന്റെ ഓര്‍മ്മകളുമായാണ് ചേതന്‍ ഐപിഎല്ലിലേക്ക് എത്തുന്നത്. മത്സരത്തില്‍ ചേതന്‍ മിന്നും പ്രകടനം കാഴ്ച വച്ചതോടെ ചേതന്റെ അമ്മയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

മരണം മറച്ചു വച്ചു

''ഞങ്ങള്‍ കടന്നു പോന്ന വേദനയും കഷ്ടപ്പാടുകളും മറ്റാര്‍ക്കും ഉണ്ടാകരുതെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ രണ്ടാമത്തെ മകന്‍, ചേതനേക്കാള്‍ ഒരു വയസിന് ഇളയവനായിരുന്നു, ഒരു മാസം മുമ്പാണ് ആത്മഹത്യ ചെയ്യുന്നത്. ആ സമയം ചേതന്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ആറാമത്തെ താരമായാണ് അവന്‍ ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. സഹോദരന്റെ മരണ വാര്‍ത്ത അവനെ ഞങ്ങള്‍ 10 ദിവസത്തേക്ക് അറിയിച്ചിരുന്നില്ല. അവന്റെ കളിയെ അത് ബാധിക്കുമായിരുന്നു. അച്ഛന് സുഖമില്ലെന്ന് മാത്രമായിരുന്നു പറഞ്ഞത്''. ചേതന്റെ അമ്മ പറയുന്നു.

മുത്തശ്ശിക്കഥകളെ വെല്ലുന്ന ട്വിസ്റ്റുകള്‍

എറൗണ്ട് ദ വിക്കറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചേതന്റെ അമ്മ മനസ് തുറന്നത്. ജനുവരിയിലാണ് ചേതന്റെ സഹോദരന്‍ മരിക്കുന്നത്. ഐപിഎല്‍ താരലേലത്തിന് മൂന്ന് ആഴ്ച മുമ്പ്. അവിടുന്നിങ്ങോട്ട് മുത്തശ്ശിക്കഥകളെ വെല്ലുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു ചേതന്റെ ജീവിതവും കരിയറും.

''അ്ച്ഛന്റെ ആരോഗ്യത്തെ കുറിച്ച് അറിയാനായി വിളിക്കുമ്പോഴെല്ലാം അവന്‍ അനിയനോട് സംസാരിക്കണമെന്ന് പറയുമായിരുന്നു. പക്ഷെ ഞാന്‍ വിഷയം മാറ്റും. അച്ഛനുമായും സംസാരിക്കാന്‍ അനുവദിക്കാന്‍ പറ്റില്ലായിരുന്നു. കാരണം എന്റെ ഭര്‍ത്താവ് അവനോട് സത്യം പറഞ്ഞു പോകുമെന്ന് എനിക്കുറപ്പായിരുന്നു. പക്ഷെ ഒരുനാള്‍ എന്റെ നിയന്ത്രണം വിട്ടു, ഞാന്‍ പൊട്ടിക്കരഞ്ഞു. സഹോദരന്റെ മരണത്തെ കുറിച്ച് അറിഞ്ഞ ചേതന്‍ ഒരാഴ്ച ആരോടും മിണ്ടിയിരുന്നില്ല. ഒന്നും കഴിച്ചതുമില്ല. രണ്ടു പേരും വളരെ അടുപ്പമുള്ളവരായിരുന്നു''. അമ്മ പറയുന്നു.

സേവാഗിന്റെ ട്വീറ്റ്

ആ ദുരന്തം കഴിഞ്ഞ് ഏതാണ്ട് ഒരു മാസത്തിനകം തന്നെ ചേതന്‍ ഐപിഎല്‍ കോണ്‍ട്രാക്റ്റ് കിട്ടി. 1.20 കോടിയ്ക്കായിരുന്നു കരാര്‍. സ്വപ്‌നം കാണുകയാണോ എന്നു കരുതി. സാമ്പത്തികമായി ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അമ്മ പറയുന്നു. ചേതന്റെ അമ്മയുടെ വാക്കുകള്‍ ധാരാളം പേരാണ് പങ്കുവച്ചിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം വിരേന്ദര്‍ സേവാഗും അമ്മയുടെ വാക്കുകള്‍ പങ്കുവച്ചിട്ടുണ്ട്.

ചേതന്‍ സക്കറിയയുടെ സഹോദരന്‍ കുറച്ച് മാസങ്ങള്‍ മുമ്പാണ് ആത്മഹത്യ ചെയ്യുന്നത്. അവന്‍ ആ സമയം എസ്എംഎ ട്രോഫിയില്‍ കളിക്കുകയായിരുന്നു. പത്ത് ദിവസത്തേക്ക് വീട്ടുകാര്‍ മരണ വാര്‍ത്ത അവനില്‍ നിന്നും മറച്ചു വച്ചു. ഈ കുടുംബത്തിന് ക്രിക്കറ്റ് എന്തായിരുന്നു. ഇന്ത്യന്‍ സ്വപ്‌നങ്ങളുടെ യഥാര്‍ത്ഥ അളവുകോലാണ് ഐപിഎല്‍. ചില കഥകള്‍ ശരിക്കും അവിശ്വസനീയമാണ്. ഒരുപാട് ബഹുമാനം എന്നായിരുന്നു സേവാഗ് ട്വീറ്റ് ചെയ്തത്.

Story first published: Tuesday, April 13, 2021, 10:51 [IST]
Other articles published on Apr 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X