IPL 2021: കപ്പടിച്ചിട്ടില്ല, പക്ഷേ ആര്‍സിബിയുടെ ഈ മൂന്ന് റെക്കോഡ് ഒരിക്കലും തകര്‍ന്നേക്കില്ല
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും ഭാഗ്യമില്ലാത്ത ടീമാണ് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. പ്രതിഭാശാലികളായ താരങ്ങളെല്ലാം ഒരുമിച്ച് കളിച്ചിട്ടും കപ്പിലേക്കെത്താന്‍ സാധിക്കാത്ത ടീമാണ് ആര്‍സിബിയുടേത്. ഇത്തവണ കിരീട പ്രതീക്ഷ കോലിപ്പടയ്ക്ക് സജീവമായിരുന്നെങ്കിലും കോവിഡിന്റെ സാഹചര്യത്തില്‍ പാതിവഴിയില്‍ ടൂര്‍ണമെന്റ് റദ്ദാക്കേണ്ടതായി വന്നു. ധോണി സിഎസ്‌കെയ്ക്കായി മൂന്ന് തവണയും രോഹിത് മുംബൈക്കായി അഞ്ച് തവണയും കപ്പുയര്‍ത്തിയപ്പോള്‍ ആര്‍സിബി നായകന്‍ കോലിക്ക് മാത്രം പറയാന്‍ ഒരു കപ്പ് പോലുമില്ല. എന്നാല്‍ ഒരിക്കലും തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത മൂന്ന് റെക്കോഡുകള്‍ ആര്‍സിബിക്കുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഐപിഎല്ലിലെ ഉയര്‍ന്ന സ്‌കോറുള്ള ടീം
ഐപിഎല്ലിന്റെ ചരിത്രത്തിലെ ഉയര്‍ന്ന ടീം ടോട്ടലെന്ന റെക്കോഡ് ആര്‍സിബിയുടെ പേരിലാണ്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സാണ് ആര്‍സിബിയുടെ ഉയര്‍ന്ന ടീം ടോട്ടല്‍. 2013 ഏപ്രില്‍ 23ന് പൂനെ വാരിയേഴ്‌സിനെതിരെയാണ് ആര്‍സിബിയുടെ വമ്പന്‍ സ്‌കോര്‍ പിറന്നത്. ക്രിസ് ഗെയ്‌ലിന്റെ (175*) സെഞ്ച്വറി പ്രകടനമാണ് ആര്‍സിബിയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. 13 സിക്‌സും 13 ബൗണ്ടറിയുമാണ് ഗെയ്ല്‍ പറത്തിയത്. എബി ഡിവില്ലിയേഴ്‌സും (8 പന്തില്‍ 31) മികച്ച ടീം സ്‌കോറിലേക്കെത്താന്‍ ആര്‍സിബിയെ സഹായിച്ചു.

ഒരു സീസണില്‍ കൂടുതല്‍ സെഞ്ച്വറിയുള്ള ടീം
ടി20 ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടുകയെന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. ഒരു സീസണില്‍ കൂടുതല്‍ സെഞ്ച്വറി നേടിയ ടീമെന്ന റെക്കോഡ് ആര്‍സിബിയുടെ പേരില്‍ തകര്‍ക്കപ്പെടാതെയുണ്ട്. 2016 സീസണില്‍ അഞ്ച് സെഞ്ച്വറിയാണ് ആര്‍സിബി അടിച്ചെടുത്തത്. ഇതില്‍ നാല് സെഞ്ച്വറിയും നായകന്‍ വിരാട് കോലി നേടിയപ്പോള്‍ ഒരു സെഞ്ച്വറി എബി ഡിവില്ലിയേഴ്‌സും നേടി. കോലി കളം നിറഞ്ഞാടിയ ടൂര്‍ണമെന്റായിരുന്നു ഇത്. 81 ശരാശരിയില്‍ 973 റണ്‍സാണ് അദ്ദേഹം അന്ന് നേടിയത്. ഒരു സീസണില്‍ കൂടുതല്‍ സെഞ്ച്വറി,റണ്‍സ് എന്നീ നേട്ടങ്ങള്‍ ഇപ്പോഴും കോലിയുടെ പേരില്‍ത്തന്നെയാണ്.

ഉയര്‍ന്ന കൂട്ടുകെട്ട്
ഐപിഎല്ലിലെ ഉയര്‍ന്ന കൂട്ടുകെട്ട് എന്ന റെക്കോഡ് ആര്‍സിബി താരങ്ങളുടെ പേരിലാണ്. വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് 229 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഇതും തകര്‍ക്കുക എളുപ്പമുള്ള കാര്യമല്ല. ഗുജറാത്ത് ലയണ്‍സിനെതിരേ രണ്ടാം വിക്കറ്റിലാണ് ഇരുവരും ചേര്‍ന്ന് ഈ റെക്കോഡ് കൂട്ടുകെട്ട് ഉണ്ടാക്കിയത്. 2018ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 215 റണ്‍സിന്റെ കൂട്ടുകെട്ടും ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications