Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്യാലറിയില്‍ പെണ്ണുങ്ങള്‍; അഫ്ഗാനിസ്ഥാനില്‍ ഐപിഎല്ലിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പാതി വഴിയില്‍ നിര്‍ത്തി വെക്കേണ്ടി വന്ന ഐപിഎല്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. കുട്ടിക്രിക്കറ്റിന്റെ പൂരത്തിന് വീണ്ടും തിരികൊളുത്തിയതോടെ ആരാധകരും ആവേശത്തിലാണ്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടിയതോടെ ആവേശത്തിന് ആരംഭം കുറിച്ചിരിക്കുകയാണ്. ഐപിഎല്‍ ആരവങ്ങള്‍ക്ക് യുഎഇയില്‍ തുടക്കമായതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെല്ലാം ഐപിഎല്ലിലേക്ക് കണ്ണു നട്ടിരിക്കുകയാണ്.

എന്നാല്‍ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന അഫ്ഗാനിസ്ഥാനില്‍ മാത്രം ഐപിഎല്‍ ആരവങ്ങള്‍ ഉയരില്ല. ഐപിഎല്‍ 2021 ന്റെ രണ്ടാം പാദ മത്സരങ്ങളുടെ സംപ്രേക്ഷണത്തിന് അഫ്ഗാനിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് താലിബാന്‍. മത്സരം കാണാനായും സ്റ്റാഫുകളിലുമൊക്കെ സ്ത്രീകള്‍ ഉള്ളതിനാലാണ് താലിബാന്‍ ഐപിഎല്ലിന് അഫ്ഗാനിസ്ഥാനില്‍ വലിക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

IPL 2021

നേരത്തെ തന്നെ പല കായിക മത്സരങ്ങള്‍ക്കും അഫ്ഗാനിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. സ്ത്രീകളെ ഏതെങ്കിലും തരത്തിലുള്ള കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും പൂര്‍ണമായും വിലക്കുകയും ചെയ്തിരുന്നു താലിബാന്‍. വനിതാ ക്രിക്കറ്റിനെതിരായ താലിബാന്റെ നിലപാടില്‍ പ്രതിഷേധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ നടക്കാനിരുന്ന, അഫ്ഗാനിസ്ഥാന്‍ പുരുഷ ടീമിനെതിരായ ടെസ്റ്റ് പരമ്പര പിന്‍വലിച്ചിരുന്നു. ഓസ്‌േേട്രലിയയില്‍ വച്ചായിരുന്നു ടെസ്റ്റ് പരമ്പര നടക്കാനിരുന്നത്.

അതേസമയം ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് ആവേശകരമായ തുടക്കമാണ് ചെന്നൈയും മുംബൈയും നയിച്ചത്. രോഹിത് ശര്‍മ്മയില്ലാതെ ഇറങ്ങിയ മുംബൈയെ 20 റണ്‍സിനാണ് ധോണിയുടെ ചെന്നൈ പരാജയപ്പെടുത്തിയത്. 156 റണ്‍സായിരുന്നു ആദ്യം ബാറ്റ് ചെയ്ത ചെന്നൈ എടുത്തത്. മത്സരത്തില്‍ തുടക്കത്തില്‍ തന്നെ മുംബൈ ആധിപത്യം ഉറപ്പിച്ചിരുന്നു. ചെന്നൈയുടെ പേരുകേട്ട മുന്‍നിര ബാറ്റര്‍മാരെല്ലാം അമ്പേ പരാജയപ്പെട്ട് മടങ്ങുകയായിരുന്നു. എന്നാല്‍ 88 റണ്‍സുമായി പുറത്താകാതെ നിന്ന ഋതുരാജ് ഗെയ്ഗ്വാദ് ചെന്നൈയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.

പക്ഷെ എത്തിപ്പിടിക്കാവുന്ന വിജയലക്ഷ്യം മറി കടക്കാന്‍ മുംബൈയ്ക്ക് സാധിച്ചില്ല. മറുപടി ബാറ്റിംഗില്‍ മുംബൈ നിരയില്‍ അര്‍ധ സെഞ്ചുറി നേടിയ സൗരഭ് തിവാരി മാത്രമാണ് തിളങ്ങിയത്. ഇതോടെ ചെന്നൈയ്‌ക്കെതിരെ 20 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു മുംബൈ. വിജയത്തോടെ ചെന്നൈ പോയന്റ് പട്ടികയില്‍ മുന്നിലെത്തി. പ്ലേ ഓഫ് ലക്ഷ്യമിട്ട് കളിക്കുന്നതിനാല്‍ ഓരോ മത്സരവും നിര്‍ണായകമാണ്. രണ്ടാമത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത് വിടുകയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഒമ്പത് വിക്കറ്റിനായിരുന്നു ബാംഗ്ലൂരിന്റെ വിജയം.

ബിഗ് ഹിറ്റര്‍മാരുടെ നിരയായ ബാംഗ്ലൂരിനെ 92 റണ്‍സിന് പുറത്താക്കിയാണ് കൊല്‍ക്കത്ത ആധിപത്യം നേടിയത്. 22 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ്‌സ്‌കോറര്‍. നായകന്‍ വിരാട് കോഹ്ലി വെറും അഞ്ച് റണ്‍്‌സ് മാത്രമെടുത്ത് മടങ്ങിയപ്പോള്‍ വെടിക്കെട്ട് താരം എബി ഡിവില്യേഴ്‌സ് ഗോള്‍ഡന്‍ ഡക്കായി പുറത്തായി. ബാംഗ്ലൂര്‍ നിരയില്‍ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് കൊല്‍ക്കത്തയുടെ കരുത്തായത്. ആന്ദ്ര റസലും മൂന്ന് വിക്കറ്റ് നേടി. ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റുമായി ശക്തമായ പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്തയ്ക്കായി ഓപ്പണര്‍മാരായ ശുബ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരും മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ഗില്‍ 48 റണ്‍സ് നേടിയപ്പോള്‍ അയ്യര്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു. അയ്യരുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.

അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകന്‍ വിരാട് കോഹ്ലി നായകസ്ഥാനത്തു നിന്നും പിന്മാറിയതും തുടക്കത്തില്‍ ഐപിഎല്‍ വേദിയെ അമ്പരപ്പിച്ച വാര്‍ത്തയായി മാറി. ഈ സീസണോടെ താന്‍ നായകസ്ഥാനം ഒഴിയുന്നതായാണ് കോഹ്ലി അറിയിച്ചത്. നേരത്തെ ഇന്ത്യയുടെ ട്വന്റി-20 നായക സ്ഥാനത്തു നിന്നും താന്‍ പിന്മാറുന്നതായി കോഹ്ലി അറിയിച്ചിരുന്നു. നായകസ്ഥാനം ഒഴിഞ്ഞുവെങ്കിലും എന്നും ബാംഗ്ലൂരിന്റെ താരമായി തുടരുമെന്നാണ് കോഹ്ലി അറിയിച്ചത്.

Story first published: Tuesday, September 21, 2021, 15:03 [IST]
Other articles published on Sep 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+