For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ശക്തമായി തിരിച്ചെത്തും, ഇതേ സാഹചര്യം മുമ്പ് അതിജീവിച്ചവരാണ് മുംബൈ- സൂര്യകുമാര്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഹാട്രിക് കിരീടം തേടി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കം പിഴച്ചിരിക്കുകയാണ്. ആദ്യ അഞ്ച് മത്സരത്തില്‍ മൂന്നിലും തോറ്റത് മുംബൈക്ക് തിരിച്ചടിയായിരിക്കുകയാണ്. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ചാമ്പ്യന്‍ നിരയെ പിന്നോട്ടടിക്കുന്നത്. രോഹിത് ശര്‍മയേയും സൂര്യകുമാര്‍ യാദവിനെയും മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാവരും നിലവില്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുകയാണ്. ഹര്‍ദിക് പാണ്ഡ്യ അതിവേഗം മടങ്ങുന്നത് ടീം സ്‌കോറിന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. ഇപ്പോഴിതാ ഹര്‍ദികും ക്രുണാലും ശക്തമായി തിരിച്ചുവരുമെന്ന് പറഞ്ഞിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്.

'പാണ്ഡ്യ സഹോദരങ്ങള്‍ മികച്ച രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നത്. എല്ലാ ദിവസവും നെറ്റ്‌സില്‍ ഇരുവരും കഠിനാധ്വാനം ചെയ്യുന്നുണ്ട്. പരിശീലനത്തിലും നന്നായി പ്രയത്‌നിക്കുന്നു. ഒരു മത്സരത്തിലൂടെ മാറി മറിയുന്ന പ്രശ്‌നം മാത്രമാണ് നിലവിലുള്ളതെന്നാണ് തോന്നുന്നത്. ഓരോ മത്സരത്തിലും ഉത്തരവാദിത്തം ഏറ്റെടുക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ അത് പ്രാവര്‍ത്തികമാവുന്നില്ലെന്ന് മാത്രം. കായികത്തില്‍ ഇത് സ്വാഭാവികമാണ്. ഇരുവരും ശക്തമായി തിരിച്ചെത്തുമെന്ന് എനിക്കുറപ്പുണ്ട്'-സൂര്യകുമാര്‍ പറഞ്ഞു.

suryakumar-yadav

ക്രുണാല്‍ പാണ്ഡ്യ ബൗളിങ്ങില്‍ ഭേദപ്പെട്ട് നില്‍ക്കുന്നുണ്ടെങ്കിലും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുന്നു. അതേ സമയം ഹര്‍ദിക് പാണ്ഡ്യക്ക് പുറം വേദനയെത്തുടര്‍ന്ന് പന്തെറിയാനാവുന്നില്ല. തോളിനും വേദനയുള്ളതിനാല്‍ അത് ബാറ്റിങ്ങിനെയും ബാധിക്കുന്നു. ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും തിളങ്ങാന്‍ ഹര്‍ദിക്കിനായിട്ടില്ല. മധ്യനിരയില്‍ പാണ്ഡ്യ ബ്രദേഴ്‌സും കീറോണ്‍ പൊള്ളാര്‍ഡും നടത്തിയിരുന്ന ബാറ്റിങ് വെടിക്കെട്ടാണ് മുംബൈയുടെ ശക്തി. ഇത്തവണ അത് സാധിക്കാത്തതാണ് ടീമിനെ പിന്നോട്ടടിക്കുന്നത്.

ഒറ്റ മത്സരത്തില്‍ ഇവര്‍ ഫോമിലായാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ട ആവിശ്യമില്ലെന്നും സൂര്യകുമാര്‍ പറഞ്ഞു. മുംബൈയിലെയും ചെന്നൈയിലും പിച്ചുകളില്‍ തമ്മില്‍ വളരെ വ്യത്യാസമുണ്ട്. അതിനാല്‍ത്തന്നെ പിച്ചുമായി പൊരുത്തപ്പെടാന്‍ കഴിയാവുന്നതിന്റെ പരമാവധി പരിശീലനം നടത്തുന്നുണ്ട്. നെറ്റ്‌സിലെ പരിശീലനത്തോടൊപ്പം മത്സരം നടത്തിയും പരിശീലനം തുടരുന്നു.

എന്നാല്‍ ഇതുവരെ പൂര്‍ണ്ണമായും പിച്ചിനോട് പൊരുത്തപ്പെടാന്‍ സാധിച്ചിട്ടില്ല. ശക്തമായി മുന്നോട്ട് പോകുമെന്ന് 100 ശതമാനം ഉറപ്പുണ്ട്. ശക്തമായി തിരിച്ചുവരും. കാരണം ഇതുപോലെയുള്ള സാഹചര്യം ഇതിന് മുമ്പ് അതിജീവിച്ചവരാണ് ഞങ്ങള്‍. കരുത്തോടെ തിരിച്ചെത്തിയിട്ടുമുണ്ട്. ഒരു മത്സരത്തില്‍ ഫോമാകേണ്ട പ്രശ്‌നം മാത്രമാണിത്. ഒരിക്കല്‍ ഫോമിലേക്കെത്തിയാല്‍ പിന്നീട് തിരിഞ്ഞുനോക്കേണ്ട ആവിശ്യം വരില്ലെന്നും സൂര്യകുമാര്‍ പറഞ്ഞു.

Story first published: Saturday, April 24, 2021, 10:17 [IST]
Other articles published on Apr 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+