IPL 2021: എട്ട് ടീമിലെയും ഏറ്റവും വിശ്വസ്തനായ താരം ആര്? പരിശോധിക്കാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചു. ഇന്ന് നടക്കുന്ന മത്സരത്തില്‍ സിഎസ്‌കെ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് നേരിടുന്നത്. എട്ട് ടീമുകളും ഒന്നിനൊന്ന് മികച്ച താരനിരയുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്. ഹാട്രിക് തേടി ഇറങ്ങിയ മുംബൈയെ തകര്‍ക്കുകയെന്നതാണ് മറ്റ് ഏഴ് ടീമുകളുടെയും പ്രധാന ലക്ഷ്യം. ടൂര്‍ണമെന്റ് പുരോഗമിക്കവെ എട്ട് ടീമിലെയും ഏറ്റവും വിശ്വസ്തനായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

നിലവിലെ ചാമ്പ്യന്മാരും അഞ്ച് തവണ കിരീടം ഉയര്‍ത്തിയവരുമായ മുംബൈ ഇന്ത്യന്‍സിലെ ഏറ്റവും വിശ്വസ്തനായ താരം സൂര്യകുമാര്‍ യാദവാണ്. മൂന്നാം നമ്പറില്‍ ടീമിനായി ഗംഭീര പ്രകടനമാണ് അവസാന സീസണുകളിലായി അദ്ദേഹം കാഴ്ചവെക്കുന്നത്. കളിച്ച സീസണിലെല്ലാം 450ന് മുകളില്‍ റണ്‍സ് നേടുന്ന നിലയിലേക്ക് താരം വളര്‍ന്ന് കഴിഞ്ഞു. മുംബൈക്കായി 46 മത്സരത്തില്‍ നിന്ന് 36.39 ശരാശരിയില്‍ 1416 റണ്‍സാണ് അദ്ദേഹം നേടിയത്.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

അവസാന സീസണിലെ റണ്ണറപ്പുകളായ ഡല്‍ഹിയുടെ തുറുപ്പുചീട്ട് പേസര്‍ കഗിസോ റബാദയാണ്. അവസാന സീസണിലെ പര്‍പ്പിള്‍ ക്യാപിന് ഉടമയാണ് റബാദ.30 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഡല്‍ഹിക്കായി 29 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 8ന് താഴെ ഇക്കോണമിയില്‍ 55 വിക്കറ്റാണ് നേടിയത്. സീസണിലെ ഡല്‍ഹിയുടെ ആദ്യ മത്സരത്തില്‍ റബാദ കളിക്കുന്നില്ല.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാണ് അവരുടെ വിശ്വസ്തന്‍. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കോലി കളിച്ച സീസണിലെല്ലാം ശരാശരി പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇത്തവണ ഓപ്പണറായി ഇറങ്ങിയ കോലി മുംബൈക്കെതിരായ മത്സരത്തില്‍ 33 റണ്‍സാണ് നേടിയത്. ഇത്തവണ റണ്‍വേട്ടക്കാരുടെ ടോപ് ഫൈവിനുള്ളില്‍ കോലി എത്താനുള്ള സാധ്യത കൂടുതലാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

മൂന്ന് തവണ കിരീടം ചൂടിയിട്ടുള്ള സിഎസ്‌കെയുടെ നിലവിലെ വിശ്വസ്തനായ താരം ഫഫ് ഡുപ്ലെസിസാണ്. നായകന്‍ എംഎസ് ധോണിക്ക് ബാറ്റിങ്ങില്‍ പഴയ മികവ് കാട്ടാനാവുന്നില്ല. അതിനാല്‍ത്തന്നെ ഡുപ്ലെസിസിലാണ് ടീമിന്റെ പ്രതീക്ഷകള്‍. അവസാന രണ്ട് സീസണിലും 400ന് മുകളില്‍ റണ്‍സ് നേടാന്‍ ഡുപ്ലെസിസിന് സാധിച്ചിരുന്നു. അവസാന സീസണില്‍ 13 മത്സരത്തില്‍ നിന്ന് 449 റണ്‍സാണ് അദ്ദേഹം നേടിയത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

2016ലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്രതീക്ഷകളെല്ലാം ഡേവിഡ് വാര്‍ണറിലാണ്. ടീമിന്റെ വിശ്വസ്തനും നട്ടെല്ലുമെല്ലാം ഈ ഓപ്പണിങ് ബാറ്റ്‌സ്മാനാണ്. ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ കെല്‍പ്പുള്ള വാര്‍ണര്‍ കളിച്ച ഒട്ടുമിക്ക സീസണിലും 500ന് മുകളില്‍ റണ്‍സ് നേടിയിട്ടുള്ള താരമാണ്. ഒട്ടുമിക്ക സീസണുകളിലും 50ന് മുകളില്‍ ബൗണ്ടറി നേടുന്ന താരം കൂടിയാണ് വാര്‍ണര്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

രണ്ട് തവണ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ ഏറ്റവും വിശ്വസ്തന്‍ ടോപ് ഓഡര്‍ താരം നിധീഷ് റാണയാണ്. 2018 മുതല്‍ കെകെആറിന്റെ പ്ലേയിങ് 11ലെ സജീവ സാന്നിധ്യമാണ് നിധീഷ്. അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് 352 റണ്‍സാണ് അദ്ദേഹം നേടിയത്. കഴിഞ്ഞ മൂന്ന് സീസണിലും സ്ഥിരതയോടെ കളിക്കാന്‍ നിധീഷിനായിരുന്നു. ഇത്തവണയും ടീം വലിയ പ്രതീക്ഷവെക്കുന്ന താരമാണ് നിധീഷ്.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്തന്‍ ജോസ് ബട്‌ലറാണ്. ഏത് പൊസിഷനിലും തിളങ്ങാന്‍ കെല്‍പ്പുള്ള ചുരുക്കം ചില ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ബട്‌ലര്‍. അവസാന രണ്ട് സീസണില്‍ നിന്നായി 859 റണ്‍സാണ് ബട്‌ലര്‍ നേടിയത്. രാജസ്ഥാന്‍ നിരയില്‍ വളരെ പ്രാധാന്യം ഉള്ള താരമാണ് അദ്ദേഹം. ടോപ് ഓഡറില്‍ 50ന് മുകളില്‍ ശരാശരിയുള്ള ബട്‌ലര്‍ ഇത്തവണയും ടീമിന്റെ നട്ടെല്ലായി ഒപ്പമുണ്ട്.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സിന്റെ വിശ്വസ്തന്‍ നായകനും ഓപ്പണറുമായ കെ എല്‍ രാഹുലാണ്. അവസാന മൂന്ന് സീസണിലും 500ന് മുകളില്‍ റണ്‍സ് നേടാന്‍ രാഹുലിന് സാധിച്ചിരുന്നു. അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിന് ഉടമയായിരുന്നു രാഹുല്‍. 55.83 ശരാശരിയില്‍ 670 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. ഇത്തവണയും രാഹുലില്‍ വളരെ പ്രതീക്ഷ വെച്ചാണ് പഞ്ചാബ് ഇറങ്ങുന്നത്.


For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, April 10, 2021, 14:59 [IST]
Other articles published on Apr 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X