For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി, രോഹിത്, ധോണി- ഇതിഹാസങ്ങളെ ഒാരോ വാക്കില്‍ വിവരിച്ച് സൂര്യകുമാര്‍ യാദവ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസ താരങ്ങളാണ് മുന്‍ നായകന്‍ എംഎസ് ധോണിയും നിലവിലെ നായകന്‍ വിരാട് കോലിയും വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയും. ധോണി 2020 ആഗസ്റ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും കോലിയും രോഹിതും ഇപ്പോഴും സജീവമാണ്. നിലവില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് എന്നിവയാണ് പരമ്പരയിലുള്ളത്.

വിരാട് കോലി,രോഹിത് ശര്‍മ

വിരാട് കോലി,രോഹിത് ശര്‍മ എന്നിവരാണ് നിലവിലെ ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലുകള്‍. ഇരുവരും ഏത് മൈതാനത്തും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. ഇപ്പോഴിതാ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് എംഎസ് ധോണി,വിരാട് കോലി,രോഹിത് ശര്‍മ എന്നിവരെ ഓരോ വാക്കില്‍ വിവരിച്ചിരിക്കുകയാണ്. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വിരാട് കോലി

ഇന്ത്യന്‍ നായകന്‍ വിരാട് കോലി 'പ്രചോദനം' എന്നാണ് സൂര്യകുമാര്‍ യാദവ് പറഞ്ഞത്. സൂര്യയടക്കം നിരവധി യുവതാരങ്ങളുടെ മാത്യകയാണ്. ഫിറ്റ്‌നസിന്റെ കാര്യത്തിലും പ്രകടനത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ കോലി തയ്യാറല്ല. ഐപിഎല്ലില്‍ കോലി ആര്‍സിബിയുടെ നായകനും സൂര്യകുമാര്‍ മുംബൈ ഇന്ത്യന്‍സ് താരവുമായിരിക്കെ കോലി സൂര്യകുമാറിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും ശാന്തതയോടെ അദ്ദേഹം ഇതിനെ നേരിട്ടത്.

സൂര്യ

ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച സൂര്യ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ നിരയിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. ജൂലൈയില്‍ ഇന്ത്യയുടെ യുവതാരനിരയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ സൂര്യകുമാറും ഉള്‍പ്പെട്ടേക്കും.

എംഎസ് ധോണി

മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ ഏക നായകനായ എംഎസ് ധോണിയെ ഇതിഹാസം എന്നാണ് സൂര്യകുമാര്‍ ഒറ്റ വാക്കില്‍ വിശേഷിപ്പിച്ചത്. ധോണിക്ക് ഒപ്പം കളിക്കാന്‍ ഭാഗ്യം ലഭിച്ചില്ലെങ്കിലും ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കെതിരേ കളിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് ഏകദിന,ടി20 ലോകകപ്പ്,ചാമ്പ്യന്‍സ് ട്രോഫി സമ്മാനിച്ച ധോണി 2022 ഐപിഎല്ലിലും കളിച്ചേക്കും.

 രോഹിത്


രോഹിത് മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ്. അതിനാല്‍ത്തന്നെ സൂര്യകുമാറിന് വ്യക്തിപരമായി കൂടുതല്‍ അടുപ്പവും രോഹിതുമായാണ്. അദ്ദേഹത്തെ 'ഹിറ്റ്മാന്‍' എന്നാണ് സൂര്യകുമാര്‍ വിശേഷിപ്പിച്ചത്. വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന രോഹിതിനെ ആരാധകര്‍ വിളിക്കുന്ന ഹിറ്റ്മാന്‍ വിശേഷണം തന്നെയാണ് ഏറ്റവും അനുയോജ്യമെന്നാണ് സൂര്യയും കരുതുന്നത്.

സൂര്യകുമാര്‍

ഏറ്റവും പ്രിയപ്പെട്ട ഷോട്ട് സ്വീപ് ഷോട്ടാണെന്നാണ് സൂര്യകുമാര്‍ പറയുന്നത്. ഐപിഎല്‍ 14ാം സീസണില്‍ പ്രതീക്ഷക്കൊത്ത് അദ്ദേഹം ഉയര്‍ന്നിരുന്നില്ല. 7 ഇന്നിങ്‌സില്‍ നിന്ന് 173 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Story first published: Sunday, May 23, 2021, 10:19 [IST]
Other articles published on May 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+