വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: അടുത്ത സീസണില്‍ ഇവര്‍ വീട്ടിലിരിക്കും! മെഗാ ലേലത്തില്‍ ആരും വാങ്ങാനിടയില്ലാത്തവര്‍

അഞ്ചു താരങ്ങളാണ് ഇക്കൂട്ടത്തിലുള്ളത്

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ പുതിയ രണ്ടു രണ്ടു ടീമുകള്‍ കൂടി വരാനിരിക്കെ മെഗേ താരലേലവും ഈ വര്‍ഷമവസാനത്തോടെ നടക്കാനിരിക്കുകയാണ്. മെഗാ ലേലത്തിനു മുമ്പ് മുഴുവന്‍ ടീമുകളിലും അഴിച്ചുപണിയുണ്ടാവും. നിലവില്‍ ടീമിലുമുള്ള ചുരുക്കം ചിലരെ മാത്രമേ ഫ്രാഞ്ചൈസികള്‍ക്കു നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ബാക്കിയുള്ളവര്‍ മുഴുവന്‍ ഒഴിവാക്കപ്പെടും. മെഗാ ലേലത്തില്‍ ഈ കളിക്കാര്‍ മറ്റൊരു ഫ്രാഞ്ചൈസിയിലേക്കു ചേക്കേറുകയും ചെയ്യും.

ഈ സീസണില്‍ മോശം പ്രകടനം നടത്തിയ ചില താരങ്ങളെ അടുത്ത മെഗാ ലേലത്തില്‍ ചിലപ്പോള്‍ ഒരു ഫ്രാഞ്ചൈസിയും വാങ്ങാനും സാധ്യതയില്ല. ഈ തരത്തില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള ചില ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

 ഇമ്രാന്‍ താഹിര്‍

ഇമ്രാന്‍ താഹിര്‍

സൗത്താഫ്രിക്കയുടെ മുന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് ഇവരില്‍ ആദ്യത്തേയാള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള അദ്ദേഹത്തിനു ഈ സീസണില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ അവസരം ലഭിച്ചിട്ടുള്ളൂ. ഇതില്‍ നന്നായ ബൗള്‍ ചെയ്യുകയും രണ്ടു വിക്കറ്റെടുക്കുകയും ചെയ്തിരുന്നു. സിഎസ്‌കെ പ്ലേഓഫില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും താഹിറിന് വീണ്ടുമൊരു അവസരം ലഭിക്കാന്‍ സാധ്യത തീരെ കുറവാണ്.
ടീമിലെ നാലു വിദേശ താരങ്ങളുടെ ക്വാട്ട നേരത്തേ തന്നെ ചിലര്‍ തങ്ങളുടെ പേരില്‍ ഭദ്രമാക്കിയതാണ് താഹിര്‍ പുറത്തിരിക്കാന്‍ കാരണം. പ്രായം അദ്ദേഹത്തിനു വില്ലനാണ്. 42കാരനായ താഹിറിന് അടുത്ത സീസണില്‍ മറ്റൊരു ഫ്രാഞ്ചൈസി അവസരം നല്‍കാന്‍ സാധ്യതയില്ല.
എങ്കിലും ഐപിഎല്ലില്‍ കളിച്ച എട്ടു വര്‍ഷം മിന്നുന്ന പ്രകടനങ്ങങളിലൂടെ അദ്ദേഹം ആരാധകരെ ഹരം കൊള്ളിച്ചിട്ടുണ്ട്. 59 മല്‍സരങ്ങളില്‍ നിന്നും 82 വിക്കറ്റുകളാണ് താഹിര്‍ നേടിയത്. ദീര്‍ധകാലം സിഎസ്‌കെയുടെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനും നായകന്‍ എംഎസ് ധോണിയുടെ തുറുപ്പുചീട്ടുമായിരുന്നു അദ്ദേഹം. 2019ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ സിഎസ്‌കെയ്ക്കായി 27 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് താഹിറിന്റെ ഏറ്റവും മികച്ച പ്രകടനം.

 റിലേ മെറെഡിത്ത്

റിലേ മെറെഡിത്ത്

ഈ സീസണില്‍ പഞ്ചാബ് കിങ്‌സ് എട്ടു കോടി രൂപ ചെലവഴിച്ച് കൊണ്ടു വന്ന താരമായിരുന്നു ഓസ്‌ട്രേലിയന്‍ പേസര്‍ റിലേ മെറെഡിത്ത്. വലിയ പ്രതീക്ഷയായിരുന്നു മെറെഡിത്തില്‍ പഞ്ചാബ് കോച്ച് അനില്‍ കുംബ്ലെയ്ക്കുണ്ടായിരുന്നത്. വേഗതയുടെ പേരിലായിരുന്നു താരത്തെ മോവില കൊടുത്ത് പഞ്ചാബ് വാങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറിക്കെയ്ന്‍സിനു വേണ്ടി നടത്തിയ മികച്ച പ്രകടനവും മെറെഡിത്തിന്റെ താരപദവി ഉയര്‍ത്തിയിരുന്നു.
പക്ഷെ ഐപിഎല്ലില്‍ മെറെഡിത്ത് നനഞ്ഞ പടക്കമായി മാറി. ഇന്ത്യയിലെ ആദ്യപാദത്തില്‍ അഞ്ചു മല്‍സരങ്ങില്‍ താരത്തെ പഞ്ചാബ് പരീക്ഷിച്ചെങ്കിലും നാലു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ. മാത്രമല്ല റണ്‍സ് വാരിക്കോരി നല്‍കുകയും ചെയ്തു. 9.94 ആയിരുന്നു ഇക്കോണമി റേറ്റ്. യുഎഇയില രണ്ടാംപാദത്തില്‍ മെറെഡിത്ത് വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെ ഐപിഎല്ലിന്റെ അടുത്ത സീസണില്‍ മറ്റൊരു ഫ്രാഞ്ചൈസി ഓസീസ് പേസര്‍ക്കു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിക്കാന്‍ സാധ്യത കുറഞ്ഞിരിക്കുകയാണ്.

 ജയദേവ് ഉനാട്കട്ട്

ജയദേവ് ഉനാട്കട്ട്

2017ലെ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ ഫാസ്റ്റ് ബൗളറാണ് ജയദേവ് ഉനാട്കട്ട്. റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെതിരായ മല്‍സരത്തിലായിരുന്നു ഇത്. പക്ഷെ പിന്നീട് അദ്ദഹത്തിന് ഈ മിടുക്ക് ആവര്‍ത്തിക്കാനായില്ല. കഴിഞ്ഞ നാലു സീസണുകളിലും രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു ഉനാട്കട്ട്. പക്ഷെ ടീമിലെ സ്ഥിരം സാന്നിധ്യമാവാന്‍ അദ്ദേഹത്തിനായില്ല. 2018ലെ മെഗാ ലേലത്തില്‍ 12.5 കോടിക്കായിരുന്നു പേസര്‍ റോയല്‍സിലെത്തിയത്. തൊട്ടുമുമ്പത്തെ സീസണിലെയും ആഭ്യന്തര ക്രിക്കറ്റിലെയും പ്രകടനമായിരുന്നു ഉനാട്കട്ടിന് ഇത്രയുമുയര്‍ന്ന തുക ലഭിക്കാന്‍ കാരണം.
നാലു സീസണുകളിലായി 39 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹത്തിന് 29 വിക്കറ്റുകളാണ് വീഴ്ത്താനായത്. ഈ സീസണില്‍ വെറും ആറു മല്‍സരങ്ങളില്‍ മാത്രമേ ഉനാട്കട്ട് പ്ലെയിങ് ഇലവനിലുണ്ടായുള്ളൂ. ഇവയില്‍ നിന്നും ലഭിച്ചത് നാലു വിക്കറ്റുകള്‍ മാത്രമായിരുന്നു. യുവ പേസര്‍മാരായ ചേതന്‍ സക്കരിയയും കാര്‍ത്തിക് ത്യാഗിയും മികച്ച പ്രകടനത്തിലൂടെ ടീമിലെ സ്ഥിരം സാന്നിധ്യമായതോടെ ഉനാട്കട്ട് പുറത്താവുകയായിരുന്നു.

 സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓള്‍ടൈം റണ്‍വേട്ടക്കാരനും ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയുടെ ഈ സീസണിലെ പ്രകടനം നിരാശാജനകമാണ്. സിഎസ്‌കെയ്ക്കു വേണ്ടി മുന്‍ സീസണുകളില്‍ നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള അദ്ദേഹം ഇത്തവണ ഒരു ഇംപാക്ടുമുണ്ടാക്കിയിട്ടില്ല. നേരത്തേ സിഎസ്‌കെയെ പല തവണ തോല്‍വിയുടെ വക്കില്‍ നിന്നു പോലും രക്ഷിച്ചിട്ടുള്ള റെയ്‌നയ്ക്കു ഇപ്പോള്‍ ബാറ്റിങില്‍ പഴയ ടച്ച് നഷ്ടമായതു പോലെയാണ് കാണപ്പെടുന്നത്.
2020ലെ കഴിഞ്ഞ ഐപിഎല്ലില്‍ നിന്നും അവസാന നിമിഷം വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു പിന്‍മാറിയതു മുതല്‍ റെയ്‌നയ്ക്കു മോശം സമയമാണ്. ടീമിനൊപ്പം യുഎഇയിലെത്തിയ ശേഷമായിരുന്നു അദ്ദേഹം ടൂര്‍ണമെന്റില്‍ പങ്കെടുക്കാതെ മടങ്ങിയത്. ഈ സീസണില്‍ സിഎസ്‌കെയിലേക്കു തിരിച്ചുവന്നെങ്കിലും പഴയ റെയ്‌നയുടെ നിഴല്‍ മാത്രമേ ഇതുവരെ കാണാനായിട്ടുള്ളൂ. 12 മല്‍സരങ്ങളില്‍ നിന്നും 160 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. പരിക്കുകാരണം അവസാനത്തതെ രണ്ടു മല്‍സരങ്ങളില്‍ റെയ്‌നയ്ക്കു പുറത്തിരിക്കേണ്ടി വരികയും ചെയ്തു. നിലവിലെ ഫോമും ഫിറ്റ്‌നസും പരിഗണിക്കുമ്പോള്‍ അടുത്ത സീസണില്‍ റെയ്‌നയെ ഒരുപക്ഷെ ഒരു ഫ്രാഞ്ചൈസിയും വാങ്ങിയേക്കില്ല.

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

ഐപിഎല്ലില്‍ ഒരു കാലത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വിശ്വസ്തനായ മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു കേദാര്‍ ജാദവ്. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തെ തുടര്‍ന്നു ഒഴിവാക്കപ്പെട്ട അദ്ദേഹത്തിന് ഈ സീസണില്‍ അവസരം ലഭിക്കില്ലെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജാദവില്‍ പ്രതീക്ഷ വയ്ക്കുകയും അടിസ്ഥാന വിലയായ രണ്ടു കോടിക്കു വാങ്ങുകയും ചെയ്തു. പക്ഷെ ഈ പണം നഷ്ടമായെന്നു സീസണില്‍ ജാദവിന്റെ പ്രകടനം കണ്ടതോടെ എല്ലാവര്‍ക്കും ബോധ്യമായി.
വേഗത്തില്‍ റണ്‍സെടുക്കാനുള്ള കഴിവില്ലായ്മായിരുന്നു ജാദവിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം. കഴിഞ്ഞ സീസണിനു സമാനമായി ഇത്തവണയും ഇതു തുറന്നുകാണിക്കപ്പെട്ടു. എസ്ആര്‍എച്ചിനു വേണ്ടി ആറു മല്‍സരങ്ങള്‍ കളിച്ച ജാദവിന് വെറും 55 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 105.76 ആയിരുന്നു സ്‌ട്രൈക്ക്‌റേറ്റ്. ബറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമല്ല പാര്‍ട്ട്‌ടൈം ഓഫ്‌സ്പിന്നറെന്ന നിലയിലും ജാദവ് ഇപ്പോള്‍ ഒരു ഇംപാക്ടുമുണ്ടാക്കുന്നില്ല.

Story first published: Sunday, October 10, 2021, 15:54 [IST]
Other articles published on Oct 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X