Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കൂടുതല്‍ സീസണില്‍ 400ലധികം റണ്‍സ്, ടോപ് ഫൈവ് ഇതാ, മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

മുംബൈ: ടി20 ഫോര്‍മാറ്റില്‍ സ്ഥിരത പുലര്‍ത്തുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം ആക്രമിച്ച് കളിക്കേണ്ടതിനാല്‍ത്തന്നെ വിക്കറ്റ് നഷ്ടമാവാനുള്ള സാധ്യതയും കൂടുതലാണ്. 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കാനിരിക്കെ ടീമുകളുടെ പ്രതീക്ഷകളുയര്‍ത്തുന്ന പ്രകടനമാണ് താരങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പുറത്തെടുക്കുന്നത്. പുതിയ സീസണ്‍ പടിവാതുക്കല്‍ എത്തി നില്‍ക്കെ കൂടുതല്‍ സീസണില്‍ 400ലധികം റണ്‍സ് നേടിയ താരങ്ങളുടെ ടോപ് ഫൈവിനെ പരിചയപ്പെടാം.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സുരേഷ് റെയ്‌നയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 193 ഐപിഎല്ലില്‍ നിന്നായി 5368 റണ്‍സ് നേടിയിട്ടുള്ള റെയ്‌ന 9 സീസണുകളില്‍ 400ലധികം റണ്‍സെടുത്തു. സിഎസ്‌കെ കിരീടം നേടിയ മൂന്ന് സീസണിലും റെയ്‌നയുടെ മികവ് ടീമില്‍ നിര്‍ണ്ണായകമായിരുന്നു. മൂന്നാം നമ്പറില്‍ കൂടുതല്‍ റണ്‍സുള്ള താരമാണ് റെയ്‌ന. ഒരു സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയും നേടിയ റെയ്‌ന അവസാന സീസണില്‍ കളിച്ചിരുന്നില്ല. ടീമുമായിട്ട് ഉടക്കാണെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഈ സീസണില്‍ അദ്ദേഹം സിഎസ്‌കെയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ. ഇത്തവണ ഹാട്രിക് കിരീടം ലക്ഷ്യംവെച്ചാണ് മുംബൈയുടെ വരവ്. ഓപ്പണിങ്ങില്‍ തകര്‍പ്പന്‍ റെക്കോഡുള്ള രോഹിത് 7 സീസണുകളില്‍ 400ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 200 ടി20യില്‍ നിന്ന് 5230 റണ്‍സാണ് രോഹിത് നേടിയത്. ഒരു സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയും രോഹിത് ഐപിഎല്ലില്‍ നേടിയിട്ടുണ്ട്.

വിരാട് കോലി

വിരാട് കോലി

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഏഴ് സീസണുകളില്‍ 400ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടുണ്ട്. ഒരു സീസണിലെ ഏറ്റവും മികച്ച പ്രകടനം കോലിയുടെ പേരിലാണ്. 2016ലാണ് നാല് സെഞ്ച്വറി ഉള്‍പ്പെടെ കോലി തകര്‍ത്താടിയത്. 192 മത്സരങ്ങളില്‍ നിന്ന് 5878 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 5 സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയും കോലിയുടെ പേരിലുണ്ട്. എന്നാല്‍ ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ടൂര്‍ണമെന്റില്‍ ഏറ്റവും സ്ഥിരതയുള്ള താരങ്ങളിലൊരാളാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. മികച്ച ബാറ്റിങ് റെക്കോഡുള്ള വാര്‍ണറും 7 തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് തവണ ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് നേടിയ ഏക താരമാണ് വാര്‍ണര്‍. 142 മത്സരത്തില്‍ നിന്ന് 5254 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. ഇതില്‍ നാല് സെഞ്ച്വറിയും 48 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാനും ഏഴ് തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. അവസാന സീസണില്‍ രണ്ട് സെഞ്ച്വറിയടക്കം ഗംഭീര പ്രകടനം ധവാന്‍ കാഴ്ചവെച്ചിരുന്നു. 176 മത്സരത്തില്‍ നിന്നായി 5196 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും 41 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അവസാന സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ധവാന്‍.

Story first published: Tuesday, March 30, 2021, 15:31 [IST]
Other articles published on Mar 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+