IPL 2021: കൂടുതല്‍ ക്യാച്ച് ആര്‍ക്ക്? സിഎസ്‌കെ താരത്തെ വെല്ലാന്‍ മറ്റാരുമില്ല, പട്ടിക ഇതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ഇന്ത്യയിലെ ആറ് വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റിനായുള്ള മുന്നൊരുക്കങ്ങള്‍ ടീമുകള്‍ തുടങ്ങിക്കഴിഞ്ഞു. പല ടീമുകളുടെയും ക്യാംപ് സജീവമായി മുന്നോട്ട് പോവുകയാണ്. ടി20 ക്രിക്കറ്റില്‍ ഒരു ചെറിയ പിഴവ് പോലും മത്സരഫലത്തെ ബാധിക്കും. അതിനാല്‍ നന്നായി ഫീല്‍ഡ് ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ കൂടുതല്‍ ക്യാച്ച് നേടിയ താരങ്ങളുടെ പട്ടിക പരിശോധിക്കാം.

സുരേഷ് റെയ്‌ന
സിഎസ്‌കെയുടെ മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയാണ് ഈ പട്ടികയില്‍ തലപ്പത്ത്. മൈതാനത്ത് റെയ്‌നയെപ്പോലെ പ്രസരിപ്പോടെ കളിക്കുന്ന മറ്റൊരു താരമില്ലെന്ന് തന്നെ പറയാം. 102 ക്യാച്ചുകളാണ് ഐപിഎല്ലില്‍ റെയ്‌ന എടുത്തിട്ടുള്ളത്. 192 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടം. ഷോട്ടിലും ബൗണ്ടറി ലൈനിലുമാണ് സാധാരണയായി റെയ്‌ന ഫീല്‍ഡിങ്ങിന് ഇറങ്ങാറുള്ളത്. അവസാന സീസണില്‍ കളിക്കാതിരുന്ന റെയ്‌ന ഇത്തവണ സിഎസ്‌കെയ്ക്കുവേണ്ടി കളിക്കുന്നുണ്ട്.

കീറോണ്‍ പൊള്ളാര്‍ഡ്
മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമാണ് കീറോണ്‍ പൊള്ളാര്‍ഡ്. 164 ഇന്നിങ്‌സില്‍ നിന്ന് 90 ക്യാച്ചുകളാണ് പൊള്ളാര്‍ഡ് നേടിയിട്ടുള്ളത്. അസാധ്യമെന്ന് തോന്നുന്ന പല ക്യാച്ചുകളും തന്റെ പ്രതിഭകൊണ്ട് കൈപ്പിടിയിലാക്കാന്‍ പൊള്ളാര്‍ഡിന് സാധിച്ചിട്ടുണ്ട്. പ്രധാനമായും ബൗണ്ടറി ലൈനുകളിലാണ് പറക്കും ക്യാച്ചുകള്‍ പൊള്ളാര്‍ഡ് എടുക്കാറ്. ലോങ് ഓണിലും ലോങ് ഓഫിലുമാണ് കൂടുതലായും അദ്ദേഹം ഫീല്‍ഡിങ്ങിന് ഇറങ്ങാറ്.

രോഹിത് ശര്‍മ
മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മയാണ് പട്ടികയിലെ മൂന്നാമന്‍. 200 ഇന്നിങ്‌സില്‍ നിന്ന് 89 ക്യാച്ചുകളാണ് രോഹിത് നേടിയിട്ടുള്ളത്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച രോഹിത് സ്ലിപ്പിലും ഷോട്ടിലുമാണ് കൂടുതലായും ഫീല്‍ഡ് ചെയ്യാറുള്ളത്. അവസാന രണ്ട് സീസണിലും കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ഹാട്രിക് കിരീടം നേടുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിനിടെ കോലിക്ക് പരിക്കേറ്റത് ആശങ്കയുണ്ടാക്കുന്നു.

എബി ഡിവില്ലിയേഴ്‌സ്
ആര്‍സിബിയുടെ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സാണ് പട്ടികയിലെ നാലാമന്‍. എബിഡിയുടെ ഫീല്‍ഡിങ് മികവ് ഒന്ന് വേറെ തന്നെയാണ്. 122 ഇന്നിങ്‌സില്‍ നിന്ന് 83 ക്യാച്ചുകളാണ് അദ്ദേഹം നേടിയത്. ബൗണ്ടറി ലൈനിലെ എബിഡിയുടെ സാന്നിധ്യം ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമാണ്. പല മത്സരങ്ങളിലും എബിഡിയുടെ ഒറ്റകൈ ക്യാച്ചുകള്‍ മത്സര ഗതിയെ മാറ്റിമറിച്ചിട്ടുണ്ട്.

വിരാട് കോലി
ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയാണ് പട്ടികയിലെ അഞ്ചാമന്‍. 190 ഇന്നിങ്‌സില്‍ നിന്ന് 76 ക്യാച്ചാണ് അദ്ദേഹം നേടിയത്. തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിനുള്ളിലാണ് കൂടുതലായും കോലി ഫീല്‍ഡ് ചെയ്യാറ്. ലോങ് ഓണിലും ലോങ് ഓഫിലും ഫീല്‍ഡ് ചെയ്യാറുണ്ട്. ബൗണ്ടറി ലൈനിന് അരികെ നിരവധി തവണ ഡൈവിങ് ക്യാച്ചുകള്‍ എടുക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications