Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഒരു ബാറ്റിങ് പൊസിഷനില്‍ കൂടുതല്‍ തവണ ടോപ് സ്‌കോറര്‍, റെയ്‌ന തലപ്പത്ത്, പട്ടിക ഇതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ചില ബാറ്റിങ് പൊസിഷനുകളില്‍ സ്ഥിരമായി വിസ്മയിപ്പിക്കുന്ന ചില താരങ്ങളുണ്ട്. സുരേഷ് റെയ്‌ന,കീറോണ്‍ പൊള്ളാര്‍ഡ്,എംഎസ് ധോണി തുടങ്ങിയവരെല്ലാം ഒട്ടുമിക്ക സീസണിലുകളും ഒരേ ബാറ്റിങ് പൊസിഷനില്‍ ഇറങ്ങി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്നവരാണ്. എന്നാല്‍ ഒരു ബാറ്റിങ് പൊസിഷനിലിറങ്ങി കൂടുതല്‍ തവണ ടോപ് സ്‌കോറര്‍ ആയതാര്? പട്ടിക ഇതാ.

സുരേഷ് റെയ്‌ന

സിഎസ്‌കെയുടെ സുരേഷ് റെയ്‌നയാണ് ഈ പട്ടികയിലെ ഒന്നാമന്‍. മൂന്നാം നമ്പറില്‍ 37 തവണയാണ് അദ്ദേഹം ടോപ് സ്‌കോററായത്. അവസാന സീസണില്‍ കളിക്കാതിരുന്ന റെയ്‌നയുടെ അഭാവം സിഎസ്‌കെയ്ക്ക് പ്ലേ ഓഫ് നഷ്ടമായതിലെ പ്രധാന കാരണങ്ങളിലൊന്നാണ്. ഐപിഎല്ലിലെ റണ്‍വേട്ടക്കാരിലെ രണ്ടാം സ്ഥാനക്കാരന്‍ കൂടിയാണ് സുരേഷ് റെയ്‌ന. 5368 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

ഡേവിഡ് വാര്‍ണർ

ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണറും നായകനുമായ ഡേവിഡ് വാര്‍ണറാണ്. 36 തവണയാണ് ഓപ്പണറെന്ന നിലയില്‍ അദ്ദേഹം ടോപ് സ്‌കോററായത്. 5254 റണ്‍സുമായി ഐപിഎല്ലിലെ റണ്‍വേട്ടക്കാരിലെ മൂന്നാം സ്ഥാനക്കാരനാണ് വാര്‍ണര്‍.2016ല്‍ ടീമിനെ ഫൈനലിലേക്ക് നയിച്ച വാര്‍ണര്‍ മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടിയ ഏക താരമാണ്.

ശിഖര്‍ ധവാൻ

രണ്ടാം നമ്പറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ശിഖര്‍ ധവാനാണ് കേമന്‍. 32 തവണയാണ് അദ്ദേഹം ടോപ് സ്‌കോററായത്. മുന്‍ സണ്‍റൈസേഴ്്‌സ് ഹൈദരബാദ് നായകനായ ധവാന്‍ അവസാന സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു. രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ 5197 റണ്‍സ് നേടിയ ധവാന്‍ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ്.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍ രണ്ടാം നമ്പറില്‍ 24 തവണ ടോപ് സ്‌കോററായിട്ടുണ്ട്. യൂനിവേഴ്‌സല്‍ ബോസ് ഇത്തവണയും പഞ്ചാബ് കിങ്‌സിന്റെ താരമാണ്. ടൂര്‍ണമെന്റില്‍ ആറ് സെഞ്ച്വറി നേടിയിട്ടുള്ള ഏക താരമാണ് ക്രിസ് ഗെയ്ല്‍. മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,പഞ്ചാബ് കിങ്‌സ് താരം വീരേന്ദര്‍ സെവാഗ് 23 തവണയും രണ്ടാം നമ്പറില്‍ ടോപ് സ്‌കോററായിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ രണ്ടാം നമ്പറില്‍ 22 തവണയും ടോപ് സ്‌കോററായിട്ടുണ്ട്.

രോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ച നായകന്‍ രോഹിത് ശര്‍മ നാലാം നമ്പറില്‍ 21 തവണയാണ് കളിയിലെ ടോപ് സ്‌കോററായത്. ഓപ്പണറായി ഇറങ്ങുന്ന രോഹിത് കരിയറിന്റെ തുടക്കകാലത്ത് കൂടുതലും മധ്യനിരയിലാണ് തിളങ്ങിയിരുന്നത്. ആര്‍സിബി നായകന്‍ വിരാട് കോലി മൂന്നാം നമ്പറിലിറങ്ങി 21 തവണയും ടോപ് സ്‌കോററായിട്ടുണ്ട്. ഇത്തവണ ഓപ്പണറായാവും കോലി ഇറങ്ങുക.

Story first published: Wednesday, April 7, 2021, 12:56 [IST]
Other articles published on Apr 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+