വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെ X ഡല്‍ഹി, ഈ അഞ്ച് പേരെ കരുതിയിരിക്കുക, ഗെയിം ചെയിഞ്ചര്‍മാര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടും. സീസണിലെ ആദ്യ മത്സരത്തില്‍ ജയത്തോടെ തുടങ്ങാനുറച്ച് ഇരു കൂട്ടരും ഇറങ്ങുമ്പോള്‍ മത്സരം ആവേശകരമാവുമെന്നുറപ്പ്. സിഎസ്‌കെയെ സംബന്ധിച്ച് ഈ സീസണില്‍ അഭിമാന പ്രശ്‌നമാണ്. അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിനാല്‍ ഇത്തവണ തിരിച്ചുവരവ് നടത്തേണ്ടത് അനിവാര്യമാണ്. അതേ സമയം റിഷഭ് പന്ത് എന്ന പുതിയ നായകന് കീഴിലാണ് ഡല്‍ഹി കിരീടം സ്വപ്‌നം കാണുന്നത്. ഇരു ടീമും നേര്‍ക്കുനേര്‍ എത്തവെ മത്സര ഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

അവസാന സീസണില്‍ കളിക്കാതിരുന്നതോടെ സുരേഷ് റെയ്‌നയുടെ ടീമിലെ സ്വാധീനം എത്രത്തോളമെന്ന് എല്ലാവര്‍ക്കും വ്യക്തമായി. മൂന്നാം നമ്പറിലെ ഏറ്റവും ശക്തനായ സുരേഷ് റെയ്‌ന ഏത് ടീമിന്റെയും പേടി സ്വപ്‌നമാണ്. സിഎസ്‌കെയ്്‌ക്കെതിരേ ഏറ്റവും കരുതി ഇറങ്ങുന്നത് റെയ്‌നയെയാണെന്ന് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ്ങിന്റെ വാക്കുകളില്‍ നിന്ന് വ്യക്തം. ഏത് സാഹചര്യത്തിലും കടന്നാക്രമിക്കാന്‍ കഴിവുള്ള റെയ്‌ന മത്സര ഗതിയെ മാറ്റി മറിക്കാന്‍ കെല്‍പ്പുള്ള താരമാണ്.

പൃത്ഥ്വി ഷാ

പൃത്ഥ്വി ഷാ

അവസാന സീസണിലെ മോശം പ്രകടനം കൊണ്ട് ഏറ്റവും വിമര്‍ശനം നേരിട്ട താരങ്ങളിലൊരാളാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃത്ഥ്വി ഷാ. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ വെടിക്കെട്ട് പ്രകടനം ന

ത്തി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി മുംബൈക്ക് കിരീടം സമ്മാനിച്ച ആത്മവിശ്വാസത്തിലാണ് പൃത്ഥ്വി ഇത്തവണ ഇറങ്ങുന്നത്. അടിച്ചുതകര്‍ക്കുന്ന പൃത്ഥ്വി ഇത്തവണ ഡല്‍ഹിക്കായി തിളങ്ങാന്‍ സാധ്യതകളേറെയാണ്. ആദ്യ പവര്‍പ്ലേയില്‍ത്തന്നെ ടീമിന് അടിത്തറ പാകാന്‍ പൃത്ഥ്വിക്ക് സാധിച്ചേക്കും.

സാം കറാന്‍

സാം കറാന്‍

സിഎസ്‌കെയുടെ പേസ് ഓള്‍റൗണ്ടറെ കരുതിയായിരിക്കും ഡല്‍ഹി ഇറങ്ങുക. മധ്യനിരയില്‍ ബാറ്റുകൊണ്ട് മികവ് കാട്ടാന്‍ കെല്‍പ്പുള്ളവനാണ് സാം. ഇതിനോടകം സിഎസ്‌കെയ്ക്കുവേണ്ടി അര്‍ധ സെഞ്ച്വറി നേടി സാം അത് തെളിയിക്കുകയും ചെയ്തു. മികച്ച ഫോമിലാണ് താരത്തിന്റെ വരവ്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ഇംഗ്ലണ്ടിനെ വിജയത്തിന്റെ പടിവാതുക്കല്‍വരെ എത്തിക്കാന്‍ കറാന് സാധിച്ചിരുന്നു. ഇത്തവണ സിഎസ്‌കെയുടെ തുറുപ്പുചീട്ടാണ് കറാന്‍.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഒറ്റക്ക് മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ് റിഷഭ് പന്ത്. അവസാന സീസണില്‍ പരിക്ക് വേട്ടയാടിയതോടെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് റിഷഭ്. ക്യാപ്റ്റനെന്ന ഉത്തരവാദിത്തം സമ്മര്‍ദ്ദം നല്‍കിയില്ലെങ്കില്‍ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായി ഇത്തവണ റിഷഭ് മാറും. നിലവില്‍ ഇന്ത്യക്കായി മികച്ച ഫോമില്‍ കളിച്ച ആത്മവിശ്വാസത്തിലാണ് റിഷഭ് ഇറങ്ങുന്നത്.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

സിഎസ്‌കെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ്. പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ജഡേജ അവസാന സീസണില്‍ സിഎസ്‌കെയ്ക്കായി തിളങ്ങിയ ചുരുക്കം ചില താരങ്ങളിലൊരാളാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ജഡേജയുടെ സ്പിന്‍ എതിരാളികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും. കൂടാതെ മധ്യനിരയില്‍ ബാറ്റിങ്ങില്‍ തിളങ്ങാനും ജഡേജയ്ക്ക് സാധിക്കും.

Story first published: Saturday, April 10, 2021, 14:32 [IST]
Other articles published on Apr 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X