വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: 'ആരുണ്ട് ഇവരെ തടയാന്‍', ഇതുവരെ ഐപിഎല്‍ കളിക്കാത്തവരുടെ പ്ലേയിങ് 11 ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലോകത്തിലെ ഏറ്റവും ആരാധക പിന്തുണയുള്ളതും സാമ്പത്തികമായി ഏറെ മുന്നിട്ട് നില്‍ക്കുന്നതുമായ ക്രിക്കറ്റ് ലീഗാണ്. അതിനാല്‍ത്തന്നെ ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. എന്നാല്‍ ചില സൂപ്പര്‍ താരങ്ങള്‍ക്ക് ഇതുവരെ പല കാരണങ്ങളാല്‍ ഐപിഎല്ലില്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. അത്തരത്തില്‍ ഏത് ടീമിനെയും തടുത്തിടാന്‍ മികവുള്ള ഐപിഎല്ലില്‍ ഇതുവരെ കളിക്കാത്ത താരങ്ങളുടെ മികച്ച പ്ലേയിങ് 11 ഇതാ.

ഡിവോന്‍ കോന്‍വേ,തമിം ഇക്ബാല്‍,ജോ റൂട്ട്

ഡിവോന്‍ കോന്‍വേ,തമിം ഇക്ബാല്‍,ജോ റൂട്ട്

ന്യൂസീലന്‍ഡ് ഓപ്പണറായ ഡിവോന്‍ കോന്‍വേ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാന്‍ മികവുള്ള താരമാണ്. കിവീസിനൊപ്പം 11 ടി20 ഇന്നിങ്‌സുകളില്‍ നിന്ന് 59.12 ശരാശരിയില്‍ 473 റണ്‍സ് താരം നേടി. 15.11 ആണ് സ്‌ട്രൈക്കറേറ്റ്. ബംഗ്ലാദേശ് ഓപ്പണര്‍ തമിം ഇക്ബാലാണ് മറ്റൊരു ഓപ്പണര്‍. 218 ടി20കളില്‍ നിന്നായി 6173 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. വിവിധ ക്രിക്കറ്റ് ലീഗുകളില്‍ ഇപ്പോഴും അദ്ദേഹം സജീവമാണ്. ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ടാണ് മൂന്നാമന്‍. 32 ടി20കളില്‍ നിന്ന് 35 ശരാശരിയും 126 സ്‌ട്രൈക്കറേറ്റും റൂട്ടിന്റെ പേരിലുണ്ട്.

റാസി വാന്‍ ഡെര്‍ ഡൂസന്‍,മുഷ്ഫിഖര്‍ റഹിം

റാസി വാന്‍ ഡെര്‍ ഡൂസന്‍,മുഷ്ഫിഖര്‍ റഹിം

എബി ഡിവില്ലിയേഴ്‌സിനെപ്പോലെ തകര്‍ത്തടിക്കാന്‍ മികവുള്ള ദക്ഷിണാഫ്രിക്കന്‍ താരമാണ് റാസി വാന്‍ ഡെര്‍ ഡൂസന്‍. 126 ടി20കളില്‍ നിന്ന് 38.62 ശരാശരിയില്‍ 3824 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇത്തവണ പകരക്കാരനായി രാജസ്ഥാന്‍ റാസിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹീമാണ് അഞ്ചാമന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ ബാറ്റിങ് മികവ് പലതവണ തെളിയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 202 ടി20കളില്‍ നിന്ന് 28.97 ശരാശരിയില്‍ 4288 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഗ്ലെന്‍ ഫിലിപ്‌സ്,മുഹമ്മദ് സെയ്ഫുദ്ദീന്‍,ക്വായിസ് അഹ്മദ്

ഗ്ലെന്‍ ഫിലിപ്‌സ്,മുഹമ്മദ് സെയ്ഫുദ്ദീന്‍,ക്വായിസ് അഹ്മദ്

ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ മിടുക്കനാണ്. കിവീസിനായി 25 ടി20കളില്‍ നിന്ന് 506 റണ്‍സാണ് അദ്ദേഹം നേടിയത്. കരിയറില്‍ 114 ടി20യില്‍ നിന്ന് 3030 റണ്‍സ് ഫിലിപ്‌സിന്റെ പേരിലുണ്ട്. ബംഗ്ലാദേശ് താരം മുഹമ്മദ് സെയ്ഫുദ്ദീനാണ് ഏഴാമന്‍. 24 കാരനായ താരം 60 ടി20കളില്‍ നിന്നായി 73 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 278 റണ്‍സും താരം നേടിയിട്ടുണ്ട്. ക്വായിസ് അഹ്മദാണ് എട്ടാമന്‍. അഫ്ഗാനിസ്ഥാന്‍ സ്പിന്നറായ ക്വായിസ് 67 മത്സരങ്ങളില്‍ നിന്ന് 77 വിക്കറ്റുകളാണ് നേടിയത്.

ആദില്‍ റഷീദ്,സ്റ്റുവര്‍ട്ട് ബ്രോഡ്,നവീന്‍ ഉല്‍ഹഖ്

ആദില്‍ റഷീദ്,സ്റ്റുവര്‍ട്ട് ബ്രോഡ്,നവീന്‍ ഉല്‍ഹഖ്

ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദാണ് ഒമ്പതാമന്‍. 184 ടി20കളില്‍ നിന്ന് 205 വിക്കറ്റുകള്‍ നേടിയിട്ടുള്ള താരം പല തവണ ഐപിഎല്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അവസരം ലഭിച്ചില്ല. ഇംഗ്ലണ്ടിനൊപ്പം 55 ടി20 വിക്കറ്റുകള്‍ റാഷിദിനുണ്ട്. 10ാമനായി ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണുള്ളത്. 85 ഐപിഎല്ലില്‍ നിന്ന് 100 വിക്കറ്റാണ് ബ്രോഡിന്റെ പേരിലുള്ളത്. 2011ല്‍ പഞ്ചാബിന്റെ ഭാഗമായെങ്കിലും പരിക്കിനെത്തുടര്‍ന്ന് കളിക്കാനായില്ല. അഫ്ഗാന്‍ പേസര്‍ നവീന്‍ ഉല്‍ഹഖാണ് 11ാമന്‍. 53 മത്സരത്തില്‍ നിന്ന് 58 വിക്കറ്റുകള്‍ പേസര്‍ വീഴ്്ത്തിയിട്ടുണ്ട്. ദേശീയ ടീമിനായി എട്ട് മത്സരത്തില്‍ നിന്ന് 7ന് താഴെ ഇക്കോണമിയില്‍ 13 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Story first published: Thursday, May 13, 2021, 17:23 [IST]
Other articles published on May 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X