Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രാജസ്ഥാന്‍ x ഹൈദരാബാദ്- നിലനില്‍പ്പിന്റെ പോരാട്ടം, കാത്തിരിക്കുന്ന റെക്കോഡുകളിതാ

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. പോയിന്റ് പട്ടികയിലെ അവസാന രണ്ട് സ്ഥാനക്കാര്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ നിലനില്‍പ്പിന്റെ പോരാട്ടമായി ഇത് മാറും. ആറ് മത്സരത്തില്‍ നിന്ന് 2 ജയവും നാല് തോല്‍വിയും വഴങ്ങിയ രാജസ്ഥാന്‍ ഏഴാം സ്ഥാനത്തും ആറില്‍ അഞ്ചിലും തോറ്റ ഹൈദരാബാദ് അവസാന സ്ഥാനത്തുമാണ്. പാതി വഴിയില്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരം കെയ്ന്‍ വില്യംസണെ നായകനാക്കിയാണ് ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരേ ഇറങ്ങുന്നത്. താരങ്ങളെ കാത്തിരിക്കുന്ന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

100 സിക്‌സറുകളെന്ന നാഴികക്കല്ല് പിന്നിടാന്‍ ഹൈദരാബാദിന്റെ മനീഷ് പാണ്ഡെയ്ക്ക് വേണ്ടത് 1 സിക്‌സര്‍ കൂടി. അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങാന്‍ മനീഷിനായിരുന്നു.

ഡേവിഡ് വാര്‍ണറുടെ ഹൈദരാബാദിനൊപ്പമുള്ള 94ാമത്തെ മത്സരമാണിത്. ഇന്നത്തെ മത്സരം കളിക്കുന്നതോടെ ഹൈദരാബാദിനായി കൂടുതല്‍ മത്സരം കളിച്ച താരമായി വാര്‍ണര്‍ മാറും. എന്നാല്‍ നായകസ്ഥാനം വില്യംസണെ ഏല്‍പ്പിച്ചതോടെ ഇന്ന് വാര്‍ണര്‍ കളിക്കുമോയെന്ന കാര്യം വ്യക്തമല്ല.

kanewilliamson-sanjusamson

ഹൈദരാബാദിനൊപ്പം 50 വിക്കറ്റ് ക്ലബ്ബിലെത്താന്‍ സിദ്ധാര്‍ത്ഥ് കൗളിന് വേണ്ടത് രണ്ട് വിക്കറ്റ്. ഭുവനേശ്വര്‍ കുമാറിനും റാഷിദ് ഖാനും ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമായി സിദ്ധാര്‍ത്ഥ് മാറും. എന്നാല്‍ ഇന്ന് പ്ലേയിങ് 11ല്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്.

എട്ട് റണ്‍സ് കൂടി നേടിയാല്‍ ഹൈദരാബാദിനായി 500 ലധികം നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി വിജയ് മാറും. ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, നമാന്‍ ഓജ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്.

2019ന് ശേഷം വില്യംസണ്‍ ഹൈദരാബാദ് നായകനാവുന്നത് ഇതാദ്യം. ഡേവിഡ് വാര്‍ണര്‍ ടീമിലുള്ളപ്പോള്‍ വില്യംസണ് നായകസ്ഥാനം ലഭിക്കുന്നതും ഇതാദ്യമായാണ്.

ജോണി ബെയര്‍സ്‌റ്റോ അഞ്ച് ബൗണ്ടറി കൂടി നേടിയാല്‍ 100 ബൗണ്ടറി പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഹൈദരാബാദ് താരമായി ബെയര്‍‌സ്റ്റോ മാറും. ധവാന്‍, വാര്‍ണര്‍, വില്യംസണ്‍ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്.

മൂന്ന് സിക്‌സുകള്‍ കൂടി നേടിയാല്‍ രാജസ്ഥാനായി 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമായി സഞ്ജു സാംസണ്‍ മാറും. 15 റണ്‍സ് കൂടി നേടിയാല്‍ ഹൈദരാബാദിനെതിരേ 500 റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും സഞ്ജുവിന് സ്വന്തമാക്കാം.

ഹൈദരാബാദിനെതിരേ 14 വിക്കറ്റ് ജയദേവ് ഉനദ്ഘട്ടിന്റെ പേരിലുണ്ട്. ആ മികവ് ഇന്നും ആവര്‍ത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Sunday, May 2, 2021, 14:35 [IST]
Other articles published on May 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+