For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഹൈദരാബാദിന് ജയിക്കണം, എതിരാളി പഞ്ചാബ്, നേര്‍ക്കുനേര്‍ കണക്കുകളറിയാം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന (21-4) ആദ്യ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍. ആദ്യ മൂന്ന് മത്സരവും തോറ്റ ഹൈദരാബാദ് ജീവന്‍മരണ പോരാട്ടത്തിന് തയ്യാറെടുക്കുമ്പോള്‍ തുടര്‍ച്ചയായി രണ്ട് മത്സരം തോറ്റ ക്ഷീണത്തിലാണ് പഞ്ചാബ് എത്തുന്നത്. ഇരു ടീമിനും ജയം അനിവാര്യമായതിനാല്‍ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഹൈദരാബാദിനും പഞ്ചാബിനും മധ്യ നിര ബാറ്റിങ് തലവേദന സൃഷ്ടിക്കുമ്പോള്‍ ജയം ഭാഗ്യം തുണയ്ക്കുന്ന ടീമിനൊപ്പമാവും. വൈകീട്ട് 3.30ന് ചെന്നൈയിലാണ് മത്സരം. ആവേശ പോരാട്ടത്തിന് മുമ്പ് നേര്‍ക്കുനേര്‍ കണക്കുകളറിയാം.


ഹൈദരാബാദിന് വ്യക്തമായ ആധിപത്യം

ഹൈദരാബാദിന് വ്യക്തമായ ആധിപത്യം

പഞ്ചാബിനെതിരേ മികച്ച റെക്കോഡുള്ള ടീമാണ് ഹൈദരാബാദ്. 16 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 11 തവണയും ജയം ഹൈദരാബാദ് സ്വന്തമാക്കി. അഞ്ച് തവണയാണ് പഞ്ചാബിന് ജയിക്കാനായത്. പഞ്ചാബിനെതിരേ ഹൈദരാബാദിന്റെ ഉയര്‍ന്ന ടീം ടോട്ടല്‍ 212 റണ്‍സും കുറഞ്ഞ ടോട്ടല്‍ 114 റണ്‍സുമാണ്. പഞ്ചാബിന്റെ ഉയര്‍ന്ന ടോട്ടല്‍ 211 റണ്‍സും കുറഞ്ഞ ടോട്ടല്‍ 119 റണ്‍സുമാണ്.

ഹൈദരാബാദിന് ബാറ്റിങ് പ്രശ്‌നം

ഹൈദരാബാദിന് ബാറ്റിങ് പ്രശ്‌നം

മധ്യനിരയുടെ പ്രകടനമാണ് ഹൈദരാബാദിന് തിരിച്ചടിയാവുന്നത്. കെയ്ന്‍ വില്യംസണ്‍ ഹൈദരാബാദിനായി കളിച്ചാല്‍ ഏറെക്കുറെ ടീമിന്റെ പ്രശ്‌നങ്ങള്‍ അവസാനിക്കും. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന വില്യംസണ്‍ പഞ്ചാബിനെതിരേ കളിച്ചേക്കുമെന്നാണ് വിവരം. ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോഴും മധ്യനിരയില്‍ തിളങ്ങാന്‍ ആര്‍ക്കും സാധിക്കുന്നില്ല. സീനിയര്‍ താരം കേദാര്‍ ജാദവിനെ ഹൈദരാബാദ് പരിഗണിക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുണ്ട്.

പരിക്കേറ്റ ടി നടരാജന്‍ പഞ്ചാബിനെതിരെയും കളിച്ചേക്കില്ല. പകരക്കാരനായെത്തിയ ഖലീല്‍ അഹമ്മദിന് ബൗളിങ്ങില്‍ തിളങ്ങാന്‍ സാധിച്ചിരുന്നു. ഭുവനേശ്വര്‍ കുമാര്‍,സന്ദീപ് ശര്‍മ,സിദ്ധാര്‍ത്ഥ് കൗള്‍ തുടങ്ങിയ മികച്ച പേസ് നിര ടീമിനൊപ്പമുണ്ട്. റാഷിദ് ഖാന്‍ സ്പിന്നിലും മികവ് കാട്ടുന്നു. അതിനാല്‍ത്തന്നെ ബാറ്റിങ് മെച്ചപ്പെടുത്തി വിജയവഴിയിലേക്ക് തിരിച്ചെത്താനുറച്ചാവും ഹൈദരാബാദ് വരിക.

രാഹുലിനെതിരേ വിമര്‍ശനം ശക്തം

രാഹുലിനെതിരേ വിമര്‍ശനം ശക്തം

പഞ്ചാബിന്റെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിനെതിരേ വിമര്‍ശനം ശക്തമാണ്. ഓപ്പണറായി ഇറങ്ങുന്ന രാഹുല്‍ മൂന്ന് മത്സരത്തില്‍ രണ്ട് തവണയും അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ടി20ക്ക് അനുയോജ്യമായ പ്രകടനമായിരുന്നില്ല അത്. പവര്‍പ്ലേയിലടക്കം മെല്ലപ്പോക്ക് നടത്തുന്ന രാഹുലിന് ഇന്ന് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കേണ്ടത് അത്യാവശ്യമാണ്. ചെന്നൈയില്‍ ബൗളര്‍മാര്‍ കൂടുതല്‍ ആധിപത്യം കാട്ടുമെന്നിരിക്കെ പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമാവില്ല.

മധ്യനിരയില്‍ നിക്കോളാസ് പുരാനും ടോപ് ഓഡറില്‍ ക്രിസ് ഗെയ്‌ലും പ്രതീക്ഷക്കൊത്ത് ഉയരേണ്ടതുണ്ട്. മുഹമ്മദ് ഷമിയും ജൈ റിച്ചാര്‍ഡ്‌സനും റില്ലി മെറീഡിത്തുമെല്ലാം നന്നായി റണ്‍സ് വഴങ്ങുന്ന പഞ്ചാബിനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

പഞ്ചാബ് കിങ്‌സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, ഷാരൂഖ് ഖാന്‍, ജലജ് സക്‌സേന, ജൈ റിച്ചാര്‍ഡ്‌സന്‍, മുഹമ്മദ് ഷമി, റില്ലി മെറീഡിത്ത്, അര്‍ഷദീപ് സിങ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, വിജയ് ശങ്കര്‍, അബ്ദുല്‍ സമദ്, റാഷിദ് ഖാന്‍, ഷഹബാസ് നദീം, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, സിദ്ധാര്‍ത്ഥ് കൗള്‍.

Story first published: Tuesday, April 20, 2021, 11:50 [IST]
Other articles published on Apr 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+