വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മുംബൈ X ഹൈദരാബാദ്, പ്ലേയിങ് 11ല്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ആകാശ് ചോപ്ര

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഹാട്രിക് കിരീടം തേടി ഇറങ്ങിയിരിക്കുന്ന മുംബൈ ആദ്യ മത്സരത്തില്‍ ആര്‍സിബിയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ കെകെആറിനോട് ജയിച്ച് തിരിച്ചുവരവ് നടത്തി. എന്നാല്‍ കളിച്ച രണ്ട് മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ഇരു ടീമും നേര്‍ക്കുനേര്‍ കണക്കില്‍ തുല്യശക്തികളാണെങ്കിലും നിലവിലെ ഫോമില്‍ മുന്‍തൂക്കം മുംബൈക്കാണ്.

ഇപ്പോഴിതാ ഹൈദരാബാദിനെതിരേ മുംബൈ മൂന്ന് വിദേശ താരങ്ങളെ കളിപ്പിച്ചാല്‍ മതിയെന്ന് ആവിശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. 'മുംബൈ ഇന്ത്യന്‍സിന് ഒരുപാട് മാറ്റങ്ങളുടെ ആവിശ്യമില്ല. എന്നാല്‍ അവര്‍ മാര്‍ക്കോ ജാന്‍സനെ പുറത്തിരുത്തണം.പകരം പീയൂഷ് ചൗളയെ കളിപ്പിക്കണം. നാല് വിദേശ താരങ്ങള്‍ തന്നെ കളിക്കണമെന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. അത് പരമാവാധി കളിപ്പിക്കാവുന്ന താരങ്ങളുടെ എണ്ണമാണ്'-ആകാശ് പറഞ്ഞു.

aakashchoprarohitwarner

പീയൂഷ് ചൗള അല്ലെങ്കില്‍ ജയന്ത് യാദവ് ഇവരില്‍ ആരെയെങ്കിലും കളിപ്പിക്കണം. രണ്ട് മികച്ച സ്പിന്നര്‍മാര്‍ ടീമിലുണ്ട്. ഈ പിച്ചില്‍ സ്പിന്‍ മാത്രമെ ഫലം കാണു. കുറച്ച് ഓവറുകള്‍ ഹര്‍ദിക്കിന് നല്‍കിയാല്‍ അത് ടീമിന് ഗുണം ചെയ്യും. ഹര്‍ദിക് പന്തെറിഞ്ഞാല്‍ ബുംറ,ബോള്‍ട്ട് എന്നീ രണ്ട് പേസര്‍മാര്‍ മുംബൈയില്‍ മതിയെന്നും ആകാശ് പറഞ്ഞു.

എന്നാല്‍ ഇത്തരമൊരു മാറ്റം മുംബൈ നടത്താന്‍ സാധ്യത കുറവാണ്. പുറം വേദന പൂര്‍ണ്ണമായും മാറാത്തതിനാല്‍ ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാനാവില്ല. കീറോണ്‍ പൊള്ളാര്‍ഡിനും പന്തെറിയുന്നതിന് പ്രയാസമുണ്ട്. ഈ സാഹചര്യത്തില്‍ മൂന്നാം പേസറെത്തന്നെ മുംബൈ പരിഗണിച്ചേക്കും. ജാന്‍സനെ പുറത്തിരുത്തിയാല്‍ പകരം നധാന്‍ കോള്‍ട്ടര്‍ നെയ്‌ലെത്താനാണ് സാധ്യത.

ഹൈദരബാദ് നിരയില്‍ വേണ്ട മാറ്റങ്ങളെക്കുറിച്ചും ആകാശ് നിര്‍ദേശിച്ചു. 'എതിര്‍ ടീമിന് മികച്ച ബാറ്റിങ് കരുത്ത് ഉള്ളതിനാല്‍ മുജീബുര്‍ റഹ്മാനെ ഹൈദരാബാദ് കളിപ്പിക്കണം. മുജീബും റാഷിദും അവിടെ ഉണ്ടെങ്കില്‍ ആദ്യ 10 ഓവറില്‍ മുജീബിനെക്കൊണ്ട് നാല് ഓവറും അടുത്ത 10 ഓവറില്‍ റാഷിദിനെക്കൊണ്ടും എറിയിക്കാം. ഭുവനേശ്വറും നടരാജനും പേസര്‍മാരായും കളിക്കട്ടെ. അഭിഷേക് ശര്‍മ,അബ്ദുല്‍ സമദ്,വിജയ് ശങ്കര്‍ എന്നിവരെല്ലാം ഓള്‍റൗണ്ടര്‍മാരായി ഉണ്ട്. കേദാര്‍ ജാദവിനെ വേണമെങ്കില്‍ കളിപ്പിക്കാം. അവന് രണ്ടോവറെങ്കിലും ചെയ്യാനാവും'-ആകാശ് പറഞ്ഞു.

സാഹയെ പുറത്തിരുത്തി അഭിഷേക് ശര്‍മയെ കളിപ്പിക്കണം. ഹോള്‍ഡറിന് പകരം മുജീബും എത്തണം. മനീഷ് പാണ്ഡെ അല്‍പ്പംകൂടി ആക്രമിച്ച് കളിക്കാന്‍ തയ്യാറാവണമെന്നും ആകാശ് പറഞ്ഞു.

Story first published: Saturday, April 17, 2021, 13:41 [IST]
Other articles published on Apr 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X