IPL 2021: വിജയം തുടരാന്‍ ഹൈദരാബാദ്, എതിരാളി റിഷഭിന്റെ ഡല്‍ഹി, നേര്‍ക്കുനേര്‍ കണക്കുകളിതാ
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ (25-4) സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. തുടര്‍ച്ചയായ മൂന്ന് തോല്‍വിക്ക് ശേഷം അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിക്കാന്‍ ഹൈദരാബാദിന് സാധിച്ചിരുന്നു. അതേ സമയം നാല് മത്സരത്തില്‍ മൂന്നിലും ജയിച്ചാണ് ഡല്‍ഹി എത്തുന്നത്. താരസമ്പന്നതയില്‍ ഇരും ടീമും ഒന്നിനൊന്ന് മികച്ചതാണ്. നിലവിലെ ഫോമില്‍ അല്‍പ്പം മുന്‍തൂക്കം ഡല്‍ഹിക്കൊപ്പമുണ്ടെങ്കിലും അവസാന മത്സരത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഹൈദരാബാദിന് സാധിച്ചിട്ടുണ്ട്. ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കുകളറിയാം.

കണക്കുകളില്‍ ഹൈദരാബാദ് കേമന്‍
ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. 18 മത്സരങ്ങളില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 11 മത്സരങ്ങളിലാണ് ഹൈദരാബാദ് ജയിച്ചത്. ഏഴ് മത്സരത്തില്‍ ഡല്‍ഹിക്കും ജയിക്കാനായി. ഹൈദരാബാദിനെതിരേ ഡല്‍ഹിയുടെ ഉയര്‍ന്ന ടീം സ്‌കോര്‍ 189 റണ്‍സും കുറഞ്ഞ ടീം സ്‌കോര്‍ 80 റണ്‍സുമാണ്. ഹൈദരാബാദിന്റെ ഉയര്‍ന്ന സ്‌കോര്‍ 219 റണ്‍സും കുറഞ്ഞ സ്‌കോര്‍ 116 റണ്‍സുമാണ്.

ഡല്‍ഹി മികച്ച ഫോമില്‍
റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹി മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനും-റിഷഭ് പന്തും ഫോമിലുള്ളത് ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നു. മൂന്നാം നമ്പറില്‍ സ്റ്റീവ് സ്മിത്തും ഫോമിലേക്കെത്തിക്കഴിഞ്ഞു. മധ്യനിരയില്‍ ഹെറ്റ്‌മെയറും മാര്‍ക്കസ് സ്‌റ്റോയിനസും ഫോമിലേക്കെത്തിയാല്‍ ഡല്‍ഹി എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയാവും. ബൗളിങ് നിരയില്‍ കഗിസോ റബാദ,ആന്‍ റിച്ച് നോക്കിയേ കൂട്ടുകെട്ട് തിരിച്ചെത്തിയേക്കും. ആവേഷ് ഖാനും പേസ് നിരയില്‍ ഫോമിലാണ്. അമിത് മിശ്ര സ്പിന്നില്‍ കരുത്ത് കാട്ടുന്നു. ആര്‍ അശ്വിന് പകരം അക്ഷര്‍ പട്ടേലിന് അവസരം ലഭിച്ചേക്കും.

ആത്മവിശ്വാസം വീണ്ടെടുത്ത് ഹൈദരാബാദ്
കെയ്ന്‍ വില്യംസണ്‍ തിരിച്ചെത്തിയതോടെ ഹൈദരാബാദിന്റെ സമ്മര്‍ദ്ദം ഒഴിഞ്ഞു. ഓപ്പണിങ്ങില്‍ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും തല്ലികത്തകര്‍ക്കുമ്പോള്‍ മൂന്നാം നമ്പറില്‍ വിശ്വസ്തനായി വില്യംസണുണ്ട്. മധ്യനിരയില്‍ കേദാര്‍ ജാദവിന്റെ പ്രകടനമാണ് ഇനി കണ്ടറിയേണ്ടത്. മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ആര്‍ക്ക് സാധിക്കുമെന്നതാണ് നിലവിലെ ഹൈദരാബാദിന്റെ പ്രശ്‌നം. ടി നടരാജന്‍ പരിക്കേറ്റ് പുറത്തായെങ്കിലും സന്ദീപ് ശര്‍മ,ഖലീല്‍ അഹമ്മദ്,ഭുവനേശ്വര്‍ കുമാര്‍,സിദ്ധാര്‍ത്ഥ് കൗള്‍,ബേസില്‍ തമ്പി തുടങ്ങിയവരെല്ലാം ഹൈദരാബാദിന്റെ പേസ് നിരയിലുള്ളതിനാല്‍ നടരാജന്റെ അഭാവം കാര്യമായി ബാധിക്കാന്‍ സാധ്യത കുറവാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications