For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: നായകനെ മാറ്റിയത് മാനേജ്‌മെന്റ് തീരുമാനം, വാര്‍ണറും വില്യംസണും മികച്ചവര്‍- പ്രിയം ഗാര്‍ഗ്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ റദ്ദാക്കിയിരുന്നു. 60 മത്സരങ്ങള്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റില്‍ 29 മത്സരങ്ങള്‍ മാത്രമാണ് നടന്നത്. ടൂര്‍ണമെന്റ് പൂര്‍ണ്ണമായും റദ്ദാക്കേണ്ടി വരുമെന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും സെപ്തംബറില്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടാം പാദം നടന്നാല്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്ന ടീമുകളിലൊന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. ആദ്യ പാദത്തില്‍ കളിച്ച ഏഴ് മത്സരത്തില്‍ ആറിലും തോറ്റ അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. രണ്ടാം പാദം കളിക്കാന്‍ ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ് താരങ്ങളില്ലെങ്കില്‍ അതും ടീമിനെ പ്രതികൂലമായി ബാധിക്കും.

ആദ്യപാദത്തില്‍ നായകസ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറെ മാറ്റിയ ഹൈദരാബാദ് മാനേജ്‌മെന്റിന്റെ തീരുമാനം വലിയ ചര്‍ച്ചയായിരുന്നു. വാര്‍ണറെ മാറ്റി വില്യംസണെ നായകനാക്കിയിട്ടും ഹൈദരാബാദിന് രക്ഷയില്ലായിരുന്നു. ഇപ്പോഴിതാ ഹൈദരാബാദിന്റെ നായകസ്ഥാനത്ത് നിന്ന് വാര്‍ണറെ മാറ്റിയ നടപടിയെക്കുറിച്ചും രണ്ടാം പാദത്തിന്റെ ടീമിന്റെ പ്രതീക്ഷകളെക്കുറിച്ചും പങ്കുവെച്ചിരിക്കുകയാണ് ഹൈദരാബാദ് താരമായ പ്രിയം ഗാര്‍ഗ്.

srh-priyamgarg

'വാര്‍ണര്‍,വില്യംസണ്‍ എന്നിവര്‍ വ്യത്യസ്ത കാഴ്ചപ്പാടുള്ള താരങ്ങളും നായകന്മാരുമാണ്. ഒരു താരത്തെ സംബന്ധിച്ച് 100 ശതമാനം പ്രകടനം കാഴ്ചവെക്കാന്‍ താന്‍ പ്രാപ്തനാണെന്ന് നായകനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. വാര്‍ണറെയും വില്യംസണെയും വളരെ ഇഷ്ടമാണ്. രണ്ട് പേരും സഹതാരങ്ങള്‍ക്ക് പിന്തുണ നല്‍കുകയും മുന്നോട്ട് വരാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. നായക മാറ്റം മാനേജ്‌മെന്റിന്റെ തീരുമാനമാണ്. രണ്ട് പേരും മികച്ചവരാണെന്നാണ് കരുതുന്നത്'-പ്രിയാം ഗാര്‍ഗ് പറഞ്ഞു.

ജീവിതത്തിന്റെ അച്ചടക്കത്തോടെ മുന്നോട്ട് പോയാല്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാവുമെന്നാണ് പഠിച്ചതെന്ന് പ്രിയം ഗാര്‍ഗ് പറഞ്ഞു. ' എന്റെ കരിയറില്‍ ഞാന്‍ പഠിച്ച പ്രധാന കാര്യം അച്ചടക്കമാണ്. വിവിഎസ് ലക്ഷ്മണ്‍,മനീഷ് പാണ്ഡെ തുടങ്ങിയവര്‍ വളരെ അച്ചടക്കമുള്ളവരാണ്. പരിശീലനത്തിലായാലും ഭക്ഷണ കാര്യത്തിലായാലും കൃത്യമായ പദ്ധതികളുണ്ട്. അവര്‍ അവരുടെ ജോലികള്‍ വളരെ കൃത്യമായി പൂര്‍ണ്ണ ശ്രദ്ധ നല്‍കി ചെയ്യും.അവരില്‍ നിന്നുമാണ് അച്ചടക്കത്തോടെ പോയാല്‍ ലക്ഷ്യങ്ങള്‍ നേടാനാവുമെന്ന് പഠിച്ചത്'-ഗാര്‍ഗ് പറഞ്ഞു.

ടീമിനുവേണ്ടി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്നും താരം പറഞ്ഞു. മധ്യനിരയില്‍ കളിക്കുന്ന താരത്തിന് ആദ്യ പാദത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം പാദത്തില്‍ ശക്തമായൊരു തിരിച്ചുവരവ് നടത്താന്‍ ഗാര്‍ഗിന് സാധിക്കുമോയെന്ന് കണ്ടറിയാം.

Story first published: Tuesday, June 1, 2021, 11:29 [IST]
Other articles published on Jun 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+