IPL 2021: എന്തുകൊണ്ട് വില്യംസണെ കളിപ്പിച്ചില്ല? ഹൈദരാബാദ് പരിശീലകന്‍ പറയുന്നു
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 10 റണ്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പരാജയം ഏല്‍ക്കേണ്ടി വന്നു. അനായാസമായി ജയിക്കാവുന്ന കളി ഹൈദരാബാദിന്റെ തെറ്റായ തീരുമാനങ്ങളെത്തുടര്‍ന്ന് കൈവിട്ടുകളയുകയായിരുന്നുവെന്ന് പറയാം. മനീഷ് പാണ്ഡെയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങും മുഹമ്മദ് ന ബിക്ക് അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കാതെ പോയതുമെല്ലാം ഹൈദരാബാദിന്റെ തോല്‍വിക്ക് കാരണമായി.
ഹൈദരാബാദ് തോറ്റതിന് പിന്നാലെ ആരാധകര്‍ ഏറ്റവും കൂടുതല്‍ ചോദ്യം ഉയര്‍ത്തിയത് കെയ്ന്‍ വില്യംസണിന്റെ അഭാവത്തെക്കുറിച്ചായിരുന്നു. വില്യംസണുണ്ടായിരുന്നെങ്കില്‍ അനായാസമായി ഹൈദരാബാദ് വിജയത്തിലെത്തുമെന്നായിരുന്നു നിരവധി ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് വില്യംസണെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്താത്തതെന്ന് വിദശീകരിച്ചിരിക്കുകയാണ് ഹൈദരാബാദ് മുഖ്യ പരിശീലകന്‍ ട്രവര്‍ ബെയ്‌ലിസ്.

പൂര്‍ണ്ണ കായിക ക്ഷമതയിലേക്കെത്താന്‍ വില്യംസണ് അല്‍പ്പംകൂടി സമയം ആവിശ്യമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 'പൂര്‍ണ്ണ കായിക ക്ഷമതയിലേക്കെത്താന്‍ വില്യംസണ് അല്‍പ്പംകൂടി സമയം ആവിശ്യമുണ്ട്. നെറ്റ്‌സിലും സമയം ആവിശ്യമുണ്ട്. അവന് പൂര്‍ണ്ണ ഫിറ്റായിരുന്നെങ്കില്‍ ബെയര്‍സ്റ്റോ കളിച്ച സ്ഥാനത്ത് തീര്‍ച്ചയായും അവനുണ്ടാകുമായിരുന്നു. ഇന്ത്യയില്‍ ജോണി മികച്ച ഫോമിലാണ് കളിച്ചത്.അതിനാല്‍ അവനെ പരിഗണിച്ചു'-ബെയ്‌ലിസ് പറഞ്ഞു.
ജോണി ബെയര്‍സ്‌റ്റോ (55) അര്‍ധ സെഞ്ച്വറി നേടിയെങ്കിലും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനായില്ല. 40 പന്തുകളില്‍ നിന്നാണ് താരം 55 റണ്‍സ് നേടിയത്. കൂടാതെ പുറത്താവാതെ നിന്ന് ടീമിനെ വിജയത്തിലെത്തിക്കുന്നതിലും ജോണി പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് വില്യംസണിനെ ആവിശ്യമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.
അവസാന സീസണിലെ പ്രകടന മികവ് പരിഗണിച്ചാണ് ഇത്തവണ ആദ്യ മത്സരത്തില്‍ ടീമിനെ ഇറക്കിയത്. തുടക്കം പ്രതീക്ഷക്കൊത്ത് അല്ലെങ്കിലും ശക്തമായി തിരിച്ചെത്തി പ്ലേ ഓഫിലെത്തും. സാഹയെപ്പോലൊരാള്‍ ഓപ്പണിങ്ങില്‍ ഇറങ്ങുന്നത് അയാളുടെ അവസാന സീസണിലെ പ്രകടനമികവുകൊണ്ടാണെന്നും ബെയ്‌ലിസ് പറഞ്ഞു.
ഡേവിഡ് വാര്‍ണര്‍ (3),വൃദ്ധിമാന്‍ സാഹ (7) എന്നിവരെ തുടക്കത്തിലെ നഷ്ടമായ ഹൈദരാബാദിന് അടിത്തറയേകിയത് മനീഷ് പാണ്ഡെയുടെയും (61*) ജോണി ബെയര്‍സ്‌റ്റോയുടെയും (55) പ്രകടനമാണ്. മനീഷ് പുറത്താവാതെ നിന്നെങ്കിലും ആവിശ്യമുള്ള സമയത്ത് അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. അബ്ദുല്‍ സമദ് (8 പന്തില്‍ 19) അവസാന ഓവറുകളില്‍ ആഞ്ഞടിച്ചെങ്കിലും മതിയായ പന്തുകള്‍ ബാക്കിയില്ലായിരുന്നു. വിജയ് ശങ്കറിന് മുമ്പ് സമദിനെ കളിപ്പിച്ചിരുന്നെങ്കില്‍ മത്സരഫലം മാറാന്‍ സാധ്യതയുണ്ടായിരുന്നു. ആര്‍സിബിക്കെതിരായ മത്സരത്തിലൂടെ ഹൈദരാബാദ് വിജയ വഴിയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications