IPL 2021: ഇംഗ്ലണ്ട്, കിവീസ് താരങ്ങള്‍ രണ്ടാം പാദത്തിനില്ല, ഏറ്റവും ബാധിക്കുക ഈ മൂന്ന് ടീമുകളെ
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ അവശേഷിക്കുന്ന 31 മത്സരങ്ങള്‍ സെപ്തംബറില്‍ യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ബിസിസി ഐ. ബയോബബിള്‍ സുരക്ഷയൊരുക്കി 2020ല്‍ വിജയകരമായി നടത്തിയതുപോലെ തന്നെ 2021ലും യുഎഇയില്‍ ടൂര്‍ണമെന്റ് നടത്താമെന്ന ശുഭപ്രതീക്ഷയിലാണ് ബിസിസിഐ.
എന്നാല്‍ ബിസിസി ഐക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ് താരങ്ങളുടെ അഭാവമാണ്. സെപ്തംബറില്‍ ഇരു ടീമുകള്‍ക്കും അന്താരാഷ്ട്ര മത്സരമുള്ളതിനാല്‍ ഐപിഎല്‍ രണ്ടാം പാദത്തില്‍ പങ്കെടുക്കാനെത്തിയേക്കില്ല. ചില ടീമുകള്‍ക്ക് വിദേശ താരങ്ങളുടെ അഭാവം വലിയ തിരിച്ചടിയാകില്ല. എന്നാല്‍ മറ്റു ചില ടീമുകള്‍ക്ക് വലിയ തിരിച്ചടി തന്നെ നേരിടേണ്ടി വരും. വിദേശ താരങ്ങളുടെ അഭാവം ഏറ്റവും ബാധിക്കാന്‍ സാധ്യതയുള്ള മൂന്ന് ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

രാജസ്ഥാന്‍ റോയല്‍സ്
ഇംഗ്ലണ്ടില്‍ താരങ്ങള്‍ അടിത്തറയേകുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ജോഫ്രാ ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍, ലിയാം ലിവിങ്‌സ്റ്റന്‍, ബെന്‍ സ്‌റ്റോക്‌സ് ഇവരൊന്നും രണ്ടാം പാദനത്തില്‍ പങ്കെടുത്തേക്കില്ല. ഇതില്‍ ബട്‌ലര്‍ക്ക് മാത്രമാണ് ആദ്യ പാദത്തില്‍ മുഴുവന്‍ മത്സരവും കളിക്കാന്‍ സാധിച്ചത്. സീസണ്‍ തുടങ്ങുന്നതിന് മുമ്പ് പരിക്കേറ്റ് ആര്‍ച്ചര്‍ പിന്മാറിയപ്പോള്‍ തുടക്കത്തിലേ പരിക്കേറ്റാണ് സ്റ്റോക്‌സ് മടങ്ങിയത്. കോവിഡ് ഭീതിയെത്തുടര്‍ന്നാണ് ലിവിങ്‌സ്റ്റന്‍ നാട്ടിലേക്ക് തിരിച്ച് പോയത്. ബട്‌ലറുടെ അഭാവം രാജസ്ഥാനെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. നിലവില്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ആദ്യ പാദത്തില്‍ ഏറ്റവും നിരാശപ്പെടുത്തിയ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഹൈദരാബാദുള്ളത്. നായകസ്ഥാനത്ത് നിന്നും പ്ലേയിങ് 11ല്‍ നിന്നും ഒഴിവാക്കപ്പെട്ട ഡേവിഡ് വാര്‍ണര്‍ ഹൈദരാബാദിനായി ഇനി കളിച്ചേക്കില്ല. ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍ കിവീസ് താരമാണ്. മറ്റൊരു പ്രമുഖ താരമായ ജോണി ബെയര്‍സ്‌റ്റോ ഇംഗ്ലണ്ട് താരമാണ്. ഈ മൂന്ന് പേരും ഇല്ലാതെ ഹൈദരാബാദ് അത്ഭുതം സൃഷ്ടിക്കാനുള്ള സാധ്യത വളരെ കുറവാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും വിദേശ താരങ്ങളുടെ അഭാവം കാര്യമായി ബാധിക്കും. പേസര്‍ പാറ്റ് കമ്മിന്‍സ് രണ്ടാം പാദം കളിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ന്യൂസീലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനും രണ്ടാം പാദം കളിച്ചേക്കില്ല. നായകന്‍ ഓയിന്‍ മോര്‍ഗന്‍ ഇംഗ്ലണ്ട് താരമായതിനാല്‍ അദ്ദേഹവും വിട്ട് നില്‍ക്കും. ഇതെല്ലാം കെകെആറിനെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications