
സുനില്‍ നരെയ്ന്‍
ഇന്ത്യയിലേക്ക് മത്സരം തിരിച്ചെത്തിയതിനാല്‍ത്തന്നെ ഇന്ന് ഓപ്പണര്‍ റോളില്‍ കെകെആറില്‍ സുനില്‍ നരെയ്ന്‍ ഇറങ്ങിയേക്കും. പവര്‍പ്ലേയില്‍ കടന്നാക്രമിക്കാന്‍ മിടുക്കനാണ് നരെയ്ന്‍. ഇന്ന് നരെയ്‌ന്റെ പ്രകടനം കെകെആറില്‍ നിര്‍ണ്ണായകമാവും. ബൗളിങ്ങില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ നല്ല പിശുക്കുകാട്ടുന്ന നരെയ്ന്‍ ഓപ്പണിങ്ങിലും തിളങ്ങിയാല്‍ കെകെആറിനത് വലിയ കരുത്താകും. ഷക്കീബ് അല്‍ ഹസന്‍ ടീമിലുണ്ടെങ്കിലും നരെയ്‌ന് പ്ലേയിങ് 11ല്‍ ഇടം ലഭിക്കാനാണ് കൂടുതല്‍ സാധ്യത.

റാഷിദ് ഖാന്‍
അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ഹൈദരാബാദിന്റെ തുറുപ്പുചീട്ടാണ്. ഡെത്ത് ഓവറിലടക്കം പന്തെറിയാന്‍ മികവുള്ള റാഷിദ് ഖാന്‍ കെകെആറിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്. ചെന്നൈയിലെ പിച്ചില്‍ പേസര്‍മാര്‍ക്കാണ് മുംബൈ-ആര്‍സിബി മത്സരത്തില്‍ മുന്‍തൂക്കം ലഭിച്ചത്. സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ വലിയ പിന്തുണ ലഭിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ റാഷിദ് ഖാന്റെ പ്രകടനം നിര്‍ണ്ണായകമാണ്. ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ കെല്‍പ്പുള്ള താരമാണ് റാഷിദ് ഖാന്‍.

ആന്‍ഡ്രേ റസല്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവസാന സീസണില്‍ ഏറ്റവും പ്രതികൂലമായി ബാധിച്ചത് ആന്‍ഡ്രേ റസലിന്റെ പരിക്കും ഫോമില്ലായ്മയുമാണ്. മധ്യനിരയില്‍ റസലിന്റെ പ്രകടനം കെകെആറിന് നിര്‍ണ്ണായകമാണ്. റസല്‍ അവസാന നാല് ഓവറില്‍ ക്രീസില്‍ നിന്നാല്‍ മത്സരത്തില്‍ വലിയ മുന്‍തൂക്കം നേടാന്‍ കെകെആറിന് സാധിക്കും. പന്തുകൊണ്ട് വിക്കറ്റ് ടേക്കര്‍ ബൗളറാണ് അദ്ദേഹം. അതിനാല്‍ത്തന്നെ റസലിന്റെ ഓള്‍റൗണ്ട് പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവും.

ഡേവിഡ് വാര്‍ണര്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ എല്ലാ പ്രതീക്ഷകളും ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണറിലാണ്. കളിച്ച ഒട്ടുമിക്ക സീസണിലും 500ലധികം റണ്‍സ് നേടിയിട്ടുള്ള വാര്‍ണറിന്റെ പ്രകടനം നിര്‍ണ്ണായകമാവും. വാര്‍ണറിനെ തുടക്കത്തിലെ നഷ്ടമായാല്‍ ഹൈദരാബാദിന് അത് വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടും. അതിനാല്‍ വാര്‍ണര്‍ മത്സരത്തിലെ നിര്‍ണ്ണായക താരമാണ്. കെകെആറിനെതിരേ മികച്ച റെക്കോഡുള്ള താരമാണ് വാര്‍ണര്‍.

ടി നടരാജന്‍
കഴിഞ്ഞ ഒറ്റ ഐപിഎല്‍ സീസണിലെ പ്രകടനത്തോടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയ താരമാണ് ടി നടരാജന്‍. ഇത്തവണയും ഹൈദരാബാദ് വളരെ പ്രതീക്ഷയോടെയാണ് നടരാജനെ കാണുന്നത്. ഡെത്ത് ഓവറില്‍ നടരാജന്റെ ബൗളിങ് നിര്‍ണ്ണായകമാവും. ഒരോവറിലെ ആറ് പന്തും തുടര്‍ച്ചയായി യോര്‍ക്കര്‍ ചെയ്യാന്‍ മിടുക്കുള്ള താരമാണ് നടരാജന്‍. കൊല്‍ക്കത്തയുടെ മധ്യനിര വളരെ ശക്തമാണ്. അതിനാല്‍ത്തന്നെ നടരാജന്റെ ഡെത്ത് ഓവറിലെ ബൗളിങ് മത്സരഗതിയെ സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications