Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പഞ്ചാബിന്റെ ആ ഓസീസ് താരം സ്‌കൂള്‍ വിട്ട് വരുന്ന കുട്ടിയാണെന്ന് തോന്നിപ്പോയെന്ന് ഗവാസ്‌കര്‍

മുംബൈ: പഞ്ചാബ് കിംഗ്‌സിന്റെ ഏറ്റവും വില പിടിപ്പുള്ള താരത്തെ താന്‍ ആദ്യമായി കണ്ടുമുട്ടിയ കാര്യം വെളിപ്പെടുത്തി ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ഓസ്‌ട്രേലിയയുടെ യുവ പേസര്‍ ജൈ റിച്ചാര്‍ഡ്‌സണ്‍ തനിക്ക് സ്‌കൂള്‍ കുട്ടിയെ പോലെയാണ് തോന്നിയതെന്ന് ഗവാസ്‌കര്‍ പറയുന്നു. പ്രമുഖനായൊരു വ്യക്തി തന്നെ വിളിച്ച് പറഞ്ഞപ്പോള്‍ മാത്രമാണ് അത് റിച്ചാര്‍ഡ്‌സനാണ് എന്ന് തിരിച്ചറിഞ്ഞതെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി.

14 കോടിയുടെ താരം

14 കോടിയുടെ താരം

പഞ്ചാബ് ഈ സീസണില്‍ ഏറ്റവും തുക ചെലവിട്ട് വാങ്ങിയ താരമാണ് ജൈ റിച്ചാര്‍ഡ്‌സണ്‍ 14 കോടിയാണ് താരത്തിനായി നല്‍കിയത്. റിച്ചാര്‍ഡ്‌സണുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയാണ് ഗവാസ്‌കര്‍ വെളിപ്പെടുത്തിയത്. താന്‍ ആദ്യം റിച്ചാര്‍ഡ്‌സണെ കാണുമ്പോള്‍ ഏതോ സ്‌കൂളില്‍ പോകുന്ന കുട്ടിയെ പോലെയാണ് തോന്നിയത്. അത്രയ്ക്ക് ചെറുപ്പമായിരുന്നു ഓസീസിന്റെ പേസ് താരം. എന്നാല്‍ സൗണ്‍ ഡൗളാണ് തനിക്ക് റിച്ചാര്‍ഡ്‌സണെ കുറിച്ച് പറഞ്ഞ് തന്നത്. അല്ലാതെ തനിക്ക് അദ്ദേഹത്തെ മനസ്സിലായിരുന്നില്ലെന്ന് ഗവാസ്‌കര്‍ പറയുന്നു.

തൊട്ടടുത്തായിരുന്നു ഇരുന്നത്

തൊട്ടടുത്തായിരുന്നു ഇരുന്നത്

ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള ഫ്‌ളൈറ്റിലായിരുന്നു ഞാനും ജൈ റിച്ചാര്‍ഡ്‌സണും ഉണ്ടായിരുന്നത്. എന്റെ തൊട്ടടുത്തായിരുന്നു അദ്ദേഹം ഇരുന്നത്. എട്ടോ പത്തോ ദിവസം മുമ്പാണ് ഇത് സംഭവിച്ചത്. ഷോര്‍ട്ട്‌സൊക്കെ ധരിച്ച് ഒരു സ്‌കൂള്‍ കുട്ടിയെ പോലെയാണ് എനിക്ക് അദ്ദേഹത്തെ കണ്ടപ്പോള്‍ തോന്നിയത്. ശരിക്കും കണ്ടിട്ടും മനസ്സിലായില്ല. ആ വിമാനത്തില്‍ ആളുകളും കുറവായിരുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കേണ്ടതിനാല്‍ ഒരു നിര പിന്നിലായിട്ടായിരുന്നു റിച്ചാര്‍ഡ്‌സണ്‍ ഇരുന്നത്. സൈമണ്‍ ഡോള്‍ ആ വിമാനത്തിലുണ്ടായിരുന്നു. അദ്ദേഹം സംസാരിച്ചത് ആരോടാണെന്ന് ഞാന്‍ ചോദിച്ചപ്പോഴാണ്,അതാണ് ജൈ റിച്ചാര്‍ഡ്‌സണാണെന്ന് അദ്ദേഹം പറഞ്ഞ് തന്നത്.

ആ രണ്ട് പേര്‍ തിളങ്ങും

ആ രണ്ട് പേര്‍ തിളങ്ങും

പഞ്ചാബ് നിരയില്‍ ഈ സീസണില്‍ തിളങ്ങാന്‍ പോകുന്നത് മെറിഡിത്തും റിച്ചാര്‍ഡ്‌സണുമായിരിക്കും. ആദ്യ കളിയില്‍ തന്നെ രാഹുലിന് ഇവരുടെ സേവനം നല്ല രീതിയില്‍ ലഭിക്കും. പേസ് നിര പഞ്ചാബില്‍ മികച്ച രീതിയിലാണ്. സഞ്ജുവിനേക്കാള്‍ പരിചയ സമ്പത്ത് രാഹുലിനുണ്ട്. പേസ് നിരയില്‍ അദ്ദേഹത്തിന് ഈ സീസണില്‍ വിശ്വാസമര്‍പ്പിക്കാം. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ബൗളിംഗ് നിരയാണ് പഞ്ചാബിനുള്ളത്. റിച്ചാര്‍ഡ്‌സണ്‍ ഓസ്‌ട്രേലിയക്കായി നല്ല രീതിയില്‍ പന്തെറിയുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. റൈലി മെറിഡിത്തും അതുപോലെ തന്നെയാണ്. പഞ്ചാബിന്റെ ഗെയിം ചേഞ്ചര്‍മാര്‍ ഇവരായിരിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

പഞ്ചാബിനായി അരങ്ങേറ്റം

പഞ്ചാബിനായി അരങ്ങേറ്റം

രാജസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തില്‍ തന്നെ മെറിഡിത്തും റിച്ചാര്‍ഡ്‌സണും അരങ്ങേറ്റം കുറിച്ചു. ജോസ് ബട്‌ലറുടെ വിക്കറ്റും റിച്ചാര്‍ഡ്‌സണ്‍ സ്വന്തമാക്കി. മെറിഡിത്തിനായി 8 എട്ട് കോടി രൂപയാണ് പഞ്ചാബ് മുടക്കിയത്. നാല് പേസര്‍മാരുമായിട്ടാണ് പഞ്ചാബ് ഇന്ന് കളിക്കാന്‍ ഇറങ്ങിയത്. ബിഗ് ബാഷ് ലീഗില്‍ റിച്ചാര്‍ഡ്‌സണ്‍ 27 വിക്കറ്റുകളാണ് ഈ സീസണില്‍ വീഴ്ത്തിയത്. അതേസമയം ഷാരൂഖ് ഖാനും പഞ്ചാബിനായി ഇന്ന് അരങ്ങേറ്റം നടത്തിയിട്ടുണ്ട്.

Story first published: Monday, April 12, 2021, 22:53 [IST]
Other articles published on Apr 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+