For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കെകെആറിനായി അവര്‍ ഓപ്പണ്‍ ചെയ്യട്ടെ, നിര്‍ദേശിച്ച് സുനില്‍ ഗവാസ്‌കര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ പ്രതീക്ഷിക്കൊത്ത തുടക്കമല്ല കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ലഭിച്ചിരിക്കുന്നത്.ആറ് മത്സരത്തില്‍ നാല് തോല്‍വിയും രണ്ട് ജയവുമാണ് ടീമിന് ലഭിച്ചത്. ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും ഒരുപോലെ നിരാശപ്പെടുത്തുന്നു. സ്ഥിരതയോടെ കളിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. കെകെആറിന്റെ ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. ആറ് മത്സരത്തില്‍ നിന്ന് 89 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. സഹ ഓപ്പണറായ നിധീഷ് റാണയും പരാജയപ്പെടുന്നു.

ഈ സാഹചര്യത്തില്‍ കെകെആറിന്റെ ഓപ്പണിങ്ങില്‍ മാറ്റം അനിവാര്യമാണ്. ഇപ്പോഴിതാ ആരെയൊക്കെയാണ് ഓപ്പണിങ്ങില്‍ ഇറക്കേണ്ടതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. രാഹുല്‍ ത്രിപാഠി,സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓപ്പണ്‍ ചെയ്യണമെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.

rahultripathiandsunilnaraine

നിധീഷ് റാണ മൂന്നാം നമ്പറിലേക്ക് ഇറങ്ങിയാല്‍ രാഹുല്‍ ത്രിപാഠിയെ ഓപ്പണറാക്കാം. ഇത് പവര്‍പ്ലെയെ മുതലാക്കാന്‍ കെകെആറിനെ സഹായിക്കുമെന്നാണ് ഗവാസ്‌കറിന്റെ വിലയിരുത്തല്‍. ഇരുവരും തകര്‍ത്തടിക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണ്. മധ്യനിരയില്‍ സുനില്‍ നരെയ്‌ന് തിളങ്ങാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഓപ്പണിങ്ങില്‍ നേരത്തെ തന്നെ മികവ് കാട്ടിയിട്ടുള്ള നരെയ്‌ന് ഇത്തവണയും അവസരം ലഭിച്ചാല്‍ തിളങ്ങാന്‍ സാധിച്ചേക്കും.

രാഹുല്‍ ത്രിപാഠിയും വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. 6 മത്സരത്തില്‍ നിന്ന് 168 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. പവര്‍പ്ലേ ഉപയോഗപ്പെടുത്തി കളിക്കാന്‍ കെല്‍പ്പുള്ള ബാറ്റിങ് ശൈലിയാണ് രാഹുലിന്റേത്. അത് മുതലാക്കാന്‍ കെകെആറിനാവുന്നില്ല. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിക്കാന്‍ കെകെആറിന് സാധിച്ചിരുന്നു. നായകന്‍ ഓയിന്‍ മോര്‍ഗന്‍ മികച്ച പ്രകടനത്തോടെ ടീമിനെ വിജയത്തിലെത്തിച്ചു. ഇത് കെകെആറിന് വലിയ പ്രതീക്ഷ നല്‍കുന്നു.

ടോപ് ഓഡറില്‍ തുടരെ വിക്കറ്റ് പോകുന്നതും റണ്‍സ് നിരക്ക് കുറയുന്നതും മധ്യനിരയുടെ സമ്മര്‍ദ്ദം ഉയര്‍ത്തുന്നു. ആന്‍ഡ്രേ റസല്‍,ദിനേഷ് കാര്‍ത്തിക് എന്നിവര്‍ക്ക് സ്വാതന്ത്ര്യത്തോടെ കളിക്കാനാവുന്നില്ല. അവസാന ഓവറുകളില്‍ പാറ്റ് കമ്മിന്‍സും ബാറ്റിങ് മികവ് കാട്ടുന്നത് കെകെആറിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. എന്നാല്‍ ടോപ് ഓഡറിന്റെ സ്ഥിരതയോടെയുള്ള പ്രകടനം വരും മത്സരങ്ങളില്‍ കെകെആറിന് ജയിക്കാന്‍ അനിവാര്യമാണ്.

ഡെത്ത് ഓവറില്‍ പാറ്റ് കമ്മിന്‍സ്,പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ തല്ലുവാങ്ങുന്നു. ശിവം മാവി കളിച്ച രണ്ട് മത്സരത്തിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. പഞ്ചാബിനെതിരേ ക്രിസ് ഗെയ്‌ലിനെ ആദ്യ പന്തില്‍ ശിവം മാവി പുറത്താക്കിയിരുന്നു.

Story first published: Tuesday, April 27, 2021, 15:05 [IST]
Other articles published on Apr 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+