വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'അവന്റെ ബാറ്റിങ് സര്‍പ്രൈസായിരുന്നു', മാക്‌സ്‌വെല്ലിനെ പ്രശംസിച്ച് ഗവാസ്‌കര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ റദ്ദാക്കിയിരിക്കുകയാണ്. 60 മത്സരങ്ങള്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റില്‍ 29 മത്സരങ്ങള്‍ ആയപ്പോഴേക്കും കോവിഡ് താരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഇത്തവണ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളിലൊന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരായിരുന്നു. വിരാട് കോലി നായകനായ ആര്‍സിബി മൂന്നാം സ്ഥാനത്താണ് ഉണ്ടായിരുന്നത്.

ഇപ്പോഴിതാ ആര്‍സിബിയുടെ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ പ്രകടനം അപ്രതീക്ഷിതമായിരുന്നെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. 'ഓസ്‌ട്രേലിയയിലെ ഫോം ഇന്ത്യയിലെ ഐപിഎല്ലിലും നിലനിര്‍ത്തിയ ഗ്ലെന്‍ മാക്‌സ് വെല്ലാണ് ഇത്തവണ ഏറ്റവും അത്ഭുതപ്പെടുത്തിയത്. അവനില്‍ അത്തരമൊരു പ്രതിഭയുണ്ട്. ആര്‍സിബിയുടെ മികച്ച പ്രകടനത്തിന് നെടുന്തൂണായ എബി ഡിവില്ലിയേഴ്‌സിനോടാണ് ഏറ്റവും നന്ദി പറയേണ്ടത്. യുവതാരം ദേവദത്ത് പടിക്കല്‍ ഗംഭീര സെഞ്ച്വറിയാണ് നേടിയത്. ഭാവിയിലെ മികച്ച താരമായാണ് അവന്‍ വളര്‍ന്നുവരുന്നത്'-ഗവാസ്‌കര്‍ പറഞ്ഞു.

sunilgavaskarandmaxwell

2020ല്‍ പഞ്ചാബ് കിങ്‌സിനൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയ താരമാണ് മാക്‌സ് വെല്‍. ഒരു സിക്‌സര്‍ പോലും നേടാത്ത താരത്തെ 14.25 കോടി രൂപയ്ക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. ഈ തീരുമാനം ആര്‍സിബിക്ക് വലിയ ബാധിതയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും 144.80 സ്‌െൈട്രക്കറേറ്റില്‍ 223 റണ്‍സ് മാക്‌സ് വെല്‍ അടിച്ചെടുത്തു. പഞ്ചാബിനൊപ്പം 13 ഇന്നിങ്‌സില്‍ നിന്ന് വെറും 108 റണ്‍സ് മാത്രം നേടിയ മാക്‌സിയുടെ ഇത്തരമൊരു ഗംഭീര തിരിച്ചുവരവ് ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് ശേഷം ഓരോ മത്സരത്തിലും അവന്റെ കരുത്ത് ഉയര്‍ന്ന് വരികയാണെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. അവസാന ഓവറിലും തന്റെ ആദ്യ ഓവറിലെ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുന്ന താരമാണ് സിറാജെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കരിയറിന്റെ തുടക്കത്തില്‍ നന്നായി റണ്‍സ് വിട്ടുകൊടുത്തിരുന്ന താരം പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത് സിറാജായിരുന്നു. 147.67 വേഗത്തിലാണ് അദ്ദേഹം പന്തെറിഞ്ഞത്. ഓസ്‌ട്രേലിയയിലെ ഗാബയില്‍ ഇന്ത്യ ടെസ്റ്റ് വിജയിച്ചപ്പോള്‍ സിറാജിന്റെ ബൗളിങ് പ്രകടനം ഗംഭീരമായിരുന്നു. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യ സജീവമായി പരിഗണിക്കുന്ന പേസ് ബൗളറാണ് മുഹമ്മദ് സിറാജ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും സിറാജിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Story first published: Tuesday, May 18, 2021, 13:04 [IST]
Other articles published on May 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X