For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 2017ന് ശേഷം മധ്യ ഓവറുകളില്‍ കൂടുതല്‍, കുറവ് സ്‌ട്രൈക്കറേറ്റുള്ള ഇന്ത്യന്‍ താരങ്ങള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. അവസാന സീസണില്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റ് ഇത്തവണ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആര്‍ക്കും തട്ടകത്തിന്റെ മുന്‍തൂക്കം നല്‍കാതെ ഇന്ത്യയിലെ ആറ് വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ യുവതാരങ്ങളെല്ലാം വളരെ പ്രതീക്ഷയോടെയാണ് ഐപിഎല്ലിനെ കാണുന്നത്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കേണ്ട കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ 2017ന് ശേഷം മധ്യ ഓവറുകളില്‍ (7 മുതല്‍ 16) കൂടുതല്‍,കുറവ് സ്‌ട്രൈക്കറേറ്റുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം (കുറഞ്ഞത് 400 റണ്‍സുള്ള താരങ്ങള്‍).

പഞ്ചാബ് കിങ്‌സിന്റെ ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് ഈ പട്ടികയില്‍ തലപ്പത്ത്. കെ എല്‍ രാഹുലിനൊപ്പം തല്ലിത്തകര്‍ക്കുന്ന മായങ്കിന്റെ 2017 മുതലുള്ള മധ്യ ഓവറുകളിലെ സ്‌ട്രൈക്കറേറ്റ് 154.52 ആണ്. നിലയുറപ്പിച്ചാല്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനാണ് മായങ്ക്. രണ്ടാം സ്ഥാനത്ത് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പുതിയ നായകന്‍ റിഷഭ് പന്താണ്. മധ്യനിര ബാറ്റ്‌സ്മാനായ റിഷഭിന്റെ സ്‌ട്രൈക്കറേറ്റ് 148.56 ആണ്.

sanjusamson

മൂന്നാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണാണ്. ടോപ് ഓഡര്‍ താരമായ സഞ്ജു അവസാന സീസണിലും തിളങ്ങിയിരുന്നു. 142.51 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഇത്തവണ ക്യാപ്റ്റാനയത് താരത്തിന്റെ പ്രകടനത്തെ ബാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം. റോബിന്‍ ഉത്തപ്പയാണ് നാലാം സ്ഥാനത്ത്. 141.28ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ടോപ് ഓഡറിലും മധ്യനിരയിലും തിളങ്ങാന്‍ കെല്‍പ്പുള്ള താരം ഇത്തവണ സിഎസ്‌കെയുടെ ഭാഗമാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷനാണ് അഞ്ചാമന്‍. 139.31 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്.

കുറവ് സ്‌ട്രൈക്കറേറ്റ് സിഎസ്‌കെ നായകന്‍ എംഎസ് ധോണിക്കാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിയുടെ സ്‌ട്രൈക്കറേറ്റ് 99.35ആണ്. രണ്ടാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മനീഷ് പാണ്ഡെയാണ്. 114.32 ആണ് മനീഷിന്റെ സ്‌ട്രൈക്കറേറ്റ്. മുംബൈ ഇന്ത്യന്‍സിന്റെ ക്രുണാല്‍ പാണ്ഡ്യ മൂന്നാം സ്ഥാനത്താണ്. 116.55ആണ് അദ്ദേഹത്തിന്റെ പ്രഹരശേഷി.

ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്. 117.36ആണ് മധ്യ ഓവറുകളിലെ കോലിയുടെ സ്‌ട്രൈക്കറേറ്റ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അജിന്‍ക്യ രഹാനെയുടെ സ്‌ട്രൈക്കറേറ്റ് 120.55ആണ്. അവസാന സീസണില്‍ നിരാശപ്പെടുത്തിയ രഹാനെക്ക് ഇത്തവണ പ്ലേയിങ് 11ല്‍ ഇടം ലഭിക്കുക പ്രയാസമാണ്.

Story first published: Wednesday, March 31, 2021, 15:51 [IST]
Other articles published on Mar 31, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+