Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇത്തവണ ആര്‍സിബി കപ്പടിക്കും, കലക്കന്‍ ടീം, കരുത്തും ദൗര്‍ബല്യവും അറിയാം

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെങ്കിലും ആര്‍സിബി കപ്പിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമോയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മികച്ച താരനിര ഇത്തവണയും ടീമിലുണ്ടെങ്കിലും നിര്‍ഭാഗ്യം ടീമിനെ വേട്ടയാടുമോയെന്ന് കണ്ടറിയണം. വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ് എന്നീ വന്മരങ്ങള്‍ക്കൊപ്പം ഗ്ലെന്‍ മാക്‌സ് വെല്‍ എത്തുന്നതോടെ ടീം ഇത്തവണ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആര്‍സിബിയുടെ കരുത്ത് എന്ത്?

ആര്‍സിബിയുടെ കരുത്ത് എന്ത്?

ബാറ്റിങ് നിര തന്നെയാണ് ടീമിന്റെ കരുത്ത്. എബി ഡിവില്ലിയേഴ്‌സ്,വിരാട് കോലി എന്നിവര്‍ താളം കണ്ടെത്തിയാല്‍ ഏത് ബൗളര്‍മാരും നിഷ്പ്രഭമാവും. ഇരുവരും തമ്മില്‍ ഇതിനോടകം മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഏത് വമ്പന്‍ സ്‌കോറിനെയും മറികടക്കാന്‍ സാധിക്കുന്ന ബാറ്റിങ് നിരയാണ് ആര്‍സിബിയിലുള്ളത്. ദേവ്ദത്ത് പടിക്കലിനൊപ്പം ഓപ്പണിങ്ങിലേക്ക് കോലി എത്തും. ഗ്ലെന്‍ മാക്‌സ് വെല്‍ ഫോം കണ്ടെത്തിയാല്‍ വളരെ അപടകാരിയാണ്. ലോക ക്രിക്കറ്റിലെത്തന്നെ മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ച് കളിക്കുന്നുവെന്നത് ആര്‍സിബിയെ എതിരാളികളുടെ പേടി സ്വപ്‌നമാക്കി മാറ്റുന്നു.

ഓള്‍റൗണ്ടര്‍മാരും കൊള്ളാം

ഓള്‍റൗണ്ടര്‍മാരും കൊള്ളാം

സീനിയര്‍ താരം ഡാനിയല്‍ ക്രിസ്റ്റിയനെ കൊണ്ടുവന്നത് ആര്‍സിബിക്ക് ഗുണമായി മാറാന്‍ സാധ്യതയുണ്ട്. കൂടാതെ വാഷിങ്ടണ്‍ സുന്ദറിന്റെ സമീപകാലത്തെ പ്രകടനവും ടീമിന് പ്രതീക്ഷ നല്‍കുന്നു. ഹര്‍ഷല്‍ പട്ടേല്‍,കെയ്ല്‍ ജാമിസന്‍ എന്നിവരും ബാറ്റുകൊണ്ടും പന്തുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ കെല്‍പ്പുള്ളവരാണ്. ബാറ്റിങ് ഓഡറിലുടെനീളം ഇടം-വലം കൈ കൂട്ട് കെട്ട് നിലനിര്‍ത്താനുള്ള താരങ്ങള്‍ ആര്‍സിബിക്കൊപ്പമുണ്ട്.

ബൗളിങ് നിരയും കിടിലന്‍

ബൗളിങ് നിരയും കിടിലന്‍

നവദീപ് സൈനി,മുഹമ്മദ് സിറാജ് എന്നിവരാണ് പ്രധാന ഇന്ത്യന്‍ പേസര്‍മാര്‍.സമീപകാലത്തെ സിറാജിന്റെ പ്രകടനം ആര്‍സിബിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. അതേ സമയം പരിക്കിന്റെ ഇടവേളയ്ക്ക് ശേഷമാണ് സൈനിയുടെ വരവ്. പ്രധാന വിദേശ പേസര്‍മാരായി ഡാനിയല്‍ സാംസ് കെയ്്ന്‍ റിച്ചാര്‍ഡ്‌സന്‍,കെയ്ല്‍ ജാമിസന്‍ എന്നിവരും ടീമിലുണ്ട്. സ്പിന്‍ നിരയില്‍ യുസ് വേന്ദ്ര ചഹാലാണ് ടീമിന്റെ പ്രധാന ആശ്രയം. പവര്‍പ്ലേയില്‍ വാഷിങ്ടണ്‍ സുന്ദറെയും ഫലപ്രദമായി ഉപയോഗിക്കാം.

പതിവ് ദൗര്‍ബല്യം ഇത്തവണയും

പതിവ് ദൗര്‍ബല്യം ഇത്തവണയും

പ്രധാനമായും രണ്ട് ദൗര്‍ബല്യമാണ് ടീമിനെ വേട്ടയാടുന്നത്. അതില്‍ ഒന്ന് വിരാട് കോലി-എബിഡി കൂട്ടുകെട്ടിനെ അമിതമായി ആശ്രയിക്കുന്നു എന്നതാണ്. കോലിയും എബിഡിയും പെട്ടെന്ന് പുറത്തായാല്‍ ടീം ആകെ തകര്‍ന്നടിയുന്ന അവസ്ഥ ഇപ്പോഴും ഉണ്ട്. ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കെല്‍പ്പുള്ള ഒരു താരത്തിന്റെ അഭാവം ടീമിലുണ്ട്.

പതിവ് ദൗര്‍ബല്യം ഇത്തവണയും

യുസ് വേന്ദ്ര ചഹാല്‍ സമീപകാലത്തായി നന്നായി റണ്‍സ് വഴങ്ങുന്നു. അതിനാല്‍ത്തന്നെ ചഹാലിന്റെ പകരക്കാരനായി ഇറക്കാന്‍ കഴിവുള്ള സീനിയര്‍ സ്പിന്നര്‍ ടീമിലില്ല. ഇന്ത്യയിലെ മൈതാനങ്ങള്‍ സ്പിന്നിനെ പിന്തുണയ്ക്കുന്നതായതിനാല്‍ മികച്ച സ്പിന്നര്‍മാര്‍ ടീമിന് അത്യാവശ്യമാണ്.

Story first published: Friday, April 2, 2021, 14:54 [IST]
Other articles published on Apr 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+