IPL 2021: ജയം തുടരാന്‍ കോലിപ്പട, തിരിച്ചുവരാന്‍ രാജസ്ഥാന്‍, കോലിയും സഞ്ജുവും മുഖാമുഖം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന (22-4) പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. മൂന്ന് മത്സരവും ജയിച്ച് മിന്നും ഫോമില്‍ ആര്‍സിബി എത്തുമ്പോള്‍ ഒരു ജയവും രണ്ട് തോല്‍വിയും ഏറ്റുവാങ്ങിയ ക്ഷീണത്തിലാണ് രാജസ്ഥാന്റെ വരവ്. ഇരു ടീമിനും മികച്ച താരനിരയുണ്ടെങ്കിലും ആര്‍സിബി താരങ്ങള്‍ കൂടുതല്‍ സ്ഥിരതയോടെ കളിക്കുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച് തിരിച്ചുകൊണ്ടുവരേണ്ടത് സഞ്ജുവിന്റെ ആവിശ്യമാണ്. വൈകീട്ട് 7.30ന് മുംബൈയിലാണ് മത്സരം. ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ കണക്കില്‍ തുല്യര്‍
ഇതുവരെയുള്ള കളിക്കണക്കില്‍ ഇരു ടീമും തുല്യത പുലര്‍ത്തുകയാണ്. 23 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 10 മത്സരങ്ങള്‍ വീതം ജയിക്കുകയും തോല്‍ക്കുകയും ചെയ്തു. മൂന്ന് മത്സരങ്ങള്‍ ഫലം കാണാതെ ഉപേക്ഷിക്കപ്പെട്ടു. രാജസ്ഥാനെതിരേ ആര്‍സിബിയുടെ ഉയര്‍ന്ന ടീം സ്‌കോര്‍ 200 റണ്‍സും കുറഞ്ഞ സ്‌കോര്‍ 70 റണ്‍സുമാണ്. രാജസ്ഥാന്റെ ഉയര്‍ന്ന ടീം സ്‌കോര്‍ 217 റണ്‍സും കുറഞ്ഞ ടീം സ്‌കോര്‍ 58 റണ്‍സുമാണ്. എന്നാല്‍ നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ വ്യക്തമായ മുന്‍തൂക്കം ആര്‍സിബിക്കുണ്ട്.

കരുത്തോടെ ആര്‍സിബി
സൂപ്പര്‍ താരങ്ങളെല്ലാം ഫോമിലാണെന്നതാണ് ആര്‍സിബിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യം. ഗ്ലെന്‍ മാക്‌സ് വെല്‍ അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയെങ്കിലും ആര്‍സിബിക്കൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. അനാവശ്യ ഷോട്ടുകള്‍ ഒഴിവാക്കി സ്ഥിരതയോടെ മാക്‌സ് വെല്‍ കളിക്കുമ്പോള്‍ മധ്യനിരയില്‍ എബി ഡിവില്ലിയേഴ്‌സ് തല്ലിത്തകര്‍ക്കുന്നു. കെകെആറിനെതിരേ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയാണ് എബിഡി നേടിയത്.

ഓപ്പണിങ്ങില്‍ കോലി-ദേവദത്ത് കൂട്ടുകെട്ടിന് ശോഭിക്കാനായിട്ടില്ല. ഇരുവരും കൂടി താളം കണ്ടെത്തിയാല്‍ ഇത്തവണ ആര്‍സിബി എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയായി മാറും. ബൗളിങ്ങില്‍ മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും മികവ് കാട്ടുമ്പോള്‍ കറക്കി വീഴ്ത്താന്‍ യുസ്‌വേന്ദ്ര ചഹാലുമുണ്ട്.

രാജസ്ഥാന് സ്ഥിരതയില്ല
ചില ഒറ്റയാള്‍ പ്രകടനങ്ങളുണ്ടാകുന്നുവെന്നല്ലാതെ മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാകുന്നില്ല. ആദ്യ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷം സഞ്ജുവിന് തിളങ്ങാനായിട്ടില്ല. ജോസ് ബട്‌ലര്‍,ഡേവിഡ് മില്ലര്‍,ക്രിസ് മോറിസ് എന്നിവര്‍ വെടിക്കെട്ട് പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണ്. ബൗളിങ്ങില്‍ മുസ്തഫിസുര്‍ റഹ്മാനും ചേതന്‍ സക്കറിയയും ക്രിസ് മോറിസുമെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഡെത്ത് ഓവറിലെ റണ്ണൊഴുക്ക് തടയാന്‍ ഇനിയും ശ്രദ്ധ നല്‍കേണ്ടതായുണ്ട്. രാഹുല്‍ തെവാത്തിയ,റിയാന്‍ പരാഗ് എന്നിവര്‍ക്ക് മാച്ച് വിന്നര്‍മാരായി മാറാന്‍ സാധിക്കാത്തതും ടീമിനെ അലട്ടുന്ന പ്രശ്‌നമാണ്. ശിവം ദുബെയുടെ പ്രകടനം നിരാശപ്പെടുത്തുന്നു.

സാധ്യതാ ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്: മനാന്‍ വോറ, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ശിവം ദുബെ, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ജയദേവ് ഉനദ്ഘട്ട്, ചേതന്‍ സക്കറിയ, മുസ്തഫിസുര്‍ റഹ്മാന്‍
ആര്‍സിബി: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പടിതാര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, എബി ഡിവില്ലിയേഴ്‌സ്, കെയ്ല്‍ ജാമിസന്‍, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹ്മദ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാദ്, യുസ്‌വേന്ദ്ര ചഹാല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications