വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ജയം തുടരാന്‍ മുംബൈ, തിരിച്ചെത്താന്‍ ഹൈദരാബാദ്, അറിയാം നേര്‍ക്കുനേര്‍ കണക്കുകള്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (17-4)നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍. ആദ്യ മത്സരത്തില്‍ ആര്‍സിബിയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പൊരുതി നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ മുംബൈ ഇറങ്ങുമ്പോള്‍ കെകെആറിനോടും ആര്‍സിബിയോടും തോറ്റ ക്ഷീണത്തിലാണ് ഹൈദരാബാദിന്റെ വരവ്. ഇരു ടീമും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ കണക്കില്‍ തുല്യശക്തികള്‍

നേര്‍ക്കുനേര്‍ കണക്കില്‍ തുല്യശക്തികള്‍

ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ ഇരു ടീമും തുല്യശക്തികളാണ്. 16 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ എട്ട് മത്സരങ്ങള്‍ വീതം ഇരു ടീമും ജയിക്കുകയും തോല്‍ക്കുകയും ചെയ്തു. മുംബൈ അഞ്ച് തവണ ചാമ്പ്യന്മാരായ കരുത്തന്മാരാണെങ്കിലും ഹൈദരാബാദും നിസാരരല്ല. ഹൈദരാബാദിനെതിരേ മുംബൈയുടെ ഉയര്‍ന്ന സ്‌കോര്‍ 208 റണ്‍സാണ്. 178 റണ്‍സാണ് ഹൈദരാബാദിന്റെ ഉയര്‍ന്ന സ്‌കോര്‍. 87 റണ്‍സിന് പുറത്തായതാണ് മുംബൈയുടെ ചെറിയ സ്‌കോര്‍. 96 റണ്‍സാണ് ഹൈദരാബാദിന്റെ ചെറിയ സ്‌കോര്‍.

ബാറ്റിങ്ങില്‍ ഹൈദരാബാദ് മെച്ചപ്പെടണം

ബാറ്റിങ്ങില്‍ ഹൈദരാബാദ് മെച്ചപ്പെടണം

ഒറ്റയാള്‍ പ്രകടനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും മികച്ച ബാറ്റിങ് കൂട്ടുകെട്ട് കാഴ്ചവെക്കാന്‍ ഹൈദരാബാദിനാവുന്നില്ല. ഡേവിഡ് വാര്‍ണര്‍ ആര്‍സിബിക്കെതിരായ മത്സരത്തിലൂടെ ഫോമിലേക്കെത്തിയത് ടീമിന് വലിയ ആശ്വാസം പകരും. അതേ സമയം ജോണി ബെയര്‍സ്‌റ്റോയ്ക്ക് സ്ഥിരതയില്ല. മനീഷ് പാണ്ഡെയുടെ മെല്ലപ്പോക്ക് ബാറ്റിങ്ങും ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. മധ്യനിരയില്‍ ആഞ്ഞടിക്കാന്‍ കെല്‍പ്പുള്ള താരത്തിന്റെ അഭാവം ടീമിലുണ്ട്. മുംബൈക്കെതിരേ കെയ്ന്‍ വില്യംസണ്‍ കളിക്കുമെന്നാണ് വിവരം. അങ്ങനെയായാല്‍ ഹൈദരാബാദിനത് കൂടുതല്‍ കരുത്ത് നല്‍കും.

മുംബൈക്കും തലവേദന ബാറ്റിങ്

മുംബൈക്കും തലവേദന ബാറ്റിങ്

രണ്ടാം മത്സരത്തില്‍ കെകെആറിനെ തോല്‍പ്പിച്ചെങ്കിലും ബാറ്റിങ്ങില്‍ മുംബൈക്ക് മെച്ചപ്പെടാനുണ്ട്. പവര്‍പ്ലേയില്‍ രോഹിത് ശര്‍മയ്ക്കും ക്വിന്റന്‍ ഡീകോക്കിനും മികച്ച തുടക്കം നല്‍കാന്‍ കഴിയണം. സൂര്യകുമാര്‍ യാദവ് ഫോമിലാണെങ്കിലും കീറോണ്‍ പൊള്ളാര്‍ഡ്,ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. ഹൈദരാബാദിന്റെ ബൗളിങ് നിര ശക്തമായതിനാല്‍ത്തന്നെ മുംബൈയുടെ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരേണ്ടതായിട്ടുണ്ട്.

 ബൗളര്‍മാരുടെ പോരാട്ടം

ബൗളര്‍മാരുടെ പോരാട്ടം

ഇരു ടീമിനും ശക്തമായ ബൗളിങ് നിരയുള്ളതിനാല്‍ ബൗളര്‍മാര്‍ തമ്മിലുള്ള പോരാട്ടമായി മുംബൈ-ഹൈദരാബാദ് മത്സരം മാറും. മുംബൈക്ക് ട്രന്റ് ബോള്‍ട്ട്,ജസ്പ്രീത് ബുംറ എന്നീ സ്റ്റാര്‍ പേസര്‍മാരുള്ളപ്പോള്‍ റാഷിദ് ഖാന്‍,ഭുവനേശ്വര്‍ കുമാര്‍,ടി നടരാജന്‍ എന്നിവര്‍ ഹൈദരാബാദിനൊപ്പമുണ്ട്. ഡെത്ത് ഓവറിലെ മുംബൈയുടെ ബൗളിങ് മികവിനോട് കിടപിടിക്കാന്‍ കെല്‍പ്പുള്ള ബൗളര്‍മാര്‍ ഹൈദരാബാദിനൊപ്പമുണ്ട്. അതിനാല്‍ത്തന്നെ മത്സരം കൂടുതല്‍ ആവേശകരമാവും.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍, നധാന്‍ കോള്‍ട്ടര്‍നെയ്ല്‍, ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട്.

ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, വൃദ്ധിമാന്‍ സാഹ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, അബ്ദുല്‍ സമദ്, കേദാര്‍ ജാദവ്, ജേസന്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, സന്ദീപ് ശര്‍മ

Story first published: Friday, April 16, 2021, 12:59 [IST]
Other articles published on Apr 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X