IPL 2021: ജയം തുടരാന്‍ സിഎസ്‌കെയും രാജസ്ഥാനും, അറിയാം നേര്‍ക്കുനേര്‍ കണക്കുകള്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന (19-4) മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. ആദ്യ മത്സരത്തില്‍ തോറ്റ് തുടങ്ങിയ ഇരു ടീമും രണ്ടാം മത്സരത്തില്‍ വിജയ വഴിയില്‍ തിരിച്ചെത്തിയിരുന്നു. അതിനാല്‍ത്തന്നെ ആര്‍ക്കാണ് വിജയം തുടരാനാവുകയെന്ന് കണ്ടറിയണം. രാജസ്ഥാന്‍ ബാറ്റിങ് കരുത്തില്‍ വിശ്വസിച്ചിറങ്ങുമ്പോള്‍ ബൗളര്‍മാരില്‍ പ്രതീക്ഷവെച്ചാണ് സിഎസ്‌കെ ഇറങ്ങുന്നത്. എംഎസ് ധോണിയുടെ തന്ത്രങ്ങളെ തകര്‍ക്കാന്‍ യുവനായകനായ സഞ്ജു സാംസണിന് സാധിക്കുമോയെന്ന് കണ്ടറിയാം.


നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെയ്ക്ക് ആധിപത്യം

നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെയ്ക്ക് ആധിപത്യം

ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനാണ് മുന്‍തൂക്കം. 23 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 14 തവണയും ജയം ചെന്നൈക്കായിരുന്നു. 9 മത്സരത്തിലാണ് രാജസ്ഥാന് ജയിക്കാനായത്. അതിനാല്‍ത്തന്നെ കണക്കില്‍ മുന്‍തൂക്കം ചെന്നൈക്കുണ്ട്. രാജസ്ഥാനെതിരേ ചെന്നൈയുടെ ഉയര്‍ന്ന സ്‌കോര്‍ 246 റണ്‍സും കുറഞ്ഞ സ്‌കോര്‍ 109 റണ്‍സുമാണ്. രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍ 223 റണ്‍സും കുറഞ്ഞ സ്‌കോര്‍ 126 റണ്‍സുമാണ്.

ബൗളിങ്ങാണ് സിഎസ്‌കെയുടെ ആയുധം

ബൗളിങ്ങാണ് സിഎസ്‌കെയുടെ ആയുധം

രാജസ്ഥാന്റെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ ബൗളര്‍മാര്‍ തന്നെ സിഎസ്‌കെയ്ക്കായി തിളങ്ങേണ്ടതുണ്ട്. പഞ്ചാബിനെതിരേ നാല് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാറിന്റെ പ്രകടനം ഇന്നും നിര്‍ണ്ണായകമാണ്. ശര്‍ദുല്‍ ഠാക്കൂര്‍,സാം കറാന്‍ എന്നിവരാണ് മറ്റ് പേസര്‍മാര്‍. പേസ് നിരയിലിറങ്ങാന്‍ ലൂങ്കി എന്‍ഗിഡി തയ്യാറായിക്കഴിഞ്ഞു. മുംബൈയിലെ പിച്ച് പേസര്‍മാരെ തുണയ്ക്കുമെന്നതിനാല്‍ എന്‍ഗിഡിക്ക് സിഎസ്‌കെ അവസരം നല്‍കാന്‍ സാധ്യത കൂടുതലാണ്.

അതേ സമയം ബാറ്റിങ്ങില്‍ മെച്ചപ്പെടാനുണ്ട്. അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ റെയ്‌നയെ അമിതമായി ആശ്രയിക്കേണ്ടി വരുന്നു. അമ്പാട്ടി റായിഡു,ഫഫ് ഡുപ്ലെസിസ്,റുതുരാജ് ജയഗ്വാദ് എന്നിവര്‍ക്കൊന്നും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായിട്ടില്ല. ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാല്‍ സിഎസ്‌കെയ്ക്കത് തിരച്ചടിയായേക്കും.

രാജസ്ഥാന്‍ ശക്തര്‍

രാജസ്ഥാന്‍ ശക്തര്‍

ബെന്‍ സ്റ്റോക്‌സിന്റെ അഭാവം നികത്താന്‍ താന്‍ പ്രാപ്തനാണെന്ന് ഡേവിഡ് മില്ലര്‍ പഞ്ചാബിനെതിരേ തെളിയിച്ച് കഴിഞ്ഞു. എന്നാല്‍ ഓപ്പണിങ്ങില്‍ മികച്ച തുടക്കം ലഭിക്കാത്തത് രാജസ്ഥാനെ അലട്ടുന്നുണ്ട്. ജോസ് ബട്‌ലര്‍ ഫോമിലേക്കുയരേണ്ടത് ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായകമാണ്. സഞ്ജു സാംസണ്‍ നായകനെന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടണം.

ബൗളിങ്ങില്‍ മുസ്തഫിസുര്‍ റഹ്മാന്‍,ജയദേവ് ഉനദ്ഘട്ട്,ചേതന്‍ സക്കറിയ എന്നിവരെല്ലാം മികവ് കാട്ടുന്നു. ക്രിസ് മോറിസും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നു. ഡെത്ത് ഓവറില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും മോറിസില്‍ ടീമിന് വലിയ പ്രതീക്ഷയുണ്ട്. സ്പിന്‍ ഓള്‍റൗണ്ടറായി രാഹുല്‍ തെവാത്തിയയെ തന്നെയാവും ഇന്നും രാജസ്ഥാന്‍ ടീമിലേക്ക് പരിഗണിക്കുക.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, മനാന്‍ വോറ, സഞ്ജു സാംസണ്‍, ശിവം ദുബെ, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ജയദേവ് ഉനദ്ഘട്ട്, ചേതന്‍ സക്കറിയ, മുസ്തഫിസുര്‍ റഹ്മാന്‍.

സിഎസ്‌കെ: റുതുരാജ് ജയഗ്വാദ്, ഫഫ് ഡുപ്ലെസിസ്, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, സാം കറാന്‍, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, April 18, 2021, 11:10 [IST]
Other articles published on Apr 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X