IPL 2021: ഡല്‍ഹി X മുംബൈ, രോഹിതിനെ പൂട്ടാന്‍ റിഷഭ്, പോരാട്ടം കടുക്കും, കണക്കുകളിതാ
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന (20-4) പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. ആര്‍സിബിയോട് തോറ്റ് തുടങ്ങിയെങ്കിലും കെകെആറിനെയും ഹൈദരാബാദിനെയും തോല്‍പ്പിച്ച് മിന്നും ഫോമിലാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. ഡല്‍ഹി സിഎസ്‌കെയെയും പഞ്ചാബ് കിങ്‌സിനെയും തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് മുംബൈക്കെതിരേ പടയൊരുക്കം നടത്തുന്നത്. രോഹിത് ശര്‍മയും റിഷഭ് പന്തും ക്യാപ്റ്റന്‍മാരെന്ന നിലയില്‍ നേര്‍ക്കുനേര്‍ എത്തുവെന്നത് മത്സരത്തെ കൂടുതല്‍ ആവേശകരമാവും.

നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈ
അവസാന സീസണിലെ ഫൈനലില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചാണ് മുംബൈ കിരീടം നേടിയത്. ഇതിന് പകരം വീട്ടാനുറച്ചാവും ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നത്. എന്നാല്‍ നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈ ഇന്ത്യന്‍സിനാണ് ആധിപത്യം. 28 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 16 തവണയും ജയം മുംബൈക്കായിരുന്നു. 12 തവണയാണ് ഡല്‍ഹി വിജയിച്ചത്. ഡല്‍ഹിക്കെതിരേ മുംബൈയുടെ ഉയര്‍ന്ന സ്‌കോര്‍ 218 റണ്‍സും കുറഞ്ഞ സ്‌കോര്‍ 92 റണ്‍സുമാണ്. ഡല്‍ഹിയുടെ ഉയര്‍ന്ന സ്‌കോര്‍ 213 റണ്‍സും കുറഞ്ഞ സ്‌കോര്‍ 66 റണ്‍സുമാണ്.

ബൗളിങ് കരുത്തില്‍ മുംബൈ
അവസാന രണ്ട് മത്സരത്തിലും മുംബൈ വിജയം പിടിച്ചെടുത്തത് ബൗളിങ് കരുത്തിലാണ്. ബാറ്റിങ്ങില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ മുംബൈക്കായിട്ടില്ല. പ്രത്യേകിച്ച് മധ്യനിരയിലെ പ്രകടനം കീറോണ്‍ പൊള്ളാര്‍ഡ് ഹൈദരാബാദിനെതിരേ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല. ഹര്‍ദിക്കിനും ക്രുണാലിനുമൊന്നും ബാറ്റിങ്ങില്‍ താളം കണ്ടെത്താനായിട്ടില്ല. ഡല്‍ഹിക്കെതിരേ മുംബൈ ബൗളര്‍മാര്‍ക്ക് പണികൂടും. മികച്ച ബാറ്റിങ് നിരയുള്ള ടീമുകളിലൊന്നാണ് ഡല്‍ഹി. എന്നാല്‍ ബുംറ,ബോള്‍ട്ട് പേസ് കൂട്ടുകെട്ട് മികച്ച ഫോമിലുള്ളത് ഡല്‍ഹിക്ക് തലവേദനയാവും.

ബാറ്റിങ്ങിലാണ് ഡല്‍ഹിയുടെ വിശ്വാസം
കഗിസോ റബാദ ഫോമിലേക്കുയരാത്തത് ഡല്‍ഹിയെ പ്രയാസപ്പെടുത്തുന്നു. ആര്‍ അശ്വിന്‍ സ്പിന്നില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്താനാവുന്നില്ല. ആവേഷ് ഖാന്‍ ഭേദപ്പെട്ട ബൗളിങ് കാഴ്ചവെക്കുന്നുണ്ട്. ആന്‍ റിച്ച് നോക്കിയേ മുംബൈക്കെതിരേ കളിക്കുമെന്നാണ് വിവരം. താരത്തിന്റെ ഫോമും കണ്ടറിയണം. ഡല്‍ഹിയുടെ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റെയും പൃത്ഥ്വി ഷായുടെയും പ്രകടനം നിര്‍ണ്ണായകമാവും. റിഷഭ് പന്ത് മധ്യനിരയില്‍ നടത്തുന്ന പ്രകടനവും മത്സരത്തിന്റെ ഗതി മാറ്റിമറിച്ചേക്കും.

സാധ്യതാ ഇലവന്‍
മുംബൈ ഇന്ത്യന്‍സ്: ക്വിന്റന്‍ ഡീകോക്ക്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ആദം മില്‍നി, രാഹുല്‍ ചഹാര്‍, ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട്
ഡല്‍ഹി ക്യാപിറ്റല്‍സ്: പൃത്ഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, ലളിത് യാദവ്, ലുക്മാന്‍ മെറിവാല, ക്രിസ് വോക്‌സ്, ആര്‍ അശ്വിന്‍, കഗിസോ റബാദ, ആവേഷ് ഖാന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications