Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പഞ്ചാബിന് ജയിക്കണം, വീഴ്‌ത്തേണ്ടത് ആര്‍സിബിയെ, നേര്‍ക്കുനേര്‍ കണക്കുകളറിയാം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (30-4) നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. കളിച്ച ആറ് മത്സരത്തില്‍ അഞ്ചിലും ജയിച്ച് ആര്‍സിബി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ആറില്‍ നാലിലും തോറ്റ പഞ്ചാബ് കിങ്‌സ് ആറാം സ്ഥാനത്താണ്. ബാറ്റിങ്ങിലും ബൗളിങ്ങിസും ആര്‍സിബി ഒരുപോലെ ഫോമിലാണ്.

ആര്‍സിബി

അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒരു റണ്‍സിനാണ് ആര്‍സിബി തോല്‍പ്പിച്ചത്. കോലി,ദേവ്ദത്ത്,എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരുടെ ബാറ്റിങ് പ്രകടനവും മുഹമ്മദ് സിറാജിന്റെ ബൗളിങ്ങും ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു. വൈകീട്ട് 7.30ന് അഹമ്മദാബാദിലാണ് മത്സരം. ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കുകള്‍ നോക്കാം.

മുന്‍തൂക്കം പഞ്ചാബിന്

മുന്‍തൂക്കം പഞ്ചാബിന്

ആര്‍സിബിക്കെതിരേ നേര്‍ക്കുനേര്‍ കണക്കില്‍ പഞ്ചാബിന് മുന്‍തൂക്കം. 26 മത്സരത്തില്‍ മുഖാമുഖം എത്തിയപ്പോള്‍ 14 തവണയും ജയം പഞ്ചാബിനായിരുന്നു. 12 തവണയാണ് ആര്‍സിബിക്ക് ജയിക്കാനായത്. എന്നാല്‍ നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ ആര്‍സിബിക്ക് മുന്‍തൂക്കമുണ്ട്. പഞ്ചാബിനെതിരേ ആര്‍സിബിയുടെ ഉയര്‍ന്ന ടീം ടോട്ടല്‍ 226 റണ്‍സും കുറഞ്ഞ ടോട്ടല്‍ 84 റണ്‍സുമാണ്. അതേ സമയം പഞ്ചാബിന്റെ ഉയര്‍ന്ന ടീം ടോട്ടല്‍ 232 റണ്‍സും കുറഞ്ഞ ടോട്ടല്‍ 88 റണ്‍സുമാണ്.

ബാറ്റിങ്ങില്‍ പഴിച്ച് പഞ്ചാബ്

ബാറ്റിങ്ങില്‍ പഴിച്ച് പഞ്ചാബ്

ബാറ്റിങ് നിരയുടെ മോശം ഫോമാണ് പഞ്ചാബിനെ പിന്നോട്ടടിക്കുന്നത്. തുടരെ തുടരെ ടീം മോശം പ്രകടനം കാഴ്ചവെച്ചിട്ടും ഡേവിഡ് മലാന് പഞ്ചാബ് അവസരം നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ക്രിസ് ഗെയ്ല്‍,നിക്കോളാസ് പുരാന്‍ എന്നിവര്‍ക്ക് ഫോം കണ്ടെത്താനാവുന്നില്ല. കെ എല്‍ രാഹുല്‍ പെട്ടെന്ന് പുറത്താവുന്ന മത്സരങ്ങളില്‍ ടീം കൂട്ടത്തകര്‍ച്ച നേരിടുന്നു. മുന്‍ സീസണുകളിലേത് പോലെ മായങ്കിനും രാഹുലിനും ചേര്‍ന്ന് ഓപ്പണിങ്ങിലും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനാവുന്നില്ല. ആര്‍സിബിക്കെതിരേ പഞ്ചാബിന്റെ ബാറ്റിങ് നിരയില്‍ മാറ്റം അനിവാര്യമാണ്.

ഉജ്ജ്വല ഫോമില്‍ ആര്‍സിബി

ഉജ്ജ്വല ഫോമില്‍ ആര്‍സിബി

ബാറ്റിങ് നിരയും ബൗളിങ് നിരയും ഉജ്ജ്വല ഫോമിലായതിനാല്‍ കോലിപ്പട തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സീസണില്‍ സിഎസ്‌കെയോട് മാത്രമാണ് ആര്‍സിബി പരാജയപ്പെട്ടത്. കോലിക്ക് സ്ഥിരതകണ്ടെത്താനാവുന്നില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. പ്രായം തളര്‍ത്താത്ത പോരാളിയായി മധ്യനിരയില്‍ എബിഡി കത്തിക്കയറുന്നത് എതിരാളികളെ ഭയപ്പെടുത്തുന്നു. ഹര്‍ഷല്‍ പട്ടേല്‍ മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ മിടുക്ക് കാട്ടുമ്പോള്‍ ന്യൂബോളിലും ഡെത്ത് ഓവറിലും മുഹമ്മദ് സിറാജ് ടീമിന്റെ വിശ്വസ്തനാവുന്നു.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ആര്‍സിബി: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഗ്ലെന്‍ മാക്‌സ് വെല്‍, എബി ഡിവില്ലിയേഴ്‌സ്, രജത് പഡിതാര്‍, വാഷിങ്ടണ്‍ സുന്ദര്‍, ഡാനിയല്‍ സാംസ്, കെയ്ല്‍ ജാമിസന്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചഹാല്‍.

പഞ്ചാബ് കിങ്‌സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ, ഡേവിഡ് മലാന്‍, മോയിസ് ഹെന്റിക്വസ്, ഷാരൂഖ് ഖാന്‍, ക്രിസ് ജോര്‍ദാന്‍, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്

Story first published: Thursday, April 29, 2021, 13:14 [IST]
Other articles published on Apr 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+