IPL 2021: തിരിച്ചുവരാന്‍ ആര്‍സിബി, എതിരാളി ഡല്‍ഹി, കോലി ബുദ്ധിമുട്ടും, കണക്കുകളറിയാം
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (27-4) നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സൂപ്പര്‍ ഓവറില്‍ വീഴ്ത്തിയ ആത്മവിശ്വാസത്തില്‍ ഡല്‍ഹി ഇറങ്ങുമ്പോള്‍ സിഎസ്‌കെയോട് തോറ്റ ക്ഷീണത്തിലാണ് ആര്‍സിബിയുടെ വരവ്. വിരാട് കോലിയെ സംബന്ധിച്ച് ജൂനിയര്‍ താരം റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയോട് തോല്‍ക്കുകയെന്നത് അഭിമാന പ്രശ്‌നമാണ്. അതിനാല്‍ത്തന്നെ എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാവും കോലിപ്പട ഇറങ്ങുക. അഹമ്മദാബാദില്‍ വൈകീട്ട് 7.30നാണ് മത്സരം. സൂപ്പര്‍ പോരാട്ടത്തിന് മുമ്പായി ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കുകളറിയാം.

നേര്‍ക്കുനേര്‍ കണക്കില്‍ ആര്‍സിബിക്ക് മുന്‍തൂക്കം
ഡല്‍ഹിക്കെതിരായ നേര്‍ക്കുനേര്‍ കണക്കില്‍ വിരാട് കോലിയുടെ ആര്‍സിബിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. 25 മത്സരങ്ങളിലാണ് ഇതുവരെ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 14 തവണയും ആര്‍സിബി ജയിച്ചപ്പോള്‍ 10 തവണ ഡല്‍ഹിയും ജയിച്ചു. ഒരു മത്സരം ഫലം കാണാതെ അവസാനിച്ചു. ഡല്‍ഹിക്കെതിരേ ആര്‍സിബിയുടെ ഉയര്‍ന്ന സ്‌കോര്‍ 215 റണ്‍സാണ്. കുറഞ്ഞ സ്‌കോര്‍ 137 റണ്‍സും. മറുവശത്ത് ഡല്‍ഹിയുടെ ഉയര്‍ന്ന സ്‌കോര്‍ 196 റണ്‍സും കുറഞ്ഞ സ്‌കോര്‍ 95 റണ്‍സുമാണ്.

ആര്‍സിബിക്ക് തിരിച്ചുവരണം
ഈ സീസണില്‍ മികച്ച തുടക്കം ലഭിച്ചതിനാല്‍ത്തന്നെ ആര്‍സിബി ആരാധകര്‍ കിരീട പ്രതീക്ഷയിലാണ്. അവസാന മത്സരത്തില്‍ സിഎസ്‌കെയോട് തോറ്റെങ്കിലും ഡല്‍ഹിക്കെതിരായ ജയത്തോടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ആര്‍സിബി. വിരാട് കോലി,ദേവ്ദത്ത് പടിക്കല്‍,എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരുടെ ബാറ്റിങ് പ്രകടനം ടീമിന് നിര്‍ണ്ണായകം. സിഎസ്‌കെയ്‌ക്കെതിരേ സംഭവിച്ച ബൗളിങ് പിഴവുകള്‍ നികത്തിയാല്‍ വിജയവഴിയിലേക്ക് ആര്‍സിബി അനായാസം തിരിച്ചെത്തും.

ഡല്‍ഹിക്ക് പേസ് ബൗളിങ് പ്രശ്‌നം
അവസാന സീസണില്‍ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ കഗിസോ റബാദ ഇത്തവണ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ ആര്‍സിബിക്കെതിരേ റബാദക്ക് വിശ്രമം നല്‍കി ആന്റിച്ച് നോക്കിയേക്ക് ഡല്‍ഹി അവസരം നല്‍കിയേക്കും. ഓപ്പണര്‍മാരുടെ മിന്നും ഫോമിലാണ് ടീമിന്റെ കരുത്ത്. പൃത്ഥ്വി ഷായും ശിഖാര്‍ ധവാനും ചേര്‍ന്ന് സ്വപ്‌നതുല്യമായ തുടക്കം നല്‍കുന്നുണ്ട്. എന്നാല്‍ മധ്യനിര റണ്‍ ഉയര്‍ത്തുന്നതില്‍ വേഗം കൂട്ടിയില്ലെങ്കില്‍ തിരിച്ചടി നേരിട്ടേക്കും. ആര്‍ അശ്വിന് പകരം ഉമേഷ് യാദവിനെ ഡല്‍ഹി പരിഗണിച്ചേക്കും.

സാധ്യതാ ഇലവന്‍
ആര്‍സിബി: ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഡാനിയല്‍ ക്രിസ്റ്റിയന്‍, വാഷിങ്ടണ്‍ സുന്ദര്‍, കെയ്ല്‍ ജാമിസന്‍, ഹര്‍ഷല്‍ പട്ടേല്‍, നവദീപ് സൈനി, യുസ്‌വേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്
ഡല്‍ഹി ക്യാപിറ്റല്‍സ്: പൃത്ഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ്, കഗിസോ റബാദ/ആന്റിച്ച് നോക്കിയേ, ആവേഷ് ഖാന്‍, അമിത് മിശ്ര
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications