IPL 2021: ജയം തുടരാന്‍ പഞ്ചാബും ഡല്‍ഹിയും, അറിയാം നേര്‍ക്കുനേര്‍ കണക്കുകള്‍
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (2-5) നടക്കുന്ന രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. ഏഴ് മത്സരത്തില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയും നേടിയ ഡല്‍ഹി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഏഴ് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയും വഴങ്ങിയ പഞ്ചാബ് കിങ്‌സ് അഞ്ചാം സ്ഥാനത്താണ്. പഞ്ചാബിനെ സംബന്ധിച്ച് പ്ലേ ഓഫ് സാധ്യത സജീവമായി നിലനിര്‍ത്താന്‍ തുടര്‍ ജയങ്ങള്‍ അനിവാര്യമാണ്.ആര്‍സിബിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ പഞ്ചാബ് എത്തുമ്പോള്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ചാണ് ഡല്‍ഹിയുടെ വരവ്. വൈകീട്ട് 7.30ന് ഡല്‍ഹിയിലാണ് മത്സരം. ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ കണക്കില്‍ പഞ്ചാബ്
ഡല്‍ഹിക്കെതിരായ മുന്‍ കണക്കുകളില്‍ പഞ്ചാബിന് മേല്‍ക്കൈയുണ്ട്. 27 മത്സരത്തില്‍ 15 തവണ പഞ്ചാബ് ജയിച്ചപ്പോള്‍ 12 തവണയാണ് ഡല്‍ഹിക്ക് ജയിക്കാനായത്. എന്നാല്‍ ഇന്നത്തെ ടീമും സാഹചര്യങ്ങളും വേറെയായതിനാല്‍ത്തന്നെ മുന്‍ കണക്കുകള്‍ക്ക് വലിയ പ്രസക്തിയില്ല. പഞ്ചാബിനെതിരേ ഡല്‍ഹിയുടെ ഉയര്‍ന്ന ടീം സ്‌കോര്‍ 231 റണ്‍സും കുറഞ്ഞ സ്‌കോര്‍ 67 റണ്‍സുമാണ്. പഞ്ചാബിന്റെ ഉയര്‍ന്ന സ്‌കോര്‍ 202 റണ്‍സും കുറഞ്ഞ സ്‌കോര്‍ 104 റണ്‍സുമാണ്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ അല്‍പ്പം മുന്‍തൂക്കം ഡല്‍ഹിക്കുണ്ട്.

ആത്മവിശ്വാസത്തോടെ ഡല്‍ഹി
വ്യക്തമായ ആധിപത്യം പുലര്‍ത്തുന്ന ജയങ്ങളാണ് ഡല്‍ഹി സീസണില്‍ നേടിയിട്ടുള്ളത്. ഓപ്പണര്‍മാരുടെ മിന്നും ഫോമാണ് ഡല്‍ഹിയുടെ കരുത്ത്. ശിഖര്‍ ധവാനും പൃത്ഥ്വി ഷായും ചേര്‍ന്ന് ഗംഭീര തുടക്കമാണ് ടീമിന് നല്‍കുന്നത്. റിഷഭ് പന്തും ഹെറ്റ്‌മെയറും മികച്ച ഫോമില്‍ ബാറ്റ് വീശുന്നു. എന്നാല്‍ മൂന്നാം നമ്പറില്‍ സ്റ്റീവ് സ്മിത്ത് ബാറ്റിങ് വേഗം ഉയര്‍ത്തേണ്ടതായുണ്ട്. പ്രധാനമായും രണ്ട് താരങ്ങളുടെ മോശം ഫോമാണ് ഡല്‍ഹിയുടെ പ്രശ്‌നം. ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസും പേസര്‍ കഗിസോ റബാദയും. ഇരുവരും കൂടി ഫോമിലേക്കെത്തിയാല്‍ എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയായി ഡല്‍ഹി മാറും.

പഞ്ചാബും പ്രതീക്ഷയില്‍
ആര്‍സിബിക്കെതിരേ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിങ്‌സ് ഇറങ്ങുന്നത്. ക്രിസ് ഗെയ്ല്‍,കെഎല്‍ രാഹുല്‍ എന്നിവരെല്ലാം ഫോമിലേക്ക് എത്തിയത് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ മധ്യനിരയുടെ പ്രശ്‌നം ഇപ്പോഴും തുടരുന്നു. സീസണില്‍ നാല് തവണ ഡെക്കായ നിക്കോളാസ് പുരാനെ പുറത്തിരുത്തി ഡേവിഡ് മലാന് പഞ്ചാബ് അവസരം നല്‍കിയേക്കും. ദീപക് ഹൂഡ,ഷാരൂഖ് ഖാന്‍ എന്നിവര്‍ സ്ഥിരത കണ്ടെത്തേണ്ടിയിരിക്കുന്നു. ഹര്‍പ്രീത് ബ്രാര്‍ എന്ന ഓള്‍റൗണ്ടറുടെ വരവ് ടീമിന് വലിയ പ്രതീക്ഷ സമ്മാനിക്കുന്നു. രവി ബിഷ്‌നോയുടെ സ്പിന്‍ ബൗളിങ് ഡല്‍ഹിക്ക് തലവേദന ഉയര്‍ത്തുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications