IPL 2021: ഹൈദരാബാദിന് ജീവന്‍മരണ പോരാട്ടം, വീഴ്‌ത്തേണ്ടത് മുംബൈ ഇന്ത്യന്‍സിനെ
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (4-5) നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. ഡല്‍ഹിയില്‍ വൈകീട്ട് 7.30നാണ് മത്സരം. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 13 റണ്‍സിന്റെ ജയം മുംബൈക്കായിരുന്നു. അതിന്റെ ആത്മവിശ്വാസം മുംബൈക്കുണ്ട്. തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന ഹൈദരാബാദിനെ സംബന്ധിച്ച് മുംബൈക്കെതിരായ ജയം നിര്‍ണ്ണായകമാണ്. എന്നാല്‍ നിലവിലെ ഫോമില്‍ അത് അത്ര എളുപ്പമാവില്ല. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറെ മാറ്റി കെയ്ന്‍ വില്യംസണെ എത്തിച്ചിട്ടും ഹൈദരാബാദിന് അവസാന മത്സരത്തില്‍ ജയിക്കാന്‍ സാധിച്ചിരുന്നില്ല.

നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈക്ക് മുന്‍തൂക്കം
17 മത്സരത്തില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 9 തവണ ജയം മുംബൈ ഇന്ത്യന്‍സിനായിരുന്നു. എട്ട് തവണയാണ് ഹൈദരാബാദിന് ജയിക്കാനായത്. മുംബൈക്കെതിരേ ഹൈദരാബാദിന്റെ ഉയര്‍ന്ന സ്‌കോര്‍ 178 റണ്‍സും കുറഞ്ഞ സ്‌കോര്‍ 96 റണ്‍സുമാണ്. മുംബൈയുടെ ഉയര്‍ന്ന സ്‌കോര്‍ 208 റണ്‍സും കുറഞ്ഞ സ്‌കോര്‍ 87 റണ്‍സുമാണ്. നിലവിലെ ഫോമില്‍ മുന്‍തൂക്കം രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനാണ്.

കരുത്തോടെ മുംബൈ
അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കൂറ്റന്‍ സ്‌കോറിനെ മറികടന്ന് ജയിച്ച ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. കീറോണ്‍ പൊള്ളാര്‍ഡ്,ക്രുണാല്‍ പാണ്ഡ്യ,ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഫോമിലേക്ക് തിരിച്ചെത്തിയത് മുംബൈക്ക് പ്രതീക്ഷ നല്‍കുന്നു. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ക്വിന്റന്‍ ഡീകോക്കും ചേര്‍ന്ന് മികച്ച തുടക്കം നല്‍കുന്നത് ടീമിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. സീസണില്‍ മികച്ച തുടക്കം ലഭിക്കാതിരുന്ന മുംബൈ ഇപ്പോള്‍ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. ഡല്‍ഹിയിലേത് ബാറ്റിങ് പിച്ചായതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യാനാവും മുംബൈ കൂടുതല്‍ താല്‍പര്യപ്പെടുക.

ബാറ്റിങ്ങിലും ബൗളിങ്ങിലും നിരാശപ്പെടുത്തി ഹൈദരാബാദ്
നായകനെ മാറ്റിയിട്ടും ഹൈദരാബാദിന് രക്ഷയില്ല. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റാണ് ഹൈദരാബാദ് എത്തുന്നത്. ഡേവിഡ് വാര്‍ണറെ പുറത്തിരുത്തിയാവും മുംബൈക്കെതിരെയും ഹൈദരാബാദ് ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഓപ്പണിങ്ങില്‍ മനീഷ് പാണ്ഡെ-ജോണി ബെയര്‍സ്‌റ്റോ കൂട്ടുകെട്ടില്‍ത്തന്നെ ഹൈദരാബാദ് വിശ്വാസം അര്‍പ്പിക്കാനാണ് സാധ്യത. മധ്യനിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഹൈദരാബാദിന്റെ പ്രധാന പ്രശ്‌നം. റാഷിദ് ഖാന്‍ ഒഴികെ മറ്റെല്ലാ ബൗളര്‍മാരും നന്നായി തല്ലുവാങ്ങുന്നതും ടീമിന് തിരിച്ചടിയാവുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications