For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പഞ്ചാബ് കിങ്‌സ് X മുംബൈ ഇന്ത്യന്‍സ്, ആര് ജയിക്കും? മുന്‍ കണക്കുകളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ നാളെ നടക്കുന്ന (23-4) മത്സരത്തില്‍ മുംബെ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍. നാല് മത്സരം പൂര്‍ത്തിയാക്കിയ പഞ്ചാബ് മൂന്ന് തോല്‍വിയും ഒരു ജയവുമായി പട്ടികയില്‍ അവസാന സ്ഥാനത്ത് നില്‍ക്കുമ്പോള്‍ നാല് മത്സരത്തില്‍ നിന്ന് രണ്ട് വീതം ജയവും തോല്‍വിയുമാണ് മുംബൈ വഴങ്ങിയത്. ഹൈദരാബാദിനോട് നാണംകെട്ട് പഞ്ചാബ് എത്തുമ്പോള്‍ ഡല്‍ഹിയോടേറ്റ തോല്‍വിയുടെ ക്ഷീണത്തിലാണ് മുംബൈ എത്തുന്നത്. ഇരു ടീമും നേര്‍ക്കുനേര്‍ എത്താനിരിക്കെ മുന്‍ കണക്കുകള്‍ പരിശോധിക്കാം.


നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈക്ക് മുന്‍തൂക്കം

നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈക്ക് മുന്‍തൂക്കം

26 മത്സരങ്ങളില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയിട്ടുണ്ട്. ഇതില്‍ 14 തവണ ജയിക്കാന്‍ രോഹിത് ശര്‍മക്കും സംഘത്തിനും സാധിച്ചിട്ടുണ്ട്. 12 തവണയാണ് പഞ്ചാബ് കിങ്‌സ് ജയിച്ചത്. നിലവിലെ ഫോമില്‍ അല്‍പ്പം മുന്‍തൂക്കം മുംബൈക്കുണ്ടെങ്കിലും പഞ്ചാബിനെ എഴുതിത്തള്ളാനാവില്ല. മികച്ച ബാറ്റിങ് കരുത്തും ബൗളിങ് കരുത്തുമുള്ള മുംബൈ പഞ്ചാബിനെതിരേ നേടിയ ഉയര്‍ന്ന സ്‌കോര്‍ 223 റണ്‍സും കുറഞ്ഞ സ്‌കോര്‍ 87 റണ്‍സുമാണ്. പഞ്ചാബിന്റെ ഉയര്‍ന്ന സ്‌കോര്‍ 230 റണ്‍സും കുറഞ്ഞ സ്‌കോര്‍ 119 റണ്‍സുമാണ്.

ബാറ്റിങ്ങില്‍ പഴിച്ച് പഞ്ചാബ്

ബാറ്റിങ്ങില്‍ പഴിച്ച് പഞ്ചാബ്

പഞ്ചാബ് കിങ്‌സിന്റെ പ്രധാന പ്രശ്‌നം ബാറ്റിങ്ങാണ്. കെ എല്‍ രാഹുല്‍ നിലയുറപ്പിക്കാന്‍ നോക്കുമ്പോള്‍ ടീം സ്‌കോറിനെ അത് ബാധിക്കുന്നു. അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ച് വിക്കറ്റ് നഷ്ടമാവുമ്പോള്‍ അതും ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് പ്രശ്‌നം. രാഹുല്‍ വീണാല്‍ ടീം തകര്‍ന്നടിയുന്ന അവസ്ഥ. ക്രിസ് ഗെയ്ല്‍,നിക്കോളാസ് പുരാന്‍ എന്നിവര്‍ക്ക് അതിവേഗം റണ്‍സുയര്‍ത്താനുള്ള ചുമതല ടീം നല്‍കിയിട്ടുണ്ടെങ്കിലും ഇരുവര്‍ക്കുമതിന് സാധിക്കുന്നില്ല. മധ്യനിരയില്‍ വലിയ സമ്മര്‍ദ്ദം നേരിടുന്നതിനാല്‍ മികവിനൊത്ത് ഉയരാന്‍ ഷാരൂഖ് ഖാനും കഴിയുന്നില്ല.

ബാറ്റിങ്ങില്‍ പഴിച്ച് പഞ്ചാബ്

ബൗളിങ് നിര മുഹമ്മദ് ഷമി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ നന്നായി തല്ലുവാങ്ങുന്നു. അര്‍ഷദീപ് സിങ്ങിന്റെ പ്രകടനം മാത്രമാണ് ബൗളിങ്ങില്‍ പഞ്ചാബിന് ആശ്വസിക്കാനുള്ളത്. സ്പിന്നില്‍ മുരുഗന്‍ അശ്വിന്‍ ഭേദപ്പെട്ട് നില്‍ക്കുന്നു. മുംബൈക്കെതിരേ നിക്കോളാസ് പുരാന് വിശ്രമം നല്‍കി ഡേവിഡ് മലാനെ പഞ്ചാബ് കളിപ്പിച്ചേക്കും.

മുംബൈക്കും തലവേദന ബാറ്റിങ്ങില്‍

മുംബൈക്കും തലവേദന ബാറ്റിങ്ങില്‍

രോഹിത് ശര്‍മ,സൂര്യകുമാര്‍ യാദവ് എന്നീ രണ്ട് പേര്‍ പുറത്തായാല്‍ മുംബൈയും തകര്‍ച്ച നേരിടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ്,ഇഷാന്‍ കിഷന്‍,ക്വിന്റന്‍ ഡീകോക്ക്,ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്കൊന്നും മികവിനൊത്ത് ബാറ്റിങ്ങില്‍ ഉയരാനാവുന്നില്ല. ഡല്‍ഹിക്കെതിരേ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കുന്നതില്‍ മുംബൈയുടെ മധ്യനിര പരാജയപ്പെട്ടു. ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട് കൂട്ടുകെട്ട് ഫോമിലാണ്. രാഹുല്‍ ചഹാര്‍ സ്പിന്നില്‍ മികവ് കാട്ടുന്നുണ്ട്. മധ്യനിരയില്‍ ഇഷാന്‍ കിഷന് പകരക്കാരനായി സൗരവ് തിവാരി എത്തിയേക്കും.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

പഞ്ചാബ് കിങ്‌സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, ഡേവിഡ് മലാന്‍, ദീപക് ഹൂഡ, മോയിസസ് ഹെന്റിക്വസ്, ഷാരൂഖ് ഖാന്‍, ഫാബിയന്‍ അലന്‍, മുരുകന്‍ അശ്വിന്‍, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക്, സൂര്യകുമാര്‍ യാദവ്, സൗരവ് തിവാരി, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ജയന്ത് യാദവ്, രാഹുല്‍ ചഹാര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

Story first published: Thursday, April 22, 2021, 13:04 [IST]
Other articles published on Apr 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+