Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കന്നിക്കിരീടം ലക്ഷ്യമിട്ട് പഞ്ചാബ്, കരുത്തര്‍ പക്ഷെ ദൗര്‍ബല്യവുമുണ്ട്, എല്ലാം അറിയാം

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 9ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് മെയ് 30നാണ് അവസാനിക്കുന്നത്. ഇത്തവണ മുംബൈ ഇന്ത്യന്‍സിനെ ഹാട്രിക് കിരീടം നേടുന്നതില്‍ നിന്ന് തടയുക എന്നതാണ് എതിര്‍ ടീമുകളുടെ പ്രധാന ലക്ഷ്യം. ഇത്തവണ കന്നിക്കിരീടമാണ് കെ എല്‍ രാഹുല്‍ നായകനായുള്ള പഞ്ചാബ് കിങ്‌സ് ലക്ഷ്യം വെക്കുന്നത്. ഒത്തിണക്കമുള്ള മികച്ച താരനിരതന്നെ അനില്‍ കുംബ്ലെ മുഖ്യ പരിശീലകനായുള്ള പഞ്ചാബിനുണ്ട്.


ബാറ്റിങ്ങിലാണ് കരുത്ത്

ബാറ്റിങ്ങിലാണ് കരുത്ത്

ടീമിന്റെ ശക്തി ബാറ്റിങ്ങിലാണ്. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ, മന്ദീപ് സിങ്, ഡേവിഡ് മലാന്‍, ഷാരൂഖ് ഖാന്‍ എന്നിവരാണ് ബാറ്റിങ്ങിലെ പ്രതീക്ഷകള്‍. 2018 മുതല്‍ കളിച്ച എല്ലാ സീസണിലും 500ന് മുകളില്‍ റണ്‍സ് നേടാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. അവസാന സീസണിലെ ഓറഞ്ച് ക്യാപിന് ഉടമ കൂടിയാണ് രാഹുല്‍.

അവസാന സീസണിലേതുപോലെ രാഹുലും മായങ്കും ഓപ്പണര്‍മാര്‍ ആവുമ്പോള്‍ മൂന്നാം നമ്പറില്‍ ക്രിസ് ഗെയ്ല്‍ എത്തും. നാലാമനായി മലാന്‍ എത്തുമ്പോള്‍ മധ്യ നിരയിലെ ഉത്തരവാദിത്തം മോയിസസ് ഹെന്റിക്വസിനായിരിക്കും. വെടിക്കെട്ട് തീര്‍ക്കാന്‍ നിക്കോളാസ് പുരാനും കൂടി എത്തുമ്പോള്‍ പഞ്ചാബിനെ എതിരാളികള്‍ ഭയക്കണം.

ബൗളിങ് നിരയും ശക്തം

ബൗളിങ് നിരയും ശക്തം

ഇത്തവണ അച്ചടക്കമുള്ള ബൗളിങ് നിരയെ പഞ്ചാബിന് ലഭിച്ചിട്ടുണ്ട്. ജൈ റിച്ചാര്‍ഡ്‌സന്‍, മുഹമ്മദ് ഷമി, ഇഷാന്‍ പോറല്‍,ക്രിസ് ജോര്‍ദാന്‍ തുടങ്ങിയവരാണ് പ്രധാന പേസര്‍മാര്‍. സ്പിന്നര്‍മാരായി മുരുകന്‍ അശ്വിന്‍,രവി ബിഷ്‌നോയ് എന്നിവരും ടീമിലുണ്ട്. എന്നാല്‍ ഡെത്ത് ഓവറുകളില്‍ റണ്ണൊഴുക്ക് തടുത്തു നിര്‍ത്താന്‍ കെല്‍പ്പുള്ള പേസറുടെ അഭാവം പഞ്ചാബ് നിരയിലുണ്ട്. ബിബിഎല്ലില്‍ തിളങ്ങിയ ഓസീസ് പേസര്‍ റില്ലി മെറീഡിത്ത് ഇത്തവണ ടീമിലുണ്ട്. ഇതുവരെ ഐപിഎല്ലില്‍ കളിക്കാത്ത താരം ഇത്തവണ പഞ്ചാബിന് കിരീടം നേടിക്കൊടുക്കാന്‍ പാകത്തിനുള്ള പ്രകടനം നടത്തുമോയെന്ന് കണ്ടറിയാം.

ഓള്‍റൗണ്ടര്‍മാരും മിടുക്കന്‍മാര്‍

ഓള്‍റൗണ്ടര്‍മാരും മിടുക്കന്‍മാര്‍

ജലജ് സക്‌സേന,മോയിസസ് ഹെന്റിക്വസ്,ഫാബിയന്‍ അലന്‍,ക്രിസ് ജോര്‍ദാന്‍,ദീപക് ഹൂഡ തുടങ്ങിയവരെല്ലാം മികച്ച ഓള്‍റൗണ്ടര്‍മാരാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഗതിയെ മാറ്റി മറിക്കാന്‍ ഇവര്‍ക്ക് കെല്‍പ്പുണ്ട്. ഹെന്റിക്വസിന്റെ വരവോടെ പഞ്ചാബിന്റെ മധ്യനിര കൂടുതല്‍ ശക്തമാവും. അവസാന സീസണില്‍ ടീമിന് തിരിച്ചടി നേരിട്ട് മേഖലകളിലെല്ലാം ഇത്തവണ പരിഹാരം കണ്ടാണ് പഞ്ചാബ് ഇറങ്ങുന്നത്.

പ്രശ്‌നം സ്പിന്‍ ബൗളിങ്

പ്രശ്‌നം സ്പിന്‍ ബൗളിങ്

അവസാന സീസണില്‍ ടീമിനൊപ്പം ഉണ്ടായിരുന്ന രവി ബിഷ്‌നോയ്,മുരുഗന്‍ അശ്വിന്‍ എന്നിവരാണ് ഇത്തവണയും ടീമിലെ പ്രധാന സ്പിന്നര്‍മാര്‍. ഇന്ത്യയിലെ സാഹചര്യം സ്പിന്നിന് അനുകൂലമായതിനാല്‍ത്തന്നെ ഒട്ടുമിക്ക ടീമുകളിലും പരിചയസമ്പന്നരായ സ്പിന്നര്‍മാരുണ്ട്. ദേശീയ ടീമിന്റെ ഭാഗമാഗത്തെ മുരുകനെയും അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്നു വന്ന രവിയേയും മുന്നില്‍ നിര്‍ത്തി തന്ത്രം മെനയുന്നത് പഞ്ചാബിന് തിരിച്ചടിയായേക്കും.

പഞ്ചാബ് കിങ്‌സ് ഫുള്‍ ടീം

പഞ്ചാബ് കിങ്‌സ് ഫുള്‍ ടീം

കെ എല്‍ രാഹുല്‍,ഹര്‍പ്രീത് ബ്രാര്‍,ഇഷാന്‍ പോറല്‍,ഉത്കര്‍ഷ് സിങ്,മോയിസസ് ഹെന്റിക്വസ്,ജൈ റിച്ചാര്‍ഡ്‌സന്‍,മന്ദീപ് സിങ്,ക്രിസ് ജോര്‍ദാന്‍,ദീപക് ഹൂഡ,രവി ബിഷ്‌നോയ്,റില്ലി മെറീഡിത്ത്,അര്‍ഷദീപ് സിങ്,സര്‍ഫറാസ് ഖാന്‍,മായങ്ക് അഗര്‍വാള്‍,മുഹമ്മദ് ഷമി,ദര്‍ശന്‍ നാല്‍ക്കണ്ടി,ഷാരൂഖ് ഖാന്‍,നിക്കോളാസ് പുരാന്‍,ഫാബിയന്‍ അലന്‍,ക്രിസ് ഗെയ്ല്‍,ഡേവിഡ് മലാന്‍,പ്രഭ്‌സിംറാന്‍ സിങ്,സൗരഭ് കുമാര്‍,ജലജ് സക്‌സേന.

Story first published: Monday, April 5, 2021, 15:12 [IST]
Other articles published on Apr 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+