IPL 2021: കെകെആറിന് ജീവന്‍ മരണ പോരാട്ടം, എതിരാളി പഞ്ചാബ്, നേര്‍ക്കുനേര്‍ കണക്കുകളറിയാം
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (26-4) നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍. നാല് മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റെത്തുന്ന കെകെആറിനെ സംബന്ധിച്ച് പഞ്ചാബിനെതിരായ മത്സരം ജീവന്‍മരണ പോരാട്ടമാണ്. ഓയിന്‍ മോര്‍ഗന് നായകനെന്ന നിലയില്‍ നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ് മത്സരം. അതേ സമയം അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച കരുത്തിലാണ് പഞ്ചാബിന്റെ വരവ്. മികച്ച താരനിരയാണ് പഞ്ചാബിന്റേതെങ്കിലും സ്ഥിരയില്ലാത്തതാണ് പ്രധാന പ്രശ്‌നം. ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ കണക്കില്‍ കൊല്‍ക്കത്തയ്ക്ക് മുന്‍തൂക്കം
നേര്‍ക്കുനേര്‍ കണക്കില്‍ വ്യക്തമായ ആധിപത്യം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അവകാശപ്പെടാം. 27 മത്സരത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 9 എണ്ണത്തിലാണ് പഞ്ചാബിന് ജയിക്കാനായത്. 18 മത്സരങ്ങളിലും ജയം കെകെആറിനായിരുന്നു. 245 റണ്‍സാണ് പഞ്ചാബിനെതിരേ കെകെആറിന്റെ ഉയര്‍ന്ന സ്‌കോര്‍. കുറഞ്ഞ സ്‌കോര്‍ 109 റണ്‍സും. പഞ്ചാബിന്റെ ഉയര്‍ന്ന സ്‌കോര്‍ 214 റണ്‍സും കുറഞ്ഞ സ്‌കോര്‍ 119 റണ്‍സുമാണ്. നിലവിലെ ഫോമില്‍ അല്‍പ്പം മുന്‍തൂക്കം പഞ്ചാബിനുണ്ട്.

ബാറ്റിങ് കെകെആറിന് തലവേദന
ടോപ് ഓഡര്‍ ബാറ്റിങ് നിരയുടെ നിറം മങ്ങിയ പ്രകടനമാണ് കെകെആറിന് തലവേദന സൃഷ്ടിക്കുന്നത്. മികച്ച താരങ്ങളുണ്ടെങ്കിലും ആര്‍ക്കും സ്ഥിരതയില്ല. നിധീഷ് റാണയും ശുഭ്മാന്‍ ഗില്ലും ഓപ്പണിങ്ങില്‍ നിരാശപ്പെടുത്തുന്നു. ഇരുവരുടെയും മെല്ലപ്പോക്ക് പവര്‍പ്ലേയില്‍ കുറഞ്ഞ സ്‌കോറിലേക്ക് കെകെആറിനെ ഒതുക്കുന്നു. ഇതോടെ ടീം സമ്മര്‍ദ്ദത്തിലാകുന്നു. നായകന്‍ ഓയിന്‍ മോര്‍ഗന് തിളങ്ങാന്‍ സാധിക്കാത്തതും ആന്‍ഡ്രേ റസലിന്റെ മോശം ഫോമും ടീമിനെ ബാധിക്കുന്നു. പേസ് ബൗളര്‍മാരായ പാറ്റ് കമ്മിന്‍സിനും പ്രസിദ്ധ് കൃഷ്ണയ്ക്കും മികവ് കാട്ടാനാവുന്നില്ല.

പ്രതീക്ഷയോടെ പഞ്ചാബ്
മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചതിന്റെ കരുത്തിലാണ് പഞ്ചാബിന്റെ വരവ്. അവസാന മത്സരത്തില്‍ പഞ്ചാബിന്റെ പേസ് ബൗളര്‍മാര്‍ തിളങ്ങിയിരുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ കെ എല്‍ രാഹുലിനെ അമിതമായി ആശ്രയിക്കുന്നു. രാഹുല്‍ തുടക്കത്തിലേ മടങ്ങിയാല്‍ ടീം കൂട്ടത്തകര്‍ച്ച നേരിടുന്ന അവസ്ഥ. ക്രിസ് ഗെയ്‌ലിനും നിക്കോളാസ് പുരാനും ഇത്തവണ പ്രതീക്ഷയ്‌ക്കൊത്ത വെടിക്കെട്ട് കാഴ്ചവെക്കാനായിട്ടില്ല.

സാധ്യതാ ഇലവന്‍
കെകെആര്‍: ശുഭ്മാന്‍ ഗില്‍, നിധീഷ് റാണ, കരുണ്‍ നായര്‍, ഓയിന്‍ മോര്‍ഗന്‍, സുനില്‍ നരെയ്ന്‍, ദിനേഷ് കാര്‍ത്തിക്, ആന്‍ഡ്രേ റസല്‍, പാറ്റ് കമ്മിന്‍സ്, പ്രസിദ്ധ് കൃഷ്ണ, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.
പഞ്ചാബ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ, മോയിസസ് ഹെന്‍ റിക്വസ്, ഷാരൂഖ് ഖാന്‍, ഫാബിയന്‍ അലന്‍, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിങ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications