വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ആദ്യ ജയം തേടി മുംബൈ ഇറങ്ങുന്നു, എതിരാളി കെകെആര്‍, കണക്കുകളറിയാം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന (13-4) മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും കെകെആറും നേര്‍ക്കുനേര്‍. ആദ്യ മത്സരത്തില്‍ ആര്‍സിബിയോട് രണ്ട് വിക്കറ്റിന് തോറ്റ ക്ഷീണത്തില്‍ മുംബൈ ഇറങ്ങുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 10 റണ്‍സിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കെകെആര്‍ ഇറങ്ങുന്നത്. അവസാന രണ്ട് സീസണിലും കപ്പ് അലമാരയിലെത്തിച്ച മുംബൈ പതിവ് പോലെ ആദ്യ മത്സരം തോറ്റ് തുടങ്ങിയതിനാല്‍ ഇനിയുള്ള മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ത്തന്നെ കെകെആറിന് കാര്യങ്ങള്‍ കടുപ്പമാവും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ചെന്നൈയിലാണ് മത്സരം.


നേര്‍ക്കുനേര്‍ കണക്കുകള്‍

നേര്‍ക്കുനേര്‍ കണക്കുകള്‍

നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് വ്യക്തമായ ആധിപത്യമുണ്ട്. 27 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 21 തവണയും ജയം മുംബൈക്കായിരുന്നു. ആറ് തവണയാണ് കൊല്‍ക്കത്ത വിജയിച്ചത്. ആദ്യ മത്സരം തോറ്റെങ്കിലും കരുത്തുറ്റ താരനിരയുമായി ഇറങ്ങുന്ന മുംബൈക്ക് തന്നെയാണ് ഇന്നത്തെ മത്സരത്തിലും മുന്‍തൂക്കം. ക്വിന്റന്‍ ഡീകോക്ക് മുംബൈ നിരയിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ക്രിസ് ലിന്നിന് പുറത്തിരിക്കേണ്ടി വരും.

കെകെആര്‍ മികച്ച ഫോമില്‍

കെകെആര്‍ മികച്ച ഫോമില്‍

ഹൈദരാബാദിനെ വീഴ്ത്തിയ ആത്മവിശ്വാസം മുംബൈക്കെതിരേ കെകെആറിന് കൂടുതല്‍ കരുത്ത് നല്‍കും. നിധീഷ് റാണ ഓപ്പണിങ്ങില്‍ തിളങ്ങിയത് കെകെആറിന് വലിയ ആത്മവിശ്വാസം നല്‍കും. മധ്യനിരയില്‍ ആന്‍ഡ്രേ റസല്‍ ഫോണിലേക്കെത്തേണ്ടതാണ് പ്രധാന കാര്യം. മുംബൈ നിലവിലെ ഏറ്റവും കരുത്തുറ്റ ബൗളിങ് നിരയുള്ള ടീമാണ്. ട്രന്റ് ബോള്‍ട്ട്,ജസ്പ്രീത് ബുംറ തുടങ്ങിയ ബൗളര്‍മാര്‍ അണിനിരക്കുന്ന മുംബൈയ്‌ക്കെതിരേ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയാല്‍ മാത്രമെ കെകെആറിന് വിജയിക്കാന്‍ സാധിക്കൂ. ഓയിന്‍ മോര്‍ഗന്‍,റസല്‍,നിധീഷ് റാണ,പാറ്റ് കമ്മിന്‍സ്,ഷക്കീബ് അല്‍ ഹസന്‍ എന്നിവരുടെ പ്രകടനം കെകെആറിന് നിര്‍ണ്ണായകം.

കാത്തിരിക്കുന്ന റെക്കോഡുകളിതാ

കാത്തിരിക്കുന്ന റെക്കോഡുകളിതാ

മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ 150ാം മത്സരമാണിത്. ഇത്തവണയും മുംബൈ നിരയില്‍ സജീവ സാന്നിധ്യമായി പൊള്ളാര്‍ഡുണ്ട്. മുംബൈയുടെ ക്വിന്റന്‍ ഡീകോക്ക്,കൊല്‍ക്കത്തയുടെ ആന്‍ഡ്രേ റസല്‍ എന്നിവര്‍ 11,100 എന്നിങ്ങനെ റണ്‍സുകള്‍ നേടിയാല്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കാനാവും. ആദ്യ മത്സരം കളിക്കാതിരുന്ന ഡീകോക്ക് രണ്ടാം മത്സരം കളിക്കുമെന്നാണ് വിവരം.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

കെകെആര്‍: ശുഭ്മാന്‍ ഗില്‍, നിധീഷ് റാണ, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍, ആന്‍ഡ്രേ റസല്‍, ഷക്കീബ് അല്‍ഹസന്‍, ദിനേഷ് കാര്‍ത്തിക്, പാറ്റ് കമ്മിന്‍സ്, ഹര്‍ഭജന്‍ സിങ്, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ.

മുംബൈ: ക്വിന്റന്‍ ഡീകോക്ക്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, നഥാന്‍ കോള്‍ട്ടര്‍നെയ്ല്‍, രാഹുല്‍ ചഹാര്‍, ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട്

Story first published: Monday, April 12, 2021, 10:34 [IST]
Other articles published on Apr 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X